"ക്രിസ്തുമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Christianity in Kerala}}
[[Image:Inner view of Malayatoor Church.jpg|top|right|250px|left|thumb|മലയാറ്റൂർ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ മദ്ബഹ]]
ക്രിസ്തുസന്ദേശം കേരളത്തിൽ ആദ്യമെത്തിയത് പന്ത്രണ്ട് [[അപ്പസ്തോലന്മാർ|അപ്പസ്തോലന്മാരിൽ]] ഒരുവനായിരുന്ന [[തോമാശ്ലീഹ]] വഴിയാണെന്ന വിശ്വാസം പ്രബലമാണ്. അതനുസരിച്ച് പൊതുവർഷം 5250-ൽ കേരളത്തിലെത്തിയ അദ്ദേഹം ഇവിടെ ദേവാലയങ്ങൾ സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=28|url=}}</ref>. പിൽക്കാലങ്ങളിലും നിരവധി ക്രിസ്തീയ വേദപ്രചാരകർ കേരളത്തിലെത്തി മതപ്രചരണം നടത്തുകയും അനേകർ ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തു. വിദേശത്തുനിന്ന് ക്രിസ്തുമതവിശ്വാസികൾ ഇവിടേയ്ക്ക് കുടിയേറിയതിന് ചരിത്രരേഖകൾ ഉണ്ട്. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ '''നസ്രാണികൾ''' അഥവാ '''സുറിയാനി ക്രിസ്ത്യാനികൾ''' അഥവാ '''[[മാർത്തോമാ ക്രിസ്ത്യാനികൾ]]''' എന്ന് പൊതുവെ അറിയപ്പെട്ടിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. [[വാസ്കോ ഡ ഗാമ]] 1498-ൽ കേരളത്തിലെത്തുന്നതു വരെ ഇവർ പൊതുവേ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ ലത്തീൻ കത്തോലിക്ക പള്ളി പണിതത്<ref name=rockliff/>
 
നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് [[മിഷണറിമാർ നൽകിയ സംഭാവനകൾ]] നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു. അവർണ്ണ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ചവർ പരിവർത്തിത ക്രൈസ്തവർ എന്ന് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ക്രിസ്തുമതം_കേരളത്തിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്