"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
| Website =
}}
'''എറണാകുളം ശിവക്ഷേത്രം''' [[എറണാകുളം]] നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള [[വേമ്പനാട്ട് കായൽ|കൊച്ചി കായലിലേക്ക്]] ദർശനം ചെയ്തു സ്ഥിതി ചെയ്യുന്നു. അത്യുഗ്രമൂർത്തിയായ [[ശിവൻ|പരമശിവനാണ്‌]] മുഖ്യ പ്രതിഷ്ഠ. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ വരുന്ന ക്ഷേത്രമാണിത്. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും [[കൊച്ചി രാജ്യം|കൊച്ചി രാജാക്കന്മാരും]] ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന്‌ സമീപം ഹനുമാൻക്ഷേത്രവും[[ഹനുമാൻ]] ക്ഷേത്രവും [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യക്ഷേത്രവും]] സ്ഥിതി ചെയ്യുന്നു. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ [[നൂറ്റെട്ട് ശിവാലയങ്ങൾ|നൂറ്റെട്ട് ശിവാലയങ്ങളിൽ]] ഒന്നാണിത് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref> [[കൊച്ചിൻ ദേവസ്വം ബോർഡ്|കൊച്ചിൻ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
==ഐതിഹ്യം==
 
വരി 58:
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് കൊച്ചിക്കായലിന്റെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കലാലയങ്ങളിലൊന്നായ [[മഹാരാജാസ് കോളേജ്]], [[കണയന്നൂർ താലൂക്ക്]] ഓഫീസ്, സെഷൻസ് കോടതി, കൊച്ചി ആർട്ട് ഗ്യാലറി, രാജേന്ദ്രമൈതാൻ, സുഭാഷ് പാർക്ക് തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ രണ്ടുഭാഗത്തും ഗോപുരങ്ങളുണ്ട്. കായലിനോടുചേർന്ന് മറൈൻ ഡ്രൈവ് റോഡ് കടന്നുപോകുന്നു. റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ കവാടം കാണാം. റോഡിൽ നിന്ന് ക്ഷേത്രഗോപുരം വരെ ഏകദേശം നൂറുമീറ്റർ ദൂരം കാണും. ക്ഷേത്രകവാടത്തിനകത്താണ് വാഹനപാർക്കിങ് സൗകര്യവും മറ്റുമുള്ളത്. പോകുന്ന വഴിയിൽ നിരവധി മരങ്ങൾ കാണാം. അവയെല്ലാം കഴിഞ്ഞ് ഏതാനും ദൂരം കൂടിപ്പോയാൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. ഇരുനിലകളോടുകൂടിയ പടിഞ്ഞാറേ ഗോപുരം വലിയ അലങ്കാരപ്പണികളൊന്നുമില്ലെങ്കിലും ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. ഗോപുരത്തിനടുത്താണ് ദേവസ്വം ഓഫീസും ചെരുപ്പ് കൗണ്ടറുമുള്ളത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് എറണാകുളം ദേവസ്വം. ഗോപുരത്തിൽ നിന്ന് അല്പം മാറി ക്ഷേത്രം വക വെടിപ്പുര സ്ഥിതിചെയ്യുന്നു. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്.
 
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്ന് ആദ്യമെത്തുന്നത് ആനക്കൊട്ടിലിലാണ്. സാമാന്യം വലുപ്പമുള്ള ആനക്കൊട്ടിലാണിത്. അഞ്ചാനകളെ വച്ച് എഴുന്നള്ളിയ്ക്കാം. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ [[നന്ദി]]യെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. ഏകദേശം എഴുപതടി ഉയരം വരുന്ന ഈ കൊടിമരം പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു സാമാന്യം. വലുപ്പമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. എന്നാൽ പുറത്തുനിന്നുള്ള ദർശനത്തിന് അത് തടസ്സമല്ല. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെയും]] [[അഷ്ടദിക്പാലർ|അഷ്ടദിക്പാലകരുടെയും]] രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
 
താരതമ്യേന ചെറിയൊരു മതിലകമാണ് എറണാകുളം ശിവക്ഷേത്രത്തിലേത്. ഏകദേശം നാലേക്കർ വിസ്തീർണ്ണമേ വരൂ ഈ മതിലകത്തിന്. എന്നാൽ, മഹാക്ഷേത്രത്തിന്റെ മറ്റ് ലക്ഷണങ്ങളെല്ലാമുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ക്ഷേത്രം വക ഹാളായ എറണാകുളത്തപ്പൻ ഹാൾ സ്ഥിതിചെയ്യുന്നത്. വിവാഹാദികാര്യങ്ങൾക്കും കലാപരിപാടികൾക്കുമായി ഉപയോഗിച്ചുവരുന്ന ഹാളാണിത്. ഇവിടെ ഇത്തരത്തിൽ പരിപാടികളില്ലാത്ത ദിവസങ്ങൾ കുറവാണ്. വടക്കുകിഴക്കേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി [[അയ്യപ്പൻ|അയ്യപ്പസ്വാമിയുടെ]] പ്രതിഷ്ഠയുണ്ട്. മുഖപ്പോടുകൂടിയ ശ്രീകോവിലാണിത്. അയ്യപ്പന്റെ വിഗ്രഹം സാധാരണപോലെത്തന്നെ. ഇവിടെനിന്ന് ഒരല്പം മാറിയാണ് [[സർപ്പാരാധന|നാഗദൈവങ്ങളുടെ]] പ്രതിഷ്ഠയും. നാഗരാജാവായി [[വാസുകി|വാസുകിയും]] കൂടെ നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയുമടക്കമുള്ള പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ.
 
ക്ഷേത്രമതിലിന് പുറത്ത് വടക്കുഭാഗത്ത് എറണാകുളത്തപ്പൻ ഹാളിന്റെ തൊട്ടടുത്തായി [[തമിഴ്‌നാട്]] ശൈലിയിൽ നിർമ്മിയ്ക്കപ്പെട്ട മറ്റൊരു ക്ഷേത്രം കാണാം. [[വള്ളി|വള്ളീ]]-[[ദേവയാനി|ദേവയാനീസമേതനായ]] സുബ്രഹ്മണ്യസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസമൂഹത്തിന്റെ അഭ്യർത്ഥന മാനിച്ച് തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. നിർമ്മാണശൈലിയിലും പൂജാവിധികളിലുമെല്ലാം തമിഴ് സ്വാധീനം പുലർത്തുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമി കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. [[ഗണപതി]], [[ദക്ഷിണാമൂർത്തി (ശിവൻ)|ദക്ഷിണാമൂർത്തി]], [[മഹാവിഷ്ണു]], [[ദുർഗ്ഗ|ദുർഗ്ഗാദേവി]] എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
 
=== ശ്രീകോവിൽ ===
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്