"വാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|vani}} ധ്രുപദിൽ വിവിധ ഘരാനകളെ അഥവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3:
 
== ഗോബർഹാരി ==
ഗോബർഹാരി വാണിയിൽ സുപ്രസിദ്ധനായിരുന്നു [[മിയാൻതാൻസേൻ]]. അദ്ദേഹം മുസ്ലീം മതം സ്വീകരിക്കുംമുമ്പ് ഒരു ഗൗഡ ബ്രാഹ്മണനായിരുന്നു. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ ശൈലിയെ ഗൗഡിവാണി അഥവാ ഗോബർഹാരി എന്നറിയപ്പെടാൻ തുടങ്ങിയത്.
 
== ഡാഗുരി ==
ഡാഗുരി (ഡാഗുർ) വാണി [[സ്വാമിഹരിദാസ്]] പ്രസിദ്ധമാക്കിയ ശൈലിയാണ്. പിന്നീട് ഉദ്യപൂരിലെ [[ജക് രുദ്ദീൻ ഖാൻ]], [[ഇൻഡോർ|ഇൻഡോറിലെ]] [[നസീർമൊഹുനുദ്ദീൻ ഖാൻ]], [[നസീർ അമിനുദ്ദീൻ ഖാൻ]], അൻവറിലെ [[അല്ലാബന്ദേഖാൻ]] തുടങ്ങിയവർ ഈ വാണിയെ പോഷിപ്പിച്ചു.
== ഖംഡഹാരി ==
ഖംഡഹാരി (ഖംഡാരി) വാണിയുടെ സ്ഥാപകൻ സമ്രാട്ട് [[അക്ബർ|അക്ബറിന്റെ]] സംഗീത ദർബാറിലെ പ്രസിദ്ധ വീണാ വാദകൻ (ബീൻകാർ) [[സമ്മോഹൻ സിംഹ്]] (നൗബദ്ഖാൻ) ആണെന്ന് കരുതപ്പെടുന്നു. അദ്ദേഹം ജനിച്ച [[ഖംഡാർ]] എന്നു പേരിലുള്ള ഗ്രാമത്തിന്റെ പേര് തന്നെയാണ് അദ്ദേഹത്തിന്റെ വാണിക്കും നല്കിയിട്ടുള്ളത്. പിന്നീട് [[ദബീർഖാൻ]], [[വസീർഖാൻ]], [[സദ്രുദ്ദീൻഖാൻ]], [[അല്ലാദിയാൻഖാൻ]], [[ഛോട്ടെ രാമദാസ്]] (ബനാറസ്), [[ലളിത് മോഹൻ മുഖർജി]] (ബംഗാൾ) തുടങ്ങിയവർ ഈ ശൈലിയെ പ്രസിദ്ധമാക്കി.
== നൗഹാരി ==
നൗഹാരി വാണി [[ഹാജി സുജാൻഖാൻ]] (സുജൻദാസ്) പ്രസിദ്ധമാക്കിയ ശൈലിയാണ്. അദ്ദേഹത്തെതുടർന്ന് ഈ വാണിയിൽ [[കല്ലൻഖാൻ]], [[കരാമത് അലിഖാൻ]], [[ഉസ്താദ് വിലായദ് ഹുസേൻഖാൻ]], [[ഖാദിം ഹുസേൻഖാൻ]], [[വസീർഖാൻ]], [[മുഹമ്മദ്ഖാൻ]] എന്നിവർ സുപ്രസിദ്ധരായി.
== അവലംബം ==
"https://ml.wikipedia.org/wiki/വാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്