"കാർത്തേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 97:
 
ചരിത്രപരമായി ലാറ്റിൻ ഭാഷയിൽ കാർത്തെജൊ ( Carthago or Karthago ) എന്ന് അറിയപ്പെട്ടിരുന്ന കാർത്തേജ് എന്ന വാക്കിന്റെ അർഥം പുതിയ നഗരം എന്നായിരുന്നു.ഈ നഗരത്തിൽ ആദ്യകാലത്ത് വികസിച്ച സംസ്കാരത്തെ പ്യൂണിക് ( ഫിനീഷ്യൻ എന്ന വാക്കിൽ നിന്നും ) അല്ലെങ്കിൽ കാർത്തേജിയൻ എന്ന പേരിൽ ചരിത്രകാരന്മാർ പരാമർശിക്കുന്നു .ടുണിഷ് തടാകത്തിന്റെ കിഴക്കുവശത്താണ് ഈ നഗരം . ഗ്രീക്ക് ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ടൈർ ഇൽ നിന്നുമുള്ള ( ആധുനിക ലെബനൻ ) കാനാനൈറ്റ് ഭാഷ സംസാരിക്കുന്ന
ഫിനീഷ്യരാണു കാർത്തേജ് സ്ഥാപിച്ചത്.പിന്നീട് കാർത്തേജ് മധ്യധരണ്യാഴിയിലെ സമ്പന്ന നഗരവും പ്രധാന ശക്തിയുമായി മാറി.വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ കാർത്തേജ് ആയിരുന്നു പ്രബല നാവികശക്തി. മെഡിറ്റനേറിയൻ പ്രദേശത്ത് അധികാരം സ്ഥാപിക്കാനായി കാർത്തേജുകാർ റോമക്കാരുമായി നടത്തിയ യുദ്ധങ്ങളാണ് [[പ്യൂനിക് യുദ്ധങ്ങൾ|പ്യൂണിക് യുദ്ധങ്ങൾ]].
 
രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാന്നിബാളിന്റെ ഇറ്റലി ആക്രമണം , [[കനായെ യുദ്ധം|കനായെ യുദ്ധത്തിൽ]] കാർത്തേജിന്റെ വിജയത്തിനു കാരണമായി.എങ്കിലും 202 ബി.സി യിലെ സാമാ യുദ്ധത്തിൽ ഹാന്നിബാളിനു പരാജയം ഉണ്ടായി. തുടർന്ന് നടന്ന മൂന്നാം പ്യൂണിക് യുദ്ധത്തിൽ ( ബി.സി 146 ) റോമാക്കാർ കാർത്തേജ് കീഴടക്കുകയും പൂർണമായി നശിപ്പിക്കുകയും ചെയ്തു. പിന്നീട് റോമാക്കാർ കാർത്തേജ് നഗരം പുനർനിർമിച്ചു . കുറച്ചു കാലം നിലനിന്നിരുന്ന [[വാണ്ടൽ|വാൻഡൽ]] സാമ്രാജ്യത്തിന്റെ ( AD 435 - AD 534 ) തലസ്ഥാനവും കാർത്തേജ് ആയിരുന്നു.
"https://ml.wikipedia.org/wiki/കാർത്തേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്