"വിശുദ്ധ സെബസ്ത്യാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 13:
ലോക വിശുദ്ധരിൽ കേരളത്തിൽ ഏറ്റവുമധികം ഭക്തരുള്ള വിശുദ്ധനാണ് സെയിൻറ് സെബാസ്റ്റ്യൻ അഥവാ വിശുദ്ധ സെബസ്ത്യാനോസ്. സെയിൻറ് സെബാസ്റ്റ്യൻറെ തിരുനാൾ കേരളത്തിൽ അമ്പ്‌ തിരുനാൾ, മകര തിരുനാൾ, പിണ്ടി തിരുനാൾ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മതങ്ങളുടെ സൗഹൃദ സംഗമത്തിൻറെ തിരുനാൾ കൂടിയാണ്. അർത്തുങ്കൽ, കാഞ്ഞൂർ, അതിരമ്പുഴ, കുറവിലങ്ങാട് തുടങ്ങിയ പള്ളികൾ വളരെ ആർഭാടത്തോടെയാണ് ഈ തിരുനാൾ കൊണ്ടാടുന്നത്.
 
ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ കാത്തലിക് മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ സെബാസ്റ്റ്യൻ ജനിച്ചു. ജനിച്ചത് നർബോണയിൽ ആണെങ്കിലും അദ്ദേഹം വളർന്നത് മിലൻ നഗരത്തിൽ ആണ്. സൈനികസേവനം അക്കാലത്ത് ഉന്നതകുലജാതർ വിശിഷ്ടമായി കണ്ടിരുന്നു. സ്വന്തമായി താൽപര്യം ഉണ്ടായിരുന്നില്ലയെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹം സൈനിക സേവനത്തിനു് തയ്യാറായി. അങ്ങനെ ഇരുപത്തി എട്ടാമത്തെ വയസ്സിൽ അദ്ദേഹം മിലൻ വിട്ട് റോമിൽ എത്തി. കാരിനസ് രാജാവിൻറെ ഭരണകാലമായിരുന്നു അത്. അക്കാലത്ത് രാജകൊട്ടാരത്തിൽ സേവനം ചെയ്തിരുന്ന ക്രിസ്ത്യൻ ഭടന്മാർ റോമൻ ദേവന്മാരെ ആരാധിക്കണം എന്ൻ കാരിനൂസ്കാരിനസ് കൽപ്പന പുറപ്പെടുവിച്ചിരുന്നു. എതിർത്തവരെ രാജാവ് വധിക്കുകയും ചെയ്തിരുന്നു. എന്നാൽ സെബാസ്റ്റ്യൻ താൻ ക്രിസ്തു വിശ്വാസി ആണ് എന്ന സത്യം മറച്ചു വെച്ചിരുന്നു.കുറച്ചു കാലം കഴിഞ്ഞ് ഡയോക്ലീഷ്യൻ ചക്രവർത്തിയുമായുള്ള യുദ്ധത്തിൽ കാരിനസ് വധിക്കപ്പെട്ടു. ഡയോക്ലീഷ്യൻ തൻറെ സാമന്തനായ മാക്സിമിയനുമായി ആലോചിച്ച് യുദ്ധനിപുണനായ സെബാസ്റ്റ്യനെ സേനാനായകനാക്കുകയും പ്രീട്ടോറിയ എന്ന പ്രത്യേക പദവി നൽകി ആദരിക്കുകയും ചെയ്തു ‌.
 
ഡയോക്ലീഷ്യനും കാരിനസിനെ പോലെ ക്രിസ്തുമത വിരോധി ആയിരുന്നു. രാജ്യത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങൾ, വെള്ളപ്പൊക്കം, ഭൂകമ്പം, വരൾച്ച തുടങ്ങിയവയുടെ കാരണം ക്രിസ്ത്യാനികൾ ആണെന്ൻആണെന്ന് ആരോപിച്ച് ഡയോക്ലീഷ്യൻ ക്രൈസ്തവരെ കൂട്ടത്തോടെ വധിച്ചിരുന്നു.
 
പരിതാപകരമായ അവസ്ഥയിൽ നിന്ൻനിന്ന് തൻറെ സഹജീവികൾക്ക് മോചനം ഉണ്ടാകണമെന്ന് സെബാസ്റ്റ്യൻ ആഗ്രഹിച്ചു. അദ്ദേഹം ആരുമറിയാതെ ക്രിസ്തു വിശ്വാസികളുടെ രക്ഷക്കുവേണ്ടി പ്രവർത്തിച്ചു.
 
എ. ഡി. 288 ൽ തൻറെ വിശ്വസ്തനായ സൈന്യാധിപൻ സെബാസ്റ്റ്യൻ ക്രിസ്തു വിശ്വാസി ആണെന്ന സത്യം ഡയോക്ലീഷ്യൻ മനസ്സിലാക്കി. രാജ്യദ്രോഹകുറ്റത്തിനു് സെബാസ്റ്റ്യൻ തടവിലാക്കപ്പെട്ടു. അപ്പോഴും സെബാസ്റ്റ്യനോട്‌ ഇഷ്ടം നിലനിർത്തിയിരുന്ന ഡയോക്ലീഷ്യൻ റോമൻ ദേവന്മാരെ ആരാധിച്ചാൽ വെറുതെ വിടാമെന്നും പഴയ സ്ഥാനങ്ങൾ തിരികെ നൽകാമെന്നും അറിയിച്ചു. എന്നാൽ ആ ദേവന്മാരോട് പ്രാർത്ഥിക്കുന്നത് നിഷ്ഫലമാണെന്നും പ്രപഞ്ച സ്രഷ്ടാവായ ജീവിക്കുന്ന ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്നും ഡയോക്ലീഷ്യനെ സെബാസ്റ്റ്യൻ ഉപദേശിച്ചു. പിന്നീട് റോമൻ ദേവന്മാരെ ആരാധിച്ചില്ലെങ്കിൽ തീയിൽ നടത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ തീ തനിക്ക് പനിനീർ പൂക്കളാൽ നിർമിച്ച മെത്ത പോലെയായിരിക്കും എന്ൻ സെബാസ്റ്റ്യൻ ചക്രവർത്തിയെ വെല്ലുവിളിച്ചു. കോപം കൊണ്ട് ജ്വലിച്ച ഡയോക്ലീഷ്യൻ മൈതാനമധ്യത്തിൽ സെബാസ്റ്റ്യനെ മരത്തിൽ കെട്ടിയിട്ട് അമ്പെയ്തു കൊല്ലാൻ കൽപ്പിച്ചു. ഡയോക്ലീഷ്യൻറെ സേവകർ സെബാസ്റ്റ്യനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട് നിരവധി അമ്പുകൾ എയ്തു. രക്തം വാർന്ന് സെബാസ്റ്റ്യൻ അബോധാവസ്ഥയിലായി. എന്നാൽ സേവകർ സെബാസ്റ്റ്യൻ മരിച്ചു എന്ൻ തെറ്റിദ്ധരിച്ചു. ഐറിൻ എന്ന സ്ത്രീ തൻറെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ സെബാസ്റ്റ്യൻറെ ശരീരം അവിടെ നിന്ന് എടുത്തു വീട്ടിൽ കൊണ്ടുവന്ൻകൊണ്ടുവന്ന് ശുശ്രൂഷിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം സെബാസ്റ്റ്യൻ ആരോഗ്യം വീണ്ടെടുത്തു.
 
ധീരനായ സെബാസ്റ്റ്യൻ വീണ്ടും ചക്രവർത്തിയുടെ മുന്നിൽ എത്തുകയും ക്രിസ്തു വിശ്വാസികളെ പീഡിപ്പിക്കുന്നതിന് ചക്രവർത്തിയെ അതിശക്തമായി ശാസിക്കുകയും ചെയ്തു. ആ സമയത്ത് ഡയോക്ലീഷ്യൻ വളരെയധികം ഭയപ്പെട്ടു. ഒപ്പം സെബാസ്റ്റ്യനോട്‌ എന്നത്തേക്കാളും ഏറെ ദേഷ്യം ഉള്ളവനായി തീരുകയും ചെയ്തു. തൻറെ ഭടനോട് രാജസന്നിധിയിൽ വെച്ചുതന്നെ സെബാസ്റ്റ്യനെ ഗദ കൊണ്ട് അടിച്ചു കൊല്ലാൻ ചക്രവർത്തി കൽപ്പിച്ചു. എ.ഡി. 288 ജനുവരി 20 നാണ് അത് സംഭവിച്ചത്.
വരി 33:
== അമ്പ് തിരുനാൾ ==
 
കേരളത്തിൽ വളരെയധികം പ്രാധാന്യത്തോടെ ആഘോഷിക്കുന്ന. അമ്പ് തിരുനാൾ ഡിസംബർ അവസാന ആഴ്‌ചയിലാരംഭിക്കുകയും ഈസറ്റ്റിന് മുൻപുള്ള 50 നോമ്പിന് മുൻപായി അവസാനിക്കുകയും ചെയ്യും. അമ്പെയ്ത് കൊല്ലാൻ ശ്രമിച്ചതിൻറെ ഓർമ്മക്കായി "അമ്പ്" ഒരു പ്രധാന അടയാളമായി വിശ്വാസികൾ കണക്കാക്കുന്നു. വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും തിരുനാളിൻറെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. വീടുകൾക്ക് മുന്നിൽ വാഴയുടെ പിണ്ടി കുഴിച്ചിടുകയും അതിൽ അലങ്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പിണ്ടിതിരുനാൾ എന്ൻ വിളിക്കപ്പെടുന്നത്. ചെറിയ ഇടവകകളിൽ അമ്പ് തിരുനാൾ ദ്വിദിന ആഘോഷമാണ്.. ആദ്യ ദിവസം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുകയും രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജാതിമത ഭേദമെന്യ പ്രദക്ഷിണമായി പള്ളിയിലേക്ക് വരുകയും ചെയ്യുന്നു. രണ്ടാമത്തെ ദിവസം ആഘോഷമായ കുർബാനയും നേതൃത്വത്തിൽ പ്രദക്ഷിണവുമുണ്ടാകും. പട്ടണങ്ങളിലെ പള്ളികളിൽ, ടൗൺ അമ്പ് എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കുന്നു.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/വിശുദ്ധ_സെബസ്ത്യാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്