"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 994:
 
മറ്റൊന്ന്, ഏതെങ്കിലും ഒരു അഡ്മിന്റെ കീഴിലായി ഒരു ചെറു ടീം എന്ന നിലയിൽ അഞ്ചാറു ചെറു ടീമുകളുണ്ടാവുന്നതാണ്. ഒരു ടീമിൽ 5 പേരെന്നോ മറ്റോ ഉള്ള നിലയിൽ ആവണം. ഹൈന്ദവ ബിംബങ്ങൾ, മുസ്ലീം ബിംബങ്ങൾ, ബുക്സ്, സിനിമ, വിദ്യാലയങ്ങൾ തുടങ്ങിയ ലേഖന വിഭാഗങ്ങൾക്ക് നല്ലരീതിയിലുള്ള ക്രമപ്പെടുത്തൽ ആവശ്യമാണ്. തെറ്റായതും മോശമായതും ആയ കാര്യങ്ങൾ വരുന്നുണ്ട്. ഈ അഞ്ചുപേരുടെ ടീമിന് മീഡിയാവിക്കി റൈറ്റ്സ് ഒന്നും ആവശ്യമില്ല. അതാത് ലേഖനങ്ങൾ കണ്ടുപിടിച്ച് ക്രമപ്പെടുത്തുക എന്നതുമാത്രം മതി. പഞ്ചായത്തിൽ ഒരു ടോപ്പിക്കിട്ടിട്ട്, ഒരു ടീമിനെ ഒരു വർഷത്തേക്ക് ഓടിക്കാൻ പറ്റുമല്ലോ. ഒരുമാസം ആക്റ്റീവായി ഒരാൾ മാത്രം ഉണ്ടായാൽ മതി. മാർഗനിർദ്ദേശങ്ങളും മീഡിയാവിക്കിസഹായവും ചെയ്യാൻ ഒരു അഡ്മിന്റെ സഹായവും ഒരു ടീമിനുണ്ടായാൽ നല്ലൊരു മാറ്റം വരില്ലേ? - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 10:29, 9 ജനുവരി 2018 (UTC)
: മലയാളം വിക്കിപീഡിയക്ക് ഒരു സുവർണ്ണകാലം ഉണ്ടായിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കാലം മാറുന്നതിനനുസരിച്ച് പല മാറ്റങ്ങളും വരണം. അഡ്മിൻ മാത്രമല്ല പല ഉപയോക്താക്കളും നിർജ്ജീവമാകുന്നുണ്ട്. വിക്കിപീഡിയയിൽ അങ്ങിനെയാണ്. പക്ഷേ പലരും നിർജ്ജീവമാകുന്നതിനനുസരിച്ച് പുതിയ ഉപയോക്താക്കൾ വരണം. അഡ്മിന്റെ കാര്യവും ഇത് തന്നെ.. അഡ്മിൻ ആയാൽ എന്തോ വല്യ നടത്തിപ്പുകാരൻ എന്നായി ഒരു ചിന്ത ഈ ചർച്ചയുടെ തുടക്കത്തിലുള്ള സന്ദേശത്തിൽ ഉണ്ട്. അതേ സമയം മലയാളം വിക്കിപീഡിയയിൽ അഡ്മിൻ ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടെന്നുള്ള ഒരു മെസ്സേജും ഉണ്ട്. നിർജ്ജീവരായ ഉപയോക്താക്കളെയും, അഡ്മിനേയും തിരിച്ച് കൊണ്ടുവരിക്, അല്ലെങ്കിൽ പുതിയ ഉപയോക്താവ്, അഡ്മിൻ എന്നിവരെ കൊണ്ടുവരിക്. ഇതിൽ രണ്ടാമത് പറഞ്ഞതാണ് എളൂപ്പം. പഴയ അഡ്മിനുകളെ നീക്കണം എന്നുള്ളതിനു ഒരു വ്യക്തമായ നയം ഉണ്ടല്ലോ.. നല്ല ഉദ്ദേശമാണെങ്കിൽ അങ്ങിനെ ചെയ്യുന്നതാണ് നല്ലത്.. അവസാനം മലയാളം വിക്കിപീഡിയക്ക് നല്ല ഒരു കാര്യം എന്നുള്ള ഉദ്ദേശത്തിൽ ചെയ്യുന്ന എന്തിനും ഞാൻ സപ്പോർട്ട്. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 11:08, 9 ജനുവരി 2018 (UTC)