"ജോൺസ് ജേക്കബ് ബെർസിലിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
 
രസതന്ത്രത്തിൽ ഗവേഷണം നടത്താൻ ബെർസീലിയസിനെ ആദ്യമായി പ്രേരിപ്പിച്ചത് [[ആൻഡെർസ് എക്ബെർഗ്]] ആണ്. 1802ൽ സ്വീഡനിൽ‌വച്ച് [[ആൻഡെർസ് എക്ബെർഗ്]] ആണ് ആദ്യമായി [[ടാന്റലം]] കണ്ടെത്തിയത്. 1802ൽ [[ജോൺസ് ജേക്കബ് ബെർസിലിയസ്]] ആദ്യമായി ഈ ലോഹം വേർതിരിച്ചെടുത്തു. 1803-ൽ [[വിൽഹം ഹീഡിംഗർ]] എന്ന ശാസ്ത്രജ്ഞനുമായി സഹകരിച്ച് എല്ലാ ലവണങ്ങളും (salts) വൈദ്യതി ഉപയോഗിച്ച് വിഘടിപ്പിക്കാമെന്ന് [[ബെർസിലിയസ്]] കണ്ടുപിടിച്ചു. എല്ലാ സംയുക്തങ്ങളിലും പോസീറ്റീവ് ചാർജ്ജുള്ളതും നെഗറ്റീവ് ചാർജ്ജുള്ളതുമായ രണ്ടുഘടകങ്ങളുണ്ടെന്ന് [[ബെർസിലിയസ്]] കണ്ടെത്തി. [[സിലിക്കൺ]], [[സെർക്കോണിയംസിർകോണിയം]], [[ടൈറ്റാനിയം]] എന്നീ മൂലകങ്ങളെ ആദ്യമായി വേർതിരിച്ചെടുത്തത് [[ബെർസിലിയസ്]] ആയിരുന്നു.
 
'ഒരേ സംയുക്തത്തിൽ എല്ലായ്പ്പോഴും ഒരേ മൂലങ്ങളുടെ ആറ്റങ്ങൾ ഒരേ അനുപാതത്തിൽ സംയോജിച്ചിരിക്കുന്നു' എന്ന [[സ്ഥിരാനുപാത നിയമം]] (Law of constant proportion) ശരിയാണെന്ന് തെളിയിച്ചത് [[ബെർസിലിയസ്]] ആണ്. അങ്ങനെ അദ്ദേഹം [[ഡാൾട്ടൻ|ഡാൾട്ടന്റെ]] അണുസിദ്ധാന്തത്തിന് ശാസ്ത്രലോകത്ത് അംഗീകാരം നേടിക്കൊടുത്തു. [[സ്ഥിരാനുപാത നിയമം]] തെളിയിക്കാൻ വേണ്ടി 1807-നും 1817-നുമിടയിൽ 2000 സംയുക്തങ്ങളെയാണ് അദ്ദേഹം പഠനവിധേയമാക്കിയത്. അന്ന് അറിവുണ്ടായിരുന്ന മിക്കവാറും മൂലകങ്ങളുടെ [[അണുഭാരം]] ചെറിയ ചില പിഴവുകളൊഴിച്ചാൽ കൃത്യമായിത്തന്നെ [[ബെർസിലിയസ്]] കണ്ടുപിടിച്ചു. 1818- ൽ മൂലകങ്ങളുടെ അണുഭാരമടങ്ങുന്ന ഒരു പട്ടിക അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്നറിവുണ്ടായിരുന്ന 49 മൂലകങ്ങളിൽ 45 എണ്ണത്തിന്റെയും അണുഭാരങ്ങൾ ഇതിലുണ്ടായിരുന്നു.1828-ൽ ഈ പട്ടിക പരിഷ്ക്കരിച്ചു.
മൂലകങ്ങങ്ങൾക്കും സംയുക്തങ്ങൾക്കും ഇന്നുപയോഗിക്കുന്ന [[പ്രതീകങ്ങൾ]] (symbols) നൽകാനുള്ള നിയമമുണ്ടാക്കിയത് [[ബെർസിലിയസ്]] ആണ്. അന്ന് അറിയപ്പെടുന്നവയ്ക്ക് പ്രതീകങ്ങൾ നല്കിയതും [[ബെർസീലിയസ്]] തന്നെ. മൂലകത്തിന്റെ ലാറ്റിൻപേരിലെ ആദ്യാക്ഷരം അല്ലെങ്കിൽ ആദ്യാക്ഷരവും രണ്ടാമത്തെ അക്ഷരവുമുപയോഗിച്ച് പ്രതീകമുണ്ടാക്കാമെന്ന് 1813-ൽ [[ബെർസീലിയസ്]] നിർദ്ദേശിച്ചു. അതനുസരിച്ച് [[സോഡിയം]] എന്ന മൂലകത്തിന്റെ [[ലാറ്റിൻനാമം]] [[നാറ്റിയം]]. ഇതിന്റെ ആദ്യാക്ഷരങ്ങളായ 'Na' ആണ് സോഡിയത്തിന്റെ പ്രതീകം .ഹൈഡ്രജന് 'H',ഓക്സിജന് 'o', കാർബണിന് 'C',നൈട്രജന് 'N',ഫോസ്ഫറസിന് 'p', കാൽസ്യത്തിന് 'Ca' തുടങ്ങിയ പ്രതീകങ്ങൾ നല്കിയത് [[ ബെർസിലിയസ്]] ആണ്.
 
വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി രസതന്ത്രജ്ഞനായി മാറിയ [[ബെർസിലിയസ് ]] ജൈവസംയുക്തങ്ങളും (organic compounds) അന്യമായിരുന്നില്ല. ജൈവാമ്ലങ്ങളുടെ(organic acids) പഠനം വഴി [[ഓർഗാനിക് കെമിസ്ട്രി]] ക്കും ബെർസീലിയസിന്റെ സേവനം ലഭിച്ചിട്ടുണ്ട്. [[ഐസോമെറിസം]],[[രാസത്വരണം]] എന്നിവയെകുറിച്ചദ്ദേഹം പഠനം നടത്തി. [['ഗ്രാവിമെട്രാക് അനാലിസിസ്']] എന്ന ശാഖയിൽ ബെർസീലിയസിനെ വെല്ലാൻ അക്കാലത്ത് ആരുമുണ്ടായിരുന്നില്ല
"https://ml.wikipedia.org/wiki/ജോൺസ്_ജേക്കബ്_ബെർസിലിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്