"അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു തീരദേശ പ്രദേശമാണ് '''അഞ്ചുതെങ്ങ്'''. [[വർക്കല|വർക്കലയിൽ]] നിന്നും 12 കിലോമീറ്റർ മാറിയാണ് അഞ്ചുതെങ്ങ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് സാമ്രാ‍ജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതുവരെ അഞ്ചുതെങ്ങ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനുകീഴിലായിരുന്നു.
 
[[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] നിർമ്മിച്ച [[അഞ്ചുതെങ്ങു കോട്ട|അഞ്ചുതെങ്ങ് കോട്ട]] പ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ്. [[തിരുവിതാംകൂർ]] നാട്ടുരാജ്യത്തിലെ ആദ്യത്തെ ബ്രിട്ടീഷ് സൈനിക കേന്ദ്രമായിരുന്നു അഞ്ചുതെങ്ങ് കോട്ട. [[1813]] വരെ ബ്രിട്ടീഷ് ആയുധ-പണ്ടികശാല അഞ്ചുതെങ്ങ് കോട്ടയിൽ ഉണ്ടായിരുന്നു. കോട്ടയിലെ കാഴ്ചഗോപുരവും തുരങ്കവും[[തുരങ്കം|തുരങ്ക]]<nowiki/>വും ഇന്നും സംരക്ഷിച്ചിരിക്കുന്നു. ചതുരാകൃതിയിൽ ഉള്ള കോട്ടയിൽ ഒരു അർദ്ധവൃത്താകൃതിയിലുള്ള തുരങ്കം തെക്ക്-പടിഞ്ഞാറായി ഉണ്ട്. ഇത് കടലിലേക്കുള്ള ഒരു രഹസ്യ പാതയായി കരുതപ്പെടുന്നു. ഒരു പുരാതനമായ പള്ളിയും അഞ്ചുതെങ്ങിൽ ഉണ്ട്. [[മാമ്പള്ളി]] ഹോളിസ്പിരിറ്റ് ദേവാലയവും അഞ്ചുതെങ്ങ് സെൻ്റ പീറ്റേഴ്സ് ദേവാലയവും വളരെ സുന്ദരമാണ്. പല ബ്രിട്ടീഷുകാരും ഇവിടെ അടക്കം ചെയ്യപ്പെട്ടിരുന്നു. അവരുടെ ശവകുടീരങ്ങൾ ഇന്നും ഇന്ത്യയിലെ സാമ്രാജ്യവാഴ്ചയ്ക്കുള്ള ചരിത്രസ്മാരകങ്ങളായി നിലനിൽക്കുന്നു. ബ്രിട്ടീഷ് ചരിത്രകാരനായ റോബർട്ട് ഓം ഇവിടെയാണ് ജനിച്ചത്. [[ക്രിസ്തുമസ്]] സമയത്തുനടക്കുന്ന പള്ളി പെരുന്നാൾ പ്രശസ്തമാണ്.മത്സ്യബന്ധനത്തിനും കയർ വ്യവസായത്തിനും അഞ്ചുതെങ്ങ് പ്രശസ്തമായിരുന്നു.
 
== പേരിനു പിന്നിൽ ==
*അഞ്ചുതെങ്ങിന്റെ ആദിനാമം '''അഞ്ചിങ്ങൽ''' എന്നായരുന്നു. ഉദാത്തമായ ഭവനം (ക്ഷേത്രം) എന്നാണർത്ഥം. ഇത് തമിഴ് പദമാണ്‌. ഇംഗ്ലീഷുകാർക്ക് അത് അഞ്ചെങോ ആയി. ബ്രിട്ടീഷ് ഭരണകാലത്ത് അഞ്ജെങ്കോ എന്നായിരുന്നു അഞ്ചുതെങ്ങ് അറിയപ്പെട്ടിരുന്നത്.
*അഞ്ചു ചുമടുതാങ്ങികൾ നിലനിന്നിരുന്നെന്നും അഞ്ചുചുമടുതാങ്ങി എന്നാണ്‌ ഇതിന്റെ ആദ്യരൂപമെന്നും വാദിക്കുന്നവരുണ്ട്.<ref> പി. ഗോപകുമാർ. പ്ലാൻസ് ബുള്ളറ്റിൻ, തിരുവനന്തപുരം. 1998</ref> എന്നാൽ ചുമടുതാങ്ങി എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നതിനുമുൻപ് അഞ്ചിങ്ങൽ എന്ന പേരുപയോഗത്തലിരുന്നു എന്നത് ഈ വാദം നിരാകരിക്കുന്നു.
== ചരിത്രം ==
[[തിരുവിതാംകൂർ]] പ്രദേശത്തിലെ ആദ്യത്തെ യൂറോപ്യൻ അധിവാസകേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ജലമാർഗ്ഗമുള്ള വ്യാപാരസൗകര്യം ആദ്യം പോർത്തുഗീസ്-ഡച്ചു വ്യാപാരികളെയും പിന്നീട് ബ്രിട്ടീഷുകാരെയും ഈ സ്ഥലത്തേക്ക് ആകർഷിച്ചു. [[1673]]-ൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റിന്ത്യാ കമ്പനിയുടെകമ്പനി]]<nowiki/>യുടെ പണ്ടകശാല തുറന്നതോടെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. [[കുരുമുളക്|കുരുമുളകും]] ചീട്ടിത്തുണിയുമായിരുന്നു[[ചീട്ടിത്തുണി]]<nowiki/>യുമായിരുന്നു പ്രധാന വിപണനസാധനങ്ങൾ. [[1684]]-ൽ [[ആറ്റിങ്ങൽ]] റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാർ ഈ സ്ഥലം കൈവശപ്പെടുത്തി; [[1690]]-ൽ ഇവിടെ കോട്ട കെട്ടുന്നതിനുള്ള അനുവാദവും അവർക്കു നല്കപ്പെട്ടു. ഈ കൈമാറ്റങ്ങൾ രേഖാമൂലമുള്ളതായിരുന്നില്ല. 1695-ലാണ് കോട്ടയുടെ പണിപൂർത്തിയായത്. [[വിഴിഞ്ഞം]], [[കുളച്ചൽ]], [[ഇടവാ]] തുടങ്ങിയ കച്ചവട സങ്കേതങ്ങളൊക്കെ അഞ്ചുതെങ്ങിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. 1729-ൽ തിരുവിതാംകൂർ സംസ്ഥാനത്തെ [[കുരുമുളക്]] കുത്തക ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചതോടെ അഞ്ചുതെങ്ങിന്റെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു. കർണാട്ടിക് യുദ്ധകാലത്ത് (1781-84) യുദ്ധസാമഗ്രികളുടെ സംഭരണശാലയും വിതരണകേന്ദ്രവുമായി ഇവിടം ഉപയോഗിക്കപ്പെട്ടു.
 
കായൽ പ്രദേശംഇന്ത്യയിൽ ബ്രിട്ടിഷ് സാമ്രാജ്യസ്ഥാപനത്തിനുശേഷം അഞ്ചുതെങ്ങിന്റെ പ്രാധാന്യം മങ്ങിത്തുടങ്ങി. ഈ സ്ഥലത്തിന്റെ ഭരണം തിരുവിതാംകൂർ റസിഡന്റിന്റെ കീഴിലുള്ള ഒരു സാധാരണ ഉദ്യോഗസ്ഥനിലൂടെ നിർവഹിക്കപ്പെട്ടുവന്നു. 1801-ൽ വേലുത്തമ്പിദളവയുടെ അനുയായികൾ അഞ്ചുതെങ്ങു കോട്ട ആക്രമിച്ചു. 1813-ൽ ഇവിടുത്തെ പണ്ടകശാല അടച്ചുപൂട്ടിയതോടെ ഈ പ്രദേശത്തിന്റെ സാമ്പത്തികഭദ്രതയ്ക്കു കോട്ടം ഉണ്ടായിത്തുടങ്ങി. [[1906]]-ൽ അഞ്ചുതെങ്ങ് ഒരു പ്രത്യേക റവന്യൂ ജില്ലയാക്കി; 1927-ൽ ഈ പ്രദേശം തിരുനൽവേലി ജില്ലയിലുൾപ്പെടുത്തപ്പെട്ടു. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷവും ഈ നില തുടർന്നുപോന്നു. [[1950]]-ലാണ് ഈ പ്രദേശം തിരു-കൊച്ചി സംസ്ഥാനത്തിൽ ലയിച്ചത്.
"https://ml.wikipedia.org/wiki/അഞ്ചുതെങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്