"ഡീയിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
== ഡീയിസം ഇംഗ്ലണ്ടിൽ ==
ഡീയിസ്റ്റു ചിന്താഗതി ആദ്യം പ്രത്യക്ഷപ്പെട്ടത് ഇംഗ്ലണ്ടിയിരുന്നു. ഡീയിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന '[[ഷേർബറിയിലെ ഹെർബർട്ട് പ്രഭു]]' (Lord Herbert of Cherbery) തന്റെ ഡീയിസ്റ്റ് ഗ്രന്ഥം (De Ueritate,Prout distinguitur arevelatione,a Uerisimilli,Possibili,et a falso) 1624-ൽ പ്രസിദ്ധീകരിച്ചു. 1696-ൽ [[ജോൺ ടാളൻഡ്]] ( (John Toland) എന്ന ചിന്തകൻ ക്രിസ്റ്റ്യാനിറ്റി നോട്ട് മിസ്റ്റീരിയസ് (Christianty not mysterious) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. യുക്തിക്കു വിരുദ്ധമായി ഒന്നും സുവിശേഷത്തിലില്ല, ഗഹനരഹസ്യം (Mystery) എന്നു വിളിക്കത്തക്ക ആശയങ്ങളൊന്നും ക്രൈസ്തവ തത്ത്വസംഹിതയിലില്ല എന്നൊക്കെയായിരുന്നു ടൊളൻഡിന്റെ അഭിപ്രായങ്ങൾ. പ്രകൃതിദത്തമായ സദാചാരബോധം (Natural Morality) ആണ് യഥാർഥ മതം എന്നു സമർഥിക്കുവാൻ ടോളൻഡ് ശ്രമിച്ചു. മനുഷ്യന്റെ യുക്തിയിൽ ഒതുങ്ങാത്ത ത്രിത്വം (Trinity), ക്രിസ്തുവിന്റെ മനുഷ്യാവതാരം തുടങ്ങിയ ആശയങ്ങളെ അന്ധവിശ്വാസങ്ങളായി പരിഗണിച്ച് അവയെ നിരാകരിക്കാമെന്ന് ടൊളൻഡ് അഭിപ്രായപ്പെട്ടിരുന്നു. മറ്റൊരു ഡീയിസ്റ്റ് ചിന്തകനായ ആന്റണി കോജിൻസ് അന്ത്യവിധി എന്ന ക്രിസ്ത്യൻ സിദ്ധാന്തത്തെ അബദ്ധമെന്നു പറഞ്ഞു നിരാകരിച്ചു. പ്രകൃതിദത്തമാംവിധമുള്ള ആചാരരീതികൾ (Natural Ethics) പാലിക്കാമെങ്കിൽ മനുഷ്യർ കൂടുതൽ സന്മാർഗബോധമുള്ളവരായിത്തീരുമെന്ന് കോജിൻസ് പഠിപ്പിച്ചിരുന്നു. ബൈബിളിലെ പഴയ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രവചനങ്ങൾ എല്ലാംതന്നെ അർഥശൂന്യമാണെന്നു കോജിൻസ് പ്രസ്താവിച്ചു. 1730-ൽ മാത്യു ടിന്റാൽ (Mathew Tindal) എന്ന ചിന്തകൻ ക്രിസ്റ്റ്യാനിറ്റി ആസ് ഓൾഡ് ആസ് ദ് ക്രിയേഷൻ (Christanity as old as the Creation) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഡീയിസ്റ്റുകളുടെ ബൈബിൾ എന്നാണ് ഈ ഗ്രന്ഥം അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഒരു മതത്തെ (Natural religion)യാണ് സുവിശേഷങ്ങൾ അവതരിപ്പിക്കുന്നതെന്ന് ടിന്റാൽ പ്രസ്താവിച്ചു.
 
ഇംഗ്ലണ്ടിൽ ഡീയിസ്റ്റ് ചിന്തകർക്കു യാഥാസ്ഥിതികരായ ക്രൈസ്തവരിൽനിന്നും കടുത്ത എതിർപ്പുകൾ നേരിടിേവന്നിരുന്നു. ഡീയിസ്റ്റു ചിന്താഗതിയെ [[ദൈവദൂഷണം]] (Blasphemy) ആയിട്ടാണ് യാഥാസ്ഥിതികർ ചിത്രീകരിച്ചത്. ഡീയിസ്റ്റു ചിന്തകരിൽ പലർക്കും ജയിൽവാസം ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് വിധേയമാകേണ്ടിവരികയും ചെയ്തിരുന്നു.
 
== ഡീയിസം യൂറോപ്യൻ വൻകരയിൽ ==
"https://ml.wikipedia.org/wiki/ഡീയിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്