"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

496 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
വിസെൻസക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ പല്ലാഡിയോ തൻ്റെ ശൈലിയിൽ ചില കൊട്ടാരസദൃശ്യമായ കെട്ടിടങ്ങൾ, നാല് പള്ളികൾ, ഒരു മഠം, ഒരു ബസിലിക്ക, രണ്ട് പാലങ്ങൾ, 30 വില്ലകൾ എന്നിവ നിർമ്മിച്ചു. ഈ വില്ലകളിൽ പതിനേഴെണ്ണം ഇന്ന് നിലനിൽക്കുന്നുണ്ട്. പല്ലാഡിയോ തൻ്റെ നിർമ്മിതികളിൽ [[വിട്രൂവിയസ്|വിട്രൂവിയസിൻ്റെ]] നിയമങ്ങളെയാണ് പിന്തുടർന്നത്. പല്ലാഡിയോ സ്വന്തമായി ആവിഷ്കരിച്ചതെന്ന് വിലയിരുത്തപ്പെടുന്ന രീതികളിൽ സമശീർഷരുടെ സംഭാവനകളുമുണ്ടെന്ന് കരുതുന്നു. ഉദാഹരണത്തിന് തൂണുകളുടെ വിന്യാസക്രമത്തിൽ കൊറിന്ത്യൻ, അയോണിക്, ഡോറിക് എന്നിവയുടെ ഉയരക്രമം യഥാർത്ഥത്തിൽ പല്ലാഡിയോയുടെ സമകാലികനായ സെബാസ്റ്റ്യാനോ സെർലിയോയുടെ ആവിഷ്കാരമാണെന്നും കരുതുന്നുണ്ട്.<ref name=bryson/>
 
പല്ലാഡിയോ നിർമ്മിച്ച വില്ലകളുടെ മുമ്പിൽ തൂണുകളോട് കൂടിയതും ത്രികോണാകൃതിയിൽ മുകൾവശവുമുള്ള പോർട്ടിക്കോകൾ നിർമ്മിച്ചു. പൗരാണിക റോമൻ ശൈലിയിൽ ഈ പ്രത്യേകത ക്ഷേത്രങ്ങൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ, വീടുകൾക്കായി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഏതായാലും ഇതാണ് പല്ലാഡിയൻ ശൈലിയിലെ ഏറ്റവുമധികം പകർത്തപ്പെട്ട പ്രത്യേകത. 1570ൽ, തൻ്റെ ജീവിതത്തിൻ്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ച 'ഇ ക്വാട്രോ ലിബ്രി ഡെൽ ആർക്കിടെക്റ്റൂറ' (വാസ്തുകലയുടെ നാല് പുസ്തകങ്ങൾ) എന്ന ഗ്രന്ഥമാണ് പല്ലാഡിയോയെ ചരിത്രത്തിൽ അനശ്വരനാക്കിയത്.<ref name=bryson/>
 
പല്ലാഡിയൻ ശൈലി പതിനേഴാം നൂറ്റാണ്ടിൽ ഇനിഗോ ജോൺസ് ബ്രിട്ടനിലേക്കെത്തിച്ചു. ബ്രിട്ടനിലും വടക്കേ അമേരിക്കയിലും ഒട്ടേറെ കെട്ടിടങ്ങൾ ഈ ശൈലിയിൽ നിർമ്മിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601562" എന്ന താളിൽനിന്ന് ശേഖരിച്ചത്