"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
ചാലക്കുടി നദിതട പദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ പണിതിരിക്കുന്ന തടയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
 
== തുമ്പൂർമുഴി തൂക്കുപാലം ==
 
തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.
 
== ശലഭങ്ങളും ഉദ്യാനവും ==
 
[[File:Thumburmuzhi02.JPG|leftright|thumb|300px]]
തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/തുമ്പൂർമുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്