"സൗത്ത് ആഫ്രിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:ദക്ഷിണാഫ്രിക്ക: " " ഹോട്ട്ക്യാറ്റ് ഉപയോഗി...
വരി 138:
[[പ്രമാണം:South Africa population density map.svg|thumb|left|ദക്ഷിണാഫ്രിക്കയുടെ ജനസംഖ്യാസന്ദ്രത]]
 
വംശീയ-ഭാഷാ വൈജാത്യങ്ങളുടെ നാടായ ദക്ഷിണാഫ്രിക്കയിൽ വ്യത്യസ്ത സംസ്കൃതികൾ പിന്തുടരുന്ന നിരവധി ജനവിഭാഗങ്ങൾ നിവസിക്കുന്നു. ദക്ഷിണാഫ്രിക്കൻ ജനസമൂഹത്തെ പ്രധാനമായും നാല് വംശീയ വിഭാഗങ്ങളായാണ് വിഭജിച്ചിട്ടുള്ളത്. 75% വരുന്ന കറുത്ത വർഗക്കാരാണ് ജനങ്ങളിൽ ഭൂരിപക്ഷം. എ.ഡി. 100-നും 1000-നും മധ്യേ ആഫ്രിക്കൻ വൻകരയുടെ വടക്കുനിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ അധിവാസമുറപ്പിച്ചവരാണ് കറുത്തവർഗക്കാരുടെ പൂർവികരെന്ന് കരുതപ്പെടുന്നു. പ്രധാനമായും ഒൻപത് വംശീയ വിഭാഗങ്ങൾ ഉൾപ്പെടുന്ന കറുത്തവരിൽ [[സുലു ജനത‌‌‌|സുലു (Zulu)‍‍‍‍]] വിഭാഗമാണ് ഭൂരിപക്ഷം. ഖൗസ (Xhosa) വിഭാഗമാണ് രണ്ടാം സ്ഥാനത്ത്. ശേഷിക്കുന്നവരിൽ സോതോ (Sotho), സ്വാന (Tswana), സ്വാസി (Swazi), ത് സോങ്ക (Tsonga), ഷാൻഗേ (Shangae), എൻഡ്ബെലെയ് (Ndebele), വേൻഡ (Venda) തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നു.
 
ദക്ഷിണാഫ്രിക്കൻ ജനസംഖ്യയുടെ 13 ശതമാനത്തോളം വെള്ളക്കാരായ യൂറോപ്യൻ വംശജരാണ്. 17-ഉം 18-ഉം ശ.-ങ്ങളിൽ നെതർലൻഡ്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു കുടിയേറിയ ഇവരിൽ നല്ലൊരു വിഭാഗം മുഖ്യ വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത് ആഫ്രിക്കാൻസ് ആണ്. ഇംഗ്ലീഷിനും ഇവർക്കിടയിൽ പ്രചാരമുണ്ട്.
"https://ml.wikipedia.org/wiki/സൗത്ത്_ആഫ്രിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്