"അർമേനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 112:
[[File:Coat of arms of Armenian SSR.png|left|thumb|അർമേനിയൻ സോവിയറ്റ് സ്റ്റേറ്റിന്റെ ഔദ്യോഗികമുദ്ര. [[അറാറത്ത്]] പർവ്വതമാണ് മദ്ധ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ]]
റിപ്പബ്ലിക്കായതിനെത്തുടർന്നു ദഷ്നാക്കിസ്റ്റുകളെ ഭരണകൂടത്തിൽനിന്നും പുറത്താക്കി. ഇതിനെത്തുടർന്ന് എസ്. വ്രാത്സിയൻ (S.Vratzian) 1921 ഫെബ്രുവരിയിൽ ഒരു കമ്യൂണിസ്റ്റുവിരുദ്ധവിപ്ലവം നയിച്ചെങ്കിലും പരാജയപ്പെട്ടു. 1922 മാർച്ച് 12-നു അർമീനിയ, ജോർജിയ, അസെർബൈജാൻ എന്നീ സ്റ്റേറ്റുകൾ ചേർന്ന [[ട്രാൻസ്കക്കേഷ്യൻ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്]] രൂപവത്കൃതമായി. ഇത് 1922 ഡിസംബർ 30-ന് യു.എസ്.എസ്.ആറുമായി സംയോജിപ്പിക്കപ്പെട്ടു. 1936 ഡിസംബർ 5-നു സോവിയറ്റ് യൂണിയൻ പുതിയ ഭരണഘടന അംഗീകരിച്ചതോടെ പ്രസ്തുത ഫെഡറേഷൻ നിലവിലില്ലാതാവുകയും അർമീനിയ സോവിയറ്റ് യൂണിയനിലെ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായിത്തീരുകയും ചെയ്തു. സോവിയറ്റ് ഭരണത്തിൻകീഴിൽ വ്യാവസായികമായി അർമീനിയ വളരെ ഏറെ പുരോഗതി നേടി. മറ്റു രാജ്യങ്ങളിൽ നിന്നും രണ്ടുലക്ഷത്തിലധികം അർമീനിയക്കാർ ഇക്കാലത്തു അർമീനിയയിൽ തിരിച്ചെത്തി. 1988-ൽ അർമീനിയയിലുണ്ടായ [[ഭൂകമ്പം|ഭൂകമ്പത്തിൽ]] 55,000 ത്തിലധികം പേർ മരിക്കുകയും അഞ്ച് ലക്ഷത്തിലധികം പേർ ഭവനരഹിതരായിത്തീരുകയും ചെയ്തു.
[[File:Karabakh movement demonstration at Yerevan-summer88 -Opera 020square (14).jpg|thumb|right|സോവിയറ്റ് നയങ്ങൾക്കും ഭരണത്തിനുമെതിരേ പ്രതിഷേധവുമായി അർമേനിയക്കാർ യെരവാനിലെ ഫ്രീഡം സ്ക്വയറിൽ ഒത്തുചേരുന്നു. 1988]]
 
===സ്വാതന്ത്ര്യം===
"https://ml.wikipedia.org/wiki/അർമേനിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്