"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1982 ൽ പുറത്തിറങ്ങിയ [[ത്രില്ലർ]] എന്ന ആൽബത്തിന്റെ 10 കോടി കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.<ref name=dailymirror33>{{cite web | title = Michael Jackson's album reaches over 100 million global sales | url = http://web.archive.org/web/20160811162954/http://www.dailymail.co.uk/tvshowbiz/article-3363218/He-s-Thriller-Michael-Jackson-s-album-reaches-100-million-sales-globally-multiplatinum-30-times-US.html | publisher = Dailymail | date = 2015-12-16 | accessdate = 2016-08-11}}</ref> ഇദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങളും [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ]] ഉൾപ്പെടുന്നവയാണ്. [[ഓഫ് ദ വാൾ]](1979), [[ബാഡ്]] (1987), [[ഡെയ്ഞ്ചൊറസ്]](1991)[[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്|ഹിസ്റ്ററി]](1995) എന്നിവയാണവ. ''[[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം|റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക്]]'' രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്.<ref name=swhoffam3>{{cite web | title = Michael Jackson | url = http://web.archive.org/web/20160410130509/http://songwritershalloffame.org/exhibits/C116 | publisher = songwritershalloffame.org | accessdate = 2016-08-11}}</ref>പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ''ഡാൻസ് ഹോൾ ഓഫ് ഫെയി''മിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ (ഇതുവരെ ഒരാൾ മാത്രം) വ്യക്തിയാണ് ഇദ്ദേഹം. അനേകം [[ഗിന്നസ് വേൾഡ് റെക്കോർഡ്സ്]], 13 [[ഗ്രാമി അവാർഡ്|ഗ്രാമി പുരസ്കാരങ്ങൾ]] (കൂടാതെ [[ഗ്രാമി ലെജൻഡ് അവാർഡ്|ഗ്രാമി ലെജൻഡ് പുരസ്കാരവും]] [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്|ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും]]), 26 [[അമേരിക്കൻ മ്യൂസിക്ക് അവാർഡ്|അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ]] (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബ്ദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 [[നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ്]] പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ [[ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞർ|ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്]] <ref>http://www.forbes.com/sites/melindanewman/2016/02/01/michael-jacksons-thriller-hits-32-million-as-riaa-adds-streaming-to-gold-and-platinum-certs/#761c405790d3</ref>. അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. 2014 മെയ് 21 ന് ജാക്സൺന്റെ പുതിയ ഗാനമായ [[ലവ് നെവർ ഫെൽട് സോ ഗുഡ്]] ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ചു വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി. <ref name=billboard33>{{cite web | title = Michael Jackson | url = http://web.archive.org/web/20160811173536/http://www.billboard.com/artist/310778/michael-jackson/chart | publisher = billboard | accessdate = 2016-08-11}}</ref> മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിച്ചു.<ref>http://articles.latimes.com/2009/jul/08/entertainment/et-cause8</ref>
 
ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സാമൂഹ്യജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം ഇദ്ദേഹത്തിനു നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ കുറ്റങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല.2005 ൽ ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കോടതി കുറ്റക്കാരനല്ലന്നു കണ്ടെത്തി വെറുതെ വിട്ടു<ref name=cnn333>{{cite news | title = Jackson not guilty | url = http://web.archive.org/save/http://edition.cnn.com/2005/LAW/06/13/jackson.trial/ | publisher = cnn | date = 2005-06-14 | accessdate = 2016-08-11}}</ref> ''ദിസ് ഈസ് ഇറ്റ്'' എന്ന സംഗീതം പര്യടനത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് [[പ്രൊപ്പഫോൾ]], [[ലോറാസെപാം]] മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം<ref name=cnn5565>{{cite news | title = Michael Jackson's death was a homicide, coroner rules | url = http://web.archive.org/web/20160811180517/http://www.cnn.com/2009/SHOWBIZ/Music/08/28/jackson.autopsy/index.html?iref=24hours| publisher = cnn | date = 2009-08-28 | accessdate = 2016-08-11}}</ref>.തുടർന്ന ലോസ് ഏഞ്ചൽസ് കോടതി ജാക്‌സൺ ന്റെ മരണം നരഹത്യ ആണെന്നു വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു<ref name=cnn11213>{{cite news | title = Coroner releases new details about Michael Jackson's death | url = http://web.archive.org/web/20160811183046/http://www.cnn.com/2010/CRIME/02/09/michael.jackson.autopsy/ | publisher = cnn | date = 2010-02-10 | accessdate = 2016-08-11}}</ref>.കോടിക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം [[ടി.വി.]]യിലൂടെ കണ്ടു<ref name=telegraph33232>{{cite news | title = Michael Jackson memorial watched by more than funeral of Princess of Wales | url = http://web.archive.org/web/20160811183332/http://www.telegraph.co.uk/culture/music/michael-jackson/5760794/Michael-Jackson-memorial-watched-by-more-than-funeral-of-Princess-of-Wales.html | publisher = telegraph | date = 2009-07-07 | accessdate = 2016-08-11}}</ref>. 2010 മാർച്ചിൽ, [[സോണി മ്യൂസിക്ക് എന്റർടൈൻമെന്റ്]] മൈക്കിൾമൈക്കൽ ജാക്സണിന്റെജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) [[ഫോബ്സ്]] മാഗസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യകതിയാണ്.തന്റെ മരണത്തിനു ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിനു മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്<ref>http://www.forbes.com/sites/zackomalleygreenburg/2016/10/12/michael-jacksons-sonyatv-sale-gives-him-largest-celeb-payday-ever/#57e290932600</ref>2016ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2581048" എന്ന താളിൽനിന്ന് ശേഖരിച്ചത്