"മൈക്കൽ ജാക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| signature_size = 125px
}}
ഒരു [[അമേരിക്ക|അമേരിക്കൻ]] ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും, നർത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു '''മൈക്കൽ "ജോസഫ്" ജാക്സൺ''' എന്ന '''മൈക്കൽ "ജോ" ജാക്സൺ''' ([[ഓഗസ്റ്റ് 29]], [[1958]] – [[ജൂൺ 25]], [[2009]]). "പോപ്പ് രാജാവ്" (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ''ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി'' എന്ന പേരിൽ [[ഗിന്നസ് പുസ്തകം |ഗിന്നസ് പുസ്തകത്തിൽ]] ഇടം നേടിയിട്ടുണ്ട്.<ref name=guinnesrecords>{{cite web | title = Most Successful Entertainer of All Time-Michael Jackson sets world record | url = http://web.archive.org/web/20160811161421/http://www.worldrecordacademy.com/entertainment/most_successful_entertainer_of_all_time-Michael_Jackson_sets_world_record%20_90258.htm | publisher = worldrecordacademy | date = 2009-06-27 | accessdate = 2016-08-11}}</ref> സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു <ref name=monitor3343>{{cite web | title = ANDY COMER: Is Michael Jackson the most famous person not named Jesus? | url = http://www.themonitor.com/opinion/columnists/andy-comer-is-michael-jackson-the-most-famous-person-not/article_59b9b507-ff98-5611-879e-458a8d57c0a7.html | publisher = The Monitor | date = 2009-07-02 | accessdate = 2016-08-13}}</ref>. [[ജാക്സൺ കുടുംബം|ജാക്സൺ കുടുംബ]]ത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം,<ref>[[#mw09|Moonwalk- Michael Jackson]] Page - 16-17</ref> സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ [[ദ ജാക്സൺ 5]] എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ ഇദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി.<ref name=exceptional>{{cite book|last=Brooks|first=Darren|title=Michael Jackson: An Exceptional Journey|publisher=Chrome Dreams|year=2002|isbn=1-84240-178-5}} </ref>
 
[[ജാക്സൺ കുടുംബം|ജാക്സൺ കുടുംബ]]ത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം,<ref>[[#mw09|Moonwalk- Michael Jackson]] Page - 16-17</ref> സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ [[ദ ജാക്സൺ 5]] എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ ഇദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി.<ref name=exceptional>{{cite book|last=Brooks|first=Darren|title=Michael Jackson: An Exceptional Journey|publisher=Chrome Dreams|year=2002|isbn=1-84240-178-5}} </ref>1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി. ഇദ്ദേഹത്തിന്റെ [[ബീറ്റ് ഇറ്റ്]], [[ബില്ലി ജീൻ]], ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന [[എംറ്റിവി]] ചാനലിന്റെ വളർച്ചയ്ക്കും കാരണമായി.<ref name=npr33>{{cite web | title = The Golden Age of MTV — And Yes, There Was One | url = http://web.archive.org/web/20160811162555/http://www.npr.org/2011/11/06/141991877/the-golden-age-of-mtv-and-yes-there-was-one | publisher = npr | date = 2011-11-06 | accessdate = 2016-08-11}}</ref> [[ബ്ലാക്ക് ഓർ വൈറ്റ്]], [[സ്ക്രീം]] എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ [[എംറ്റിവി]]യിലെ മുഖ്യ ആകർഷകമായി ജാക്സൺ. ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി.തന്റെ സ്റ്റേജ് ഷോകളിലെയും സംഗീത വീഡിയോകളിലൂടെയും ചെയ്യുവാൻ ശാരീരികമായി വളരെ പ്രയാസമുള്ള [[റോബോട്ട് (നൃത്തശൈലി)|റോബോട്ട്]], [[മൂൺവാക്ക് (ഡാൻസ്)|മൂൺവാക്ക്]] തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി..<ref name=time33>{{cite news | title = Michael Jackson 1958 -2009 | url = http://web.archive.org/web/20160811171456/http://content.time.com/time/specials/packages/completelist/0,29569,1907409,00.html | publisher = time | accessdate = 2016-08-11 }}</ref>
 
1982 ൽ പുറത്തിറങ്ങിയ [[ത്രില്ലർ]] എന്ന ആൽബത്തിന്റെ 10 കോടി കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.<ref name=dailymirror33>{{cite web | title = Michael Jackson's album reaches over 100 million global sales | url = http://web.archive.org/web/20160811162954/http://www.dailymail.co.uk/tvshowbiz/article-3363218/He-s-Thriller-Michael-Jackson-s-album-reaches-100-million-sales-globally-multiplatinum-30-times-US.html | publisher = Dailymail | date = 2015-12-16 | accessdate = 2016-08-11}}</ref> ഇദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങളും [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ]] ഉൾപ്പെടുന്നവയാണ്. [[ഓഫ് ദ വാൾ]](1979), [[ബാഡ്]] (1987), [[ഡെയ്ഞ്ചൊറസ്]](1991)[[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്|ഹിസ്റ്ററി]](1995) എന്നിവയാണവ. ''[[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം|റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക്]]'' രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്.<ref name=swhoffam3>{{cite web | title = Michael Jackson | url = http://web.archive.org/web/20160410130509/http://songwritershalloffame.org/exhibits/C116 | publisher = songwritershalloffame.org | accessdate = 2016-08-11}}</ref>പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ''ഡാൻസ് ഹോൾ ഓഫ് ഫെയി''മിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ (ഇതുവരെ ഒരാൾ മാത്രം) വ്യക്തിയാണ് ഇദ്ദേഹം. അനേകം [[ഗിന്നസ് വേൾഡ് റെക്കോർഡ്സ്]], 13 [[ഗ്രാമി അവാർഡ്|ഗ്രാമി പുരസ്കാരങ്ങൾ]] (കൂടാതെ [[ഗ്രാമി ലെജൻഡ് അവാർഡ്|ഗ്രാമി ലെജൻഡ് പുരസ്കാരവും]] [[ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്|ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും]]), 26 [[അമേരിക്കൻ മ്യൂസിക്ക് അവാർഡ്|അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ]] (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബ്ദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 [[നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ്]] പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ [[ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞർ|ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട്]] <ref>http://www.forbes.com/sites/melindanewman/2016/02/01/michael-jacksons-thriller-hits-32-million-as-riaa-adds-streaming-to-gold-and-platinum-certs/#761c405790d3</ref>. അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. 2014 മെയ് 21 ന് ജാക്സൺന്റെ പുതിയ ഗാനമായ [[ലവ് നെവർ ഫെൽട് സോ ഗുഡ്]] ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ചു വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി. <ref name=billboard33>{{cite web | title = Michael Jackson | url = http://web.archive.org/web/20160811173536/http://www.billboard.com/artist/310778/michael-jackson/chart | publisher = billboard | accessdate = 2016-08-11}}</ref> മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിച്ചു.<ref>http://articles.latimes.com/2009/jul/08/entertainment/et-cause8</ref>
8,710

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2581031" എന്ന താളിൽനിന്ന് ശേഖരിച്ചത്