"തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
== ഐതിഹ്യം ==
[[ചിത്രം:Rajamudra travancore.JPG|thumb|left|170px|തിരുവിതാംകൂർ രാജമുദ്ര]]
<nowiki>[[മതിലകം]]</nowiki> രേഖകളിൽ പരാമർശിയ്ക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്‌. <ref>മതിലകം ഗ്രന്ഥവരികൾ -- ശങ്കുണ്ണി മേനോൻ -- തിരുവിതാംകൂർ ചരിത്രം</ref> ദിവാകരമുനി വിഷ്ണുപദം പ്രാപിയ്ക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട്‌ മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിയ്ക്ക്‌ നിത്യവും ലഭ്യമാകണമെന്ന്‌ മുനി പ്രാർഥിച്ചു. തന്നോട്‌ അപ്രിയമായി പ്രവർത്തിയ്ക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന്‌ ബാലൻ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിയ്ക്കുമായിരുന്നു. ക്രമേണ അത്‌ അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതുകൈ കൊണ്ട്‌ ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട്‌ അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻകാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. <ref>വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്</ref> ഒരിക്കൽ [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂരപ്പന്]] [[വില്വമംഗലം സ്വാമിയാർ]] [[ശംഖാഭിഷേകം]] നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു.<ref>വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്</ref> അതിനിടെയിൽ [[തൃപ്രയാർ|തൃപ്രയാറിലെത്തിയപ്പോൾ]] ഭഗവാൻ അത് [[ശുചീന്ദ്രം]] സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
 
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമവേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിയ്ക്കുന്നതു കാണാൻ ഇടവന്നു.''' ''ഞാൻ നിന്നെ അനന്തൻകാട്ടിലേയ്ക്ക്‌ വലിച്ചെറിയും'' ''' <ref>വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്</ref>എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക്‌ പോകുകയും, അവിടെ അനന്തശയനത്തിൽ സാക്ഷാൽ പത്മനാഭസ്വാമി പള്ളികൊള്ളുന്ന ദൃശ്യം ദർശനം ലഭിയ്ക്കുകയും ചെയ്തു.<ref>വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്</ref> മുനി പിന്നീട്‌ ഭഗവദ്ദർശനത്തിനായി അവിടെ തപസ്സനുഷ്ഠിച്ചു. അധികം വൈകിയില്ല. അവിടെയുണ്ടായിരുന്ന വൻവൃക്ഷം കടപുഴകി വീഴുകയും, മഹാവിഷ്ണു അനന്തശായിയായി മുനിയ്കകു മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ ശിരസ്‌ [[തിരുവല്ലം പരശുരാമക്ഷേത്രം|തിരുവല്ലത്തും]], പാദങ്ങൾ [[തൃപ്പാപ്പൂർ മഹാദേവക്ഷേത്രം|തൃപ്പാപ്പൂരും]], ഉരോഭാഗം തിരുവനന്തപുരത്തുമായി കാണപ്പെട്ടു. ഇന്ന് മൂന്നിടത്തും ക്ഷേത്രങ്ങളുണ്ട്. ഭഗവദ്സ്വരൂപം പൂർണമായും ദർശിക്കുവാൻ കഴിയാത്തവണ്ണം വലിപ്പമുള്ളതായിരുന്നുവത്രേ. തന്റെ കൈവശമുണ്ടായിരുന്ന യോഗദണ്ഡിന്റെ മൂന്നിരട്ടി നീളമായി ഭഗവത്സ്വരൂപം ദർശിക്കാനാകണമെന്ന്‌ പ്രാർഥിച്ചു. ആ പ്രാർഥന ഫലിച്ചതിനാൽ, ഇന്നുകാണുന്ന രൂപത്തിൽ ദർശനം കിട്ടിയെന്നു ഐതിഹ്യം പറയുന്നു.. മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും പൂജാദി കർമങ്ങൾ ആരംഭിക്കുകയും ചെയ്തു. <ref>മതിലകം രേഖകൾ -- തിരുവിതാകൂർ ചരിത്രം -- ശങ്കുണ്ണിമേനോൻ</ref> <ref>വില്വമംഗലത്തുസ്വാമിയാർ -- ഐതിഹ്യമാല -- കൊട്ടാരത്തിൽ ശങ്കുണ്ണി; കറന്റ് ബുക്സ്</ref> കാസർഗോഡ് ജില്ലയിലുള്ള [[അനന്തപുര തടാകക്ഷേത്രം]] ആണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരുണ്ട്.
വരി 133:
 
=== പൈങ്കുനി ഉത്സവം ===
തമിഴ്വർഷത്തിലെ പൈങ്കുനിമാസം എന്നാൽ മലയാളവർഷത്തിലെ മീനമാസമാണ്. മീനമാസത്തിൽ രോഹിണിനക്ഷത്രദിവസം കൊടികയറി അത്തം നക്ഷത്രദിവസം [[ശംഖുമുഖം]] കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് പൈങ്കുനി ഉത്സവം എന്ന പേരുവന്നത് അങ്ങനെയാണ്. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടുമ്പോഴാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. മണ്ണുനീരുകോരൽ, മുളപൂജ, കലശം തുടങ്ങിയ കർമ്മങ്ങൾ അതിനുശേഷം നടക്കും. രോഹിണിനാളിൽ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളിൽ കൊടി കയറ്റുന്നു. ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകളും കലാപരിപാടികളുമുണ്ടാകും. കൂടാതെ രണ്ടുനേരവും വിശേഷാൽ ശീവേലികളുമുണ്ടാകും. എന്നാൽ കൊടിയേറ്റദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തൊരിയ്ക്കൽ ഉത്സവത്തിനിടയിൽ എഴുന്നള്ളിപ്പിനുകൊണ്ടുവന്ന ഒരു ആന ഇടയുകയുണ്ടായി. അതിനെത്തുടർന്ന് ആനയെഴുന്നള്ളിപ്പ് നിർത്തുകയും പകരം പൂജാരിമാർ വാഹനങ്ങളിലിരുത്തി ഭഗവാനെ കൊണ്ടുപോകുന്ന സമ്പ്രദായം കൊണ്ടുവരികയും ചെയ്തു. ആറുതരം വാഹനങ്ങളുണ്ട്. അവ [[സിംഹാസനം]], [[അനന്തൻ]], [[കമലം]] ([[താമര]]), [[പല്ലക്ക്]], [[ഗരുഡൻ]], [[ഇന്ദ്രൻ]] എന്നിവയാണ്. ഇവയിൽ പല്ലക്ക്, ഗരുഡൻ എന്നിവ മാത്രം യഥാക്രമം രണ്ട്, നാല് എന്നീ പ്രാവശ്യം നടത്തുന്നു. ഏറ്റവും പ്രിയപ്പെട്ട വാഹനം ഗരുഡവാഹനമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യദിവസം സിംഹാസനം, രണ്ടാം ദിവസം അനന്തൻ, മൂന്നാം ദിവസം കമലം, നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളിൽ പല്ലക്ക്, ആറാം ദിവസം ഇന്ദ്രൻ, മറ്റുദിവസങ്ങളിൽ ഗരുഡൻ, ഇങ്ങനെയാണ് എഴുന്നള്ളിപ്പ്. പത്മനാഭസ്വാമിയുടേത് സ്വർണ്ണവാഹനവും നരസിംഹമൂർത്തി, <nowiki>[[ശ്രീകൃഷ്ണൻ]]</nowiki> എന്നിവരുടേത് വെള്ളിവാഹനവുമാണ്. എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ ഭഗവാന് കാണിയ്ക്ക സമർപ്പിയ്ക്കുന്നു. പിന്നീട് വലിയതമ്പുരാനും കാണിയ്ക്ക സമർപ്പിയ്ക്കുന്നു. തുടർന്ന് ഭക്തർ ഒന്നായി കാണിയ്ക്ക സമർപ്പിയ്ക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്ക്ക. ഒമ്പതാം ദിവസമാണ് പള്ളിവേട്ട. രാജകീയമായ ഒരു നായാട്ടായി ഇത് കണക്കാക്കപ്പെടുന്നു. താത്കാലികമായി നിർമ്മിച്ച ഒരു കിടങ്ങിൽ ഒരു തേങ്ങ വെച്ചിട്ടുണ്ടാകും. ഭഗവാന്റെ പ്രതിനിധിയായി കണക്കാക്കപ്പെടുന്ന മഹാരാജാവ് അത് അമ്പെയ്തു തകർക്കുന്നു. സകല തിന്മകളുടെയും മേലുള്ള വിജയമാണ് ഇതിൽനിന്നും അർത്ഥമാക്കുന്നത്. പത്താം ദിവസമാണ് ആറാട്ട്. ക്ഷേത്രത്തിൽ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങൾ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. വലിയതമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചുകൊണ്ട് ഭഗവാന് അകമ്പടി സേവിച്ചുണ്ടാകും. പടിഞ്ഞാറേ നടവഴി എഴുന്നള്ളിപ്പ് ഇറങ്ങുമ്പോൾ 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. വാദ്യമേളങ്ങളും കലാപരിപാടികളുംകൊണ്ട് സമ്പന്നമായ എഴുന്നള്ളിപ്പ് ശംഖുമുഖം കടപ്പുറത്തെത്താൻ വളരെ നേരമെടുക്കും. ഈ എഴുന്നള്ളിപ്പ് രാജഭരണത്തിന്റെ ചരിത്രം ഓർമ്മിപ്പിയ്ക്കുന്നു. കടപ്പുറത്തെത്തിച്ചുകഴിഞ്ഞാൽ തന്ത്രവിധിയനുസരിച്ച് വിഗ്രഹങ്ങൾ ഇറക്കിവച്ച് പൂജകൾ നടത്തുന്നു. പിന്നീട് തന്ത്രി, മേൽശാന്തി, കീഴ്ശാന്തി തുടങ്ങിയവരും രാജകുടുംബാംഗങ്ങളും മൂന്നുപ്രാവശ്യം കടലിൽ മുങ്ങുന്നു. പിന്നീട് ശരീരം വൃത്തിയാക്കിയശേഷം തിരിച്ചെഴുന്നള്ളുന്നു. തിരിച്ചെഴുന്നള്ളുന്നതിനും വളരെ നേരമെടുക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ കടക്കുമ്പോഴും 1001 കതിനവെടി മുഴങ്ങുന്നുണ്ടാകും. തുടർന്ന് കൊടിയിറക്കം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ കാര്യാലയങ്ങൾക്ക് അന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്ക്കുശേഷം അവധിയായിരിയ്ക്കും. ഉത്സവദിനങ്ങളിൽ പഞ്ചപാണ്ഡവരുടെ പടുകൂറ്റൻ വിഗ്രഹങ്ങൾ കിഴക്കേ കോട്ടവാതിലിനോടുചേർന്ന് പ്രതിഷ്ഠിയ്ക്കാറുണ്ട്. പടിഞ്ഞാട്ട് ദർശനമായി (ഭഗവാന് അഭിമുഖമായി) ആണ് പ്രതിഷ്ഠകൾ.
 
=== അൽപ്പശി ഉത്സവം ===