"ക്ലോഡ് ഡെബ്യുസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 18:
==ഡെബ്യൂസിയുടെ രചനകൾ==
 
ഒരു മികച്ച [[പിയാനോ|പിയാനിസ്റ്റ്]] കൂടിയായിരുന്ന ഡെബ്യുസിയുടെ മിക്ക രചനകളും പിയാനോക്കുവേണ്ടിയുള്ളവയായിരുന്നു. വാദ്യസംഗീതത്തിനുവേണ്ടി രചനകൾ നടത്തുന്നതിലും ഡെബ്യുസി വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചു. ''പെല്ലെ ആന്റ് മെലിസാന്റ്'' എന്ന [[ഓപ്പറ]] ഡെബ്യുസിയുടെ മറ്റൊരു സംഭാവനയാണ്. [[വനം|വനത്തിലും]], ഇരുമാളികയിലും, ഗുഹയിലുമായി അരങ്ങേറുന്ന രംഗങ്ങളിൽ പ്രേമവും അസൂയയും ദുരിതവും കൂടിക്കലരുന്നു. സ്വന്തം കുഞ്ഞിനുവേണ്ടി ഡെബ്യൂസി രചിച്ച ''ചിൽഡ്രൻസ് കോർണർ'' എന്ന പിയാനോ ഗാനവും ''ദ് ബോക്സ് ഒഫ് ടോയ്സ്'' എന്ന ബാലെയും പ്രസിദ്ധമാണ്. സംഗീത സംബന്ധിയായ ലേഖനങ്ങൾ ഫ്രഞ്ച് മാസികകളിൽ പ്രസിദ്ധീകരിക്കുന്നതിലും ഡെബ്യൂസി താൽപര്യം പ്രദർശിപ്പിച്ചിരുന്നു. ''മിസ്റ്റർ ക്വാർട്ടർ നോട്ട്'' എന്ന കൃതിയിൽ ഇവ സമാഹരിക്കപ്പെട്ടിട്ടുണ്ട്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]] [[ബെൽജിയം|ബെൽജിയത്തിൽ]] [[ജർമനി]] ബോംബുകൾ വർഷിച്ച സംഭവത്തെ ആസ്പദമാക്കി ''ക്രിസ്തുമസ് ഒഫ് ദ് ഹോംലെസ് ചിൽഡ്രൻ'' എന്ന മനോഹരഗാനം രചിച്ചു. ''ജോൺ ഒഫ് ആർക്കിനെ'' സംബന്ധിച്ച ഒരു രചനയിലേർപ്പെട്ടുവെങ്കിലും അതു പൂർത്തിയാക്കാൻ ഡെബ്യൂസിന് കഴിഞ്ഞില്ല. പാരിസിലെ ബോംബാക്രമണസമയത്താണ് [[അർബുദം]] ബാധിച്ച് അദ്ദേഹം അന്തരിച്ചത്. ശവസംസ്കാരച്ചടങ്ങുകൾപോലും ബോംബാക്രമണത്തിൽ അലങ്കോലപ്പെട്ടു.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ക്ലോഡ്_ഡെബ്യുസി" എന്ന താളിൽനിന്ന് ശേഖരിച്ചത്