"രാജ്‌കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox++
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 14:
| academyawards =
| spouse = പാർവതമ്മ രാജ്‌കുമാർ
| children = ശിവരാജ്‌കുമാർ<br>[[ പുനീത് രാജ്‌കുമാർ ]]<br>രാഘവേന്ദ്ര രാജ്‌കുമാർ<br>പൂർണിമ<br>ലക്ഷ്മി<ref>http://www.rajkumarmemorial.com/life.htm</ref>
| website = [http://www.raj-kumar.com/v/appaji.html Raj-Kumar.com]
}}
കന്നഡ ചലച്ചിത്ര ലോകത്തെ ഒരു പ്രശസ്ത നടനും പിന്നണിഗായകനുമായിരുന്നു സിങ്കനല്ലൂരു പുട്ടസ്വാമയ്യ മുത്തുരാജു എന്ന '''രാജ്‌കുമാർ''' ([[കന്നഡ]]: ರಾಜ್ ಕುಮಾರ್) (1929 ഏപ്രിൽ 24 - 2006 ഏപ്രിൽ 12). ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളിൽ വേഷമിട്ട രാജ്‌കുമാറിനെ തങ്ങളുടെ ഒരു സാംസ്കാരിക പ്രതീകമായി തന്നെ കന്നഡിഗർ കണക്കാക്കുന്നു. കർണ്ണാടകത്തിലെ പൊതുസമൂഹം, പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ ആരാധകർ ഇദ്ദേഹത്തെ 'പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ' എന്നർത്ഥമുള്ള ''അണ്ണാവരു'' എന്നു വിശേഷിപ്പിക്കാറുണ്ട്. [[പദ്മഭൂഷൺ|പദ്മഭൂഷൺ പുരസ്കാരവും]](1983) [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം|ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരവും]](1995) അടക്കമുള്ള ധാരാളം ബഹുമതികൾ രാജ്‌കുമാറിന് ലഭിച്ചിട്ടുണ്ട്.
 
==ആദ്യകാല ജീവിതം==
അവിഭക്ത മൈസൂർ ജില്ലയിൽ (ഇപ്പോൾ ചാമരാജ് നഗർ ജില്ലയിൽ) ഉൾപ്പെടുന്ന സിങ്കനെല്ലൂരിൽ 1929 ഏപ്രിൽ 24-ന് ഇഡിഗ സമുദായത്തിൽ പെട്ട പുട്ടസ്വാമയ്യയുടെയും ലക്ഷ്മമ്മയുടെയും മകനായി ജനിച്ച ഇദ്ദേഹം വളർന്നത് ഗജാനൂർ (ഇപ്പോൾ തമിഴ്‌നാടിന്റെ ഭാഗം) എന്ന സ്ഥലത്തായിരുന്നു. കുടുംബദേവതയായ മുട്ടത്തി രായയോടുള്ള ഭക്തിയിൽ മുത്തുരാജു എന്ന പേരാണ് ഇദ്ദേഹത്തിന്ന് അമ്മ ലക്ഷ്മമ്മ നൽകിയത്. പിതാവ് പുട്ടസ്വാമയ്യ ഒരു നാടക നടനെന്നതിനുപരി നടനകലയെ ഏറെ ഉപാസിച്ചിരുന്ന വ്യക്തിയായിരുന്നു. കംസൻ, രാവണൻ, ഹിരണ്യ കശിപു തുടങ്ങിയ പുട്ടസ്വാമയ്യയുടെ പുരാണവേഷങ്ങൾ പലപ്പോഴും കാഴ്ചക്കാരെ കോൾമയിർ കൊള്ളിച്ചിരുന്നു. പിതാവിനൊപ്പം ഗുബ്ബി വീരണ്ണ എന്ന പ്രതിഭാധനനായ സംവിധായകന്റെ നാടക സംഘത്തിൽ അംഗമായാണ് മുത്തുരാജു അഭിനയ രംഗത്തേക്ക് കടന്നു വന്നത്.
"https://ml.wikipedia.org/wiki/രാജ്‌കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്