"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി, പാരഗ്രഫ് തിരിച്ചു, content ആഡ് ചെയ്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. വിവിധ മതങ്ങൾ ദൈവത്തെ പറ്റി പല അഭിപ്രായങ്ങൾ ആണ് പറയുന്നത്. ഇതെല്ലാം അതാത് മതത്തിന്റെ ഉത്ഭവവുമായും വിശ്വാസവുമായും ബന്ധപ്പെട്ടിരിക്കുന്നു. [[മതം|മതത്തിന്റെ]] ഭാഗമായിട്ടും അല്ലാതെയും ദൈവത്തെ കണക്കാക്കപ്പെടുന്നു. [[ഹിന്ദു|ഹൈന്ദവ വിശ്വാസത്തിൽ]] സാധാരണഗതിയിൽ [["പരബ്രഹ്മം"]], "ഈശ്വരൻ", "ഓംകാരം" അഥവാ "പരമാത്മാവ്" എന്നത് ദൈവത്തെ കുറിക്കാനുപയോഗിക്കുന്ന പദമാണ്. ത്രിമൂർത്തികളും ത്രിദേവിമാരും പരബ്രഹ്മത്തിന്റെ മൂന്ന് ഗുണങ്ങളിൽ നിന്നും ഉണ്ടായവരാണ് എന്നാണ് ഹൈന്ദവ വിശ്വാസം. ഇവർ ഈശ്വരനെ തൂണിലും തുരുമ്പിലും വരെ കാണുന്നവരാണ്. ഇതാണ് ശൈവ ശാക്തേയ വൈഷ്ണവ മതങ്ങളുടെ ഒരു സങ്കലനമാണ് ഇന്നത്തെ ഹൈന്ദവ വിശ്വാസം എന്ന് പറയാം. ശൈവമതക്കാർ "പരമാത്മാ ശിവൻ, ശാക്തേയർ "ആദിശക്തി ദേവി", ഗണപതേയ മതക്കാർ "വിഘ്നേശ്വര ഗണപതി" എന്നും ഈശ്വരനെ സംബോധന ചെയ്തിരുന്നു.
 
അറബിയിലെ [[അല്ലാഹു]] എന്ന പദം സെമിറ്റിക് മതമായ ഇസ്ലാമിന്റെ ദൈവ സംജ്ഞയായുപയോഗിക്കുന്നു. പ്രാചീന അറബ് ഗോത്ര സംസ്കാരത്തെ ഉൾക്കൊണ്ട ഒന്നാണിത്. സൃഷ്ടിയെയും സൃഷ്ടാവിനെയും ഇവർ രണ്ടായി കാണുന്നു. [[യഹോവ]] എന്നും [[YHVH]] എന്ന ചതുരക്ഷരിയായും പുരാതന [[യഹൂദമതം|യഹൂദരും]] [[യഹോവയുടെ സാക്ഷികൾ|യഹോവയുടെ സാക്ഷികളും]] ദൈവത്തിനെ കുറിക്കുന്നു. അതേ പേരു തന്നെ ക്രിസ്തുമതാനുയായികളും ദൈവത്തിനെ കുറിക്കാൻ ഉപയോഗിക്കാറുണ്ട്. മറ്റൊരു സെമിറ്റിക് മതമായ ക്രിസ്തു മതത്തിൽ പൊതുവെ ദൈവത്തെ കുറിക്കാൻ "കർത്താവ്‌", "ക്രിസ്തു" അഥവാ "ദൈവം" (ഗ്രീക്കിൽ അഡൊനെയ്‌); "പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് (ത്രീത്വം)" തുടങ്ങിയ സ്ഥാനപ്പേരുകളാണ് ഉപയോഗിക്കുന്നത്. "ബോധം" ആണ് ബുദ്ധമതത്തിലെ ദൈവം. പൊതുവെ ബുദ്ധ-ജൈന മതങ്ങൾ നിരീശ്വരവാദ മതങ്ങൾ ആയും കണക്കാക്കപ്പെടാറുണ്ട്. ഹിന്ദുമതത്തിലും നിരീശ്വരവാദത്തിന് നിലനിൽപ്പുണ്ട്. ചാർവാക മഹർഷിമാർ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏകദൈവ-ബഹുദേവതാ- നിരീശ്വരവാദികളുടെ ഒരു കൂട്ടമായി ഹൈന്ദവ ധർമത്തെ പൊതുവെ കണക്കാക്കപ്പെടാറുണ്ട്. സമകാലീന മതങ്ങളെമതങ്ങളിലെ അനാചാരങ്ങളെയും സ്ത്രീവിരുദ്ധതയെയും ആക്ഷേപഹാസ്യത്തിലൂടെ തുറന്നു കാട്ടുന്ന ഡിങ്കമതത്തിൽ "ഡിങ്കൻ" എന്നൊരു ദൈവത്തെയും അവതരിപ്പിക്കുന്നുണ്ട്. ഡിങ്കമതം ഒരു പുതിയ നിരീശ്വര-യുക്തിവാദ മതമാണ്.
 
== സ്വഭാവം ==
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്