"പഴശ്ശി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 54:
| extra =
}}
 
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) സ്ഥിതിചെയ്യുന്ന പ്രകൃതിസുന്ദരമായ അണക്കെട്ടാണ് '''പഴശ്ശി അണക്കെട്ട്''' (പഴശ്ശി ഡാം). കണ്ണൂർ ജില്ലാ തലസ്ഥാനത്തിന് 37 കിലോമീറ്റർ കിഴക്കായി [[മട്ടന്നൂർ|മട്ടന്നൂരിന്]] അടുത്താണ് പഴശ്ശി അണക്കെട്ട് സ്ഥിതിചെയ്യുന്നത്. [[ഇരിക്കൂർ]] [[ഇരിട്ടി]] സംസ്ഥാനപാതയിൽ [[കുയിലൂർ]] എന്ന പ്രദേശത്ത് ഉള്ളതിനാൽ കുയിലൂർ അണക്കെട്ട് എന്നും പേർ പറയാറുണ്ട്. ഉത്തരകേരളത്തിലെ ഏറ്റവും പ്രധാന ജല സേചന പദ്ധതി എന്ന നിലയിലാണ് ഈ അണക്കെട്ട് നിർമ്മാണം ആരംഭിച്ചിരുന്നത്. കണ്ണൂർ ജില്ലയിലെ എല്ലാ ഭാഗത്തേക്കും കൂടാതെ [[മയ്യഴി]] ([[മാഹി]]) പ്രദേശത്തേക്കും കൃഷിക്കാവശ്യമായ ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാൽ ഈ അണക്കെട്ടിൽ നിന്നും കൃഷി ആവശ്യത്തിന് ജലം നൽകുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നു സംഭവിച്ചത്. ഇപ്പോൾ ഇത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും മാത്രമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പണിത ജലസേചനകനാലുകൾ പലതിലൂടെയും ഒരിക്കൽ പോലും ജലം ഒഴുകിയിരുന്നില്ല .
"https://ml.wikipedia.org/wiki/പഴശ്ശി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്