"കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 97:
[[ചിത്രം:Saint Angelo Fort.JPG|200px|thumb|കണ്ണൂരിലെ [[സെന്റ് ആഞ്ജലോ കോട്ട|സെന്റ് ആഞ്ചലോസ് കോട്ട]]]]
കണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന [[എ.കെ.ജി.]]-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന [[ഇ.കെ. നായനാർ]], [[കെ കരുണാകരൻ]], [[പിണറായി വിജയൻ]] എന്നിവർക്കും ജന്മം നൽകിയ നാടാണിത്.
ഒട്ടനവധി കമ്യൂണിസ്റ്റ്- തൊഴിലാളി നേതാക്കൾ കണ്ണൂരിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. [[ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി|കമ്യൂണിസ്റ്റ് പാർട്ടി]] കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ [[പിണറായി]], [[പാറപ്രം]] എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. [[കയ്യൂർ]], [[മൊറാഴമോറാഴ]], [[പാടിക്കുന്ന്]], [[കാവുമ്പായി]], [[കരിവെള്ളൂർ]] തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു.
[[മഹാത്മാഗാന്ധി|ഗാന്ധിജിയുടെ]] [[ഉപ്പു സത്യാഗ്രഹം|ഉപ്പുസത്യാഗ്രഹകാലത്ത്]] [[പയ്യന്നൂർ|പയ്യന്നൂരിലും]] ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി.
കണ്ണൂരിലെ പരമ്പരാഗത മേഖലകൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണെങ്കിൽ, കുടിയേറ്റ മേഖലയിൽ [[കോൺഗ്രസ്]]- [[കേരള കോൺഗ്രസ്]] കക്ഷികൾ ശക്തമാണ്. മുസ്ലീം കേന്ദ്രങ്ങൾ [[മുസ്ലീം ലീഗ്]] ശക്തി കേന്ദ്രങ്ങളാണ്. ജില്ലയിലെ ചിലയിടങ്ങളിൽ [[ബി.ജെ.പി.]]യും ശക്തമാണ്.
"https://ml.wikipedia.org/wiki/കണ്ണൂർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്