"പൂരക്കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
ചന്ദ്രഗിരിപ്പുഴ മുതൽ വളപട്ടണം പുഴവരെയാണ്‌ പൂരക്കളി നടപ്പുള്ള സ്ഥലമായി പരിഗണിച്ചു വരുന്നത്. ഈ പ്രദേശങ്ങളിൽ തന്നെ ശൈലീ വ്യതിയാനം ഉണ്ട്. സാമുദായിക ഭേദവും പ്രാദേശികഭേദവും പൂരക്കളിക്ക് വന്ന് ചേർന്നിട്ടുണ്ട്. മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ എല്ലായിടങ്ങലിലും കാണുന്നത് തീയസമുദായക്കാരുടെ പൂരക്കളിയാണ്‌. മറ്റു സമുദായക്കാരുടെ കളിക്ക് വ്യാപ്തി അത്രത്തോളം ഇല്ല. ഇതിൽ തന്നെ മൂന്ന് മേഖലകളായി തിരിക്കാവുന്ന തരത്തിൽ പ്രാദേശിക ഭേദം വന്ന് ചേർന്നിട്ടുണ്ട്.
=== കഴകങ്ങൾ കാവുകൾ ===
തീയരുടെ[[തിയ്യ]]രുടെ കഴകങ്ങൾ: രാമവില്യം, കുറുവന്തട്ട, തുരുത്തി, പാലക്കുന്ന്, എന്നീ നാലു കഴകങ്ങൾ തീയരുടെതായ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്. ഇവയൂടെ കീഴിൽ നിരവധി കാവുകളും മുണ്ട്യകളും സ്ഥാനങ്ങളുമുണ്ട്. ഈ കഴകങ്ങളിൽ മാത്രമൊതുങ്ങാതെ അതിൻറെ പരിധിക്കു വെളിയിലുള്ള കാവുകളിലും സ്ഥാനങ്ങളിലും പൂരക്കളി പതിവുണ്ട്. അണ്ടോൾ കുന്നുമ്മൽ പുതിയസ്ഥാനം ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രം,പുലിയന്നൂർ ശ്രീ പൊയ്യക്കാൽ ഭഗവതി ക്ഷേത്രം കയ്യൂർ മുണ്ട്യ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം, മയീച്ച ശ്രീ വയൽക്കര ഭഗവതി ക്ഷേത്രം, തലയന്നേരി ശ്രീ പൂമാല ഭഗവതി ക്ഷേത്രം, വെള്ളൂർ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, കരക്കക്കാവ് ഭഗവതി ക്ഷേത്രം, നീലേശ്വരംപുളിയക്കാട്ട് പുതിയ സ്ഥാനം, കരിവെള്ളൂർവാണിയില്ലം ശ്രീസോമേശ്വരി ക്ഷേത്രം, കാഞ്ഞങ്ങാട് നിലാങ്കരശ്രീ കുതിരക്കാളിഭഗവതി ക്ഷേത്രം, കുഞ്ഞിമംഗലം അണീക്കരശ്രീ പൂമാല ഭഗവതി ക്ഷേത്രം തുടങ്ങി വടക്കെ മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളിൽ പൂരക്കളി മറുത്തുകളി നടത്താറുണ്ട്.
ആയന്മാരുടെ കാവുകൾ: മണിയാന്മാരിൽ ഒരു വിഭാഗമായ കോലാന്മാരുടെ (ആയൻ) മുഖ്യമായ നാലു കഴകങ്ങളാണ് കണ്ണോത്ത് കഴകം, കാപ്പട്ട് കഴകം, കല്യോട്ട് കഴകം, മുളവന്നൂർ കഴകം. ആയന്മാരുടെ ആദികഴകങ്ങളാണ് കേണമംഗലം എന്നും ചിലർ വാദിക്കുന്നുണ്ട്. ഈ കഴകങ്ങളിലെല്ലാം പൂരക്കളിയുണ്ട്. ഓടങ്കര, മാടങ്കര, കമ്മാണർ, കരിന്തളം, പൂങ്കാവ്, എടക്കാവ്, എന്നീ ആറു കളരികളിലും പൂരക്കളി നടക്കുന്നുണ്ട്.
 
"https://ml.wikipedia.org/wiki/പൂരക്കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്