"ദേശിയ മനുഷാവകാശ കമ്മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഒരു വ്യക്തിയുടെ ജീവനും സ്വതന്ത്രിയത്തിനും സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:46, 25 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വ്യക്തിയുടെ ജീവനും സ്വതന്ത്രിയത്തിനും സമത്വത്തിനും അന്തസിനും ഉള്ള മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ആണ് ദേശിയ മനുഷവകാശ കമ്മിഷൻ രൂപികരിച്ചത് .മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ഒരു സ്വതന്ത്ര സംഘടന വേണം എന്നാ യുനെസ്കോ യുടെ ആശയമാണ് മനുഷവകാശ കമ്മിഷന്റെ രൂപികരണത്തിന്റെ അടിസ്ഥാനം .1993 ഒക്ടോബർ 12 നു ആണ് ഇന്ത്യയിൽ ദേശിയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിച്ചത് .കമ്മിഷന്റെ ആസ്ഥാനം ന്യൂഡൽഹി യിലെ മാനസ്അധികാർ ഭവനിൽ ആണ് .

അംഗങ്ങൾ

ഒരു ചെയർമാൻ,നാല് സ്ഥിരം അംഗങ്ങൾ ,ദേശിയ ന്യൂനപക്ഷ കമ്മിഷൻ ,ദേശിയ പട്ടികജാതി കമ്മിഷൻ ,ദേശിയ പട്ടിക വർഗ കമ്മിഷൻ ,ദേശിയ വനിതാ കമ്മിഷൻ എന്നിവയുടെ ചെയർമാൻ അല്ലെങ്കിൽ ചെയർ പെർസൺ തുടങ്ങിയവർ ആണ് ദേശിയ മനുഷാവകാശ കമ്മിഷന്റെ അംഗങ്ങൾ .ചെയർമാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്പദവിയിൽ നിന്നും റിട്ടയർ ചെയ്താ ആൾ ആയിരിക്കണം ചെയർമാൻ ..

കമ്മിഷനിലെ അംഗങ്ങളെ നിയമിക്കുന്നത്തിനും പിൻവലിക്കുന്നതിനും ഉള്ള അധികാരം രാഷ്ടപതിക്ക് ആണ് .അംഗങ്ങളെ നിയമിക്കുന്നതിനു ഉള്ള ശുപാർശ രാഷ്ത്രപതിക്ക് നൽകുന്നത് പ്രധാനമന്ത്രി ഉൾപെടുന്ന ആറംഗ സമിതിക്കാണ്‌.ദേശിയ മനുഷാവകാശ കമ്മിഷന്റെ കാലാവധി അഞ്ചു വർഷമോ എഴുപതു വയസു ആകുന്നതു വരെയോ ആണ് .

പ്രവർത്തങ്ങൾ

മനുഷ്യാവകാശ ലന്ഘനം സംബന്ധിച്ച് വ്യക്തിയോ ഒരു വിഭാഗമോ നൽകുന്ന പരാതിയിൽ അല്ലെങ്കിൽ അത് സംബന്ധമായി ലഭിക്കുന്ന വിവരത്തിൻ മേൽ അന്വേഷണം നടത്തുക .മനുഷാവകാശലംഘനം സംബധിച്ച കോടതി നടപടികളിൽ കക്ഷി ചേരുക.ജയിലുകൾ ,പുനരധിവാസകെന്ദ്രങ്ങൾ ,ചികിത്സാലയങ്ങൾ ,മുതലായ സ്ഥലങ്ങൾ സന്ദർശിക്കുക ,പരിഷ്കരണ നടപടികൾ നിർദേശിക്കുക ,അന്തേവാസികളുടെ ക്ഷേമം പരിശോദിക്കുക,പരാതികൾ പരിഹരിക്കുക ,അവരുടെ ക്ഷേമം ഉറപ്പാക്കുക .ഭരണനിയമഘടന പരമായി നിലവിൽ ഉള്ള മനുഷവകാശ പരിരക്ഷാ സംവിധാനങ്ങളുടെ നിർവഹണവും ഫലപ്രാപ്തിയും വിലയിരുത്തി അനുയോജ്യമായ തീരുമാനം നിർദേശിക്കുക .മനുശാവകാശം സംബധിച്ച് അന്തർദേശിയ കരാറുകൾ ,പ്രഖാപനങ്ങൾ മുതലായവ വിശകലനം ചെയ്തു പ്രായോഗിക നടപടികൾ നിർദേശിക്കുക ..മനുശാവകാശം സംബധിച്ച ഗവേഷണ പഠനങ്ങൾ പ്രോസാൽഹിപ്പിക്കുക .മനുഷവകാശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക .മനുഷാവകാശ സംരക്ഷണവും ആയി ബന്ധപെട്ടു പ്രവർത്തിക്കുന്ന സംഘടനകൾ ,സ്ഥാപനങ്ങൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക ..

ദേശിയ മനുഷവകാശ ചെയർമന്മാർ

ദേശിയ മനുഷാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ജസ്റ്റിസ് രംഗനാഥ മിശ്ര .ഈ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത് മലയാളി ആയ കെ .ജി .ബാലകൃഷ്ണൻ ആയിരുന്നു .

1993-1996 -ജസ്റ്റിസ് രംഗനാഥ മിശ്ര

1996-1999-ജസ്റ്റിസ് എം .എൻ .വെങ്കടാചലം

1999-2003 -ജസ്റ്റിസ് ജെ, എഎസ്.വർമ

2003-2006-ജസ്റ്റിസ് എ.എസ്.ആനന്ദ്

2007-2009-ജസ്റ്റിസ് എസ്.രാജേന്ദ്ര ബാബു

2010-2015-ജസ്റ്റിസ് കെ,ജി,ബാലകൃഷ്ണൻ

2016 മുതൽ -ജസ്റ്റിസ് എച് .എൽ .ദത്തു.