"ഈഡൻ ഗാർഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
ഇന്ത്യൻ സംസ്ഥാനമായ ബംഗാളിൻറെ തലസ്ഥാനമായ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ക്രിക്കറ്റ്‌ സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്.
അസോസിയേഷൻ ഫുട്ബോൾ മത്സരങ്ങൾക്കും ഈ ഗ്രൗണ്ട് ഉപയോഗിക്കാറുണ്ട്. 1864-ലാണ് ഈ ഗ്രൗണ്ട് ഉണ്ടാക്കിയത്. ബംഗാൾ ക്രിക്കറ്റ് ടീമിൻറെയും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ്‌ റൈഡർസിൻറെയും ഹോം ഗ്രൗണ്ടാണ് ഈഡൻ ഗാർഡൻസ്. കൂടാതെ അന്താരാഷ്‌ട്ര വൺ ഡേ, ടി20, ടെസ്റ്റ്‌ മത്സരങ്ങൾക്കും ഈഡൻ ഗാർഡൻസ് വേദിയാകാറുണ്ട്. [1] 66,349 കാണികൾക്ക് ഇരിപ്പിടം ഉള്ള ഈഡൻ ഗാർഡൻസ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവും ലോകത്തിൽ മെൽബോൺ ക്രിക്കറ്റ്‌ ഗ്രൗണ്ടിനു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയവുമാണ്. [2]<ref>http://www.cricketticketexchange.com/venues/kolkata/eden-gardens-tickets.aspx</ref>
 
ലോകത്തിലേ ഏറ്റവും പ്രശസ്തമായ ക്രിക്കറ്റ്‌ സ്റ്റേഡിയങ്ങളിൽ ഒന്നാണ് ഈഡൻ ഗാർഡൻസ്. [3]<ref>{{cite web|url=http://www.stuff.co.nz/manawatu-standard/sport/national-sport/84817197/Cricketing-Colosseum-abuzz-as-New-Zealand-arrive-in-search-of-series-levelling-win|title=Colosseum and Eden Gardens}}</ref> വേൾഡ് കപ്പ്‌, വേൾഡ് ടി20, ഏഷ്യ കപ്പ്‌ തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. 1987-ൽ ക്രിക്കറ്റ്‌ ലോകകപ്പ് ഫൈനലിനും ഈഡൻ ഗാർഡൻസ് വേദിയായി. ആദ്യ മൂന്ന് ലോകകപ്പ് ഫൈനലുകൾക്കും വേദിയായ ലോർഡ്സിനു ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിനു വേദിയായ ഗ്രൗണ്ട് ഈഡൻ ഗാർഡൻസ് ആണ്.
 
1841-ൽ അന്നത്തെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ്‌ ഓക്ക്ലാണ്ടിൻറെ ഈഡൻ സഹോദരിമാരുടെ പേര് നൽകിയ പാർക്കായ ഈഡൻ ഗാർഡൻസിന് സമീപമായി സ്ഥിതിചെയ്യുന്നതിനാലാണ് ഗ്രൗണ്ടിനു ഈ പേര് വന്നത്. [4]<ref>{{cite web|last1=Bag|first1=Shamik|title=In the shadow of Eden|url=http://www.espncricinfo.com/travel/content/current/story/495627.html|website=ESPN Cricinfo|accessdate=19 June 2015}}</ref> കൊൽക്കത്ത നഗരത്തിൻറെ ബി ബി ഡി ബാഘ് പ്രദേശത്താണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്, സംസ്ഥാന സെക്രട്ടേറിയേറ്റിനു സമീപം, കൽകട്ട ഹൈകോടതിക്ക് എതിർവശം. 1864-ൽ സ്ഥാപിച്ച സ്റ്റേഡിയത്തിൻറെ ശേഷി 2011 ലോകകപ്പ് ക്രിക്കട്ടിനു വേണ്ടി നവീകരിച്ച ശേഷം 66,349 ആണ്, ആദ്യം ഇത് 100,000-ൽ കൂടുതൽ ആയിരുന്നു എന്നാണ് വിചാരിക്കുന്നത്. [5]<ref>{{cite web|title=Eden Gardens|url=http://kolkatacitytours.com/eden-gardens-stadium-kolkata/| publisher=Kolkata City Tours|accessdate=11 May [6]2016}}</ref>
 
== പുറമെ നിന്നുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഈഡൻ_ഗാർഡൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്