"ജോൺ പോൾ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
ബെൽജിയം കോളേജിലെ പഠനകാലത്തും വോറ്റീലയച്ചൻ ഭാഷാപഠനത്തിലും മറ്റും ശ്രദ്ധിച്ചിരുന്നു. [[ഇംഗ്ലീഷ്]], [[ജർമ്മൻ]], [[ഇറ്റാലിയൻ]], [[റഷ്യൻ]] ഭാഷകൾ അദ്ദേഹം പഠിച്ചത് ഇക്കാലത്താണ്. 1947-ലെ [[ഈസ്റ്റർ]] കാലത്ത് [[പാദ്രേ പിയോ]]യുടെ പക്കൽ അദ്ദേഹം കുമ്പസരിയ്ക്കാൻ പോയിരുന്നു. പാദ്രേ പിയോയുടെ കുർബാനയിൽ പങ്കെടുത്തത് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തമായി അദ്ദേഹം മരണം വരെയും കണ്ടിരുന്നു. മാക്സ് മില്ല്യൺ കോൾബെയും ജോൺ വിയാനിയും പാദ്രേ പിയോയുമായിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്മാർ.
 
1948-ൽ [[കുരിശിന്റെ യോഹന്നാൻ|കുരിശിന്റെ യോഹന്നാന്റെ]] വിശ്വാസദർശനത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച വോയ്റ്റീലയച്ചൻ ജാഗല്ലോണിയൻ സർവ്വകലാശാലയ്ക്കുമുന്നിൽ അത് സമർപ്പിച്ച് ഡോക്ടറേറ്റ് നേടി. തൊട്ടുപിന്നാലെ ക്രാക്കോവിൽ നിന്ന് 50 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന നിയോഗോവിച്ച് ഇടവകയിൽ സഹവൈദികനായി അദ്ദേഹം ചേർന്നു. അക്കാലത്ത് അവിടത്തെ വികാരിയച്ചനോടൊപ്പം സജീവജപമാലസഖ്യം തുടങ്ങിയ അദ്ദേഹം കലാപരിപാടികൾക്കും സമയം ചെലവഴിച്ചു. വികാരിയച്ചന്റെ പൗരോഹിത്യ സുവർണ്ണജൂബിലിയോടനുബന്ധിച്ച് അവിടത്തെ പള്ളി പുതുക്കിപ്പണിയാനും വോയ്റ്റീലയച്ചൻ നിർദ്ദേശം നൽകി. എട്ടുമാസത്തിനുശേഷം അവിടെ നിന്ന് ഫ്ലോറിയൻ ഇടവകയിലേയ്ക്ക് മാറിയ അച്ചൻ പോളണ്ടിൽ അന്നുണ്ടായിരുന്ന [[കമ്മ്യൂണിസം|കമ്മ്യൂണിസ്റ്റ്]] ഭരണത്തിനെതിരെ ശക്തമായി പ്രസംഗങ്ങൾ നടത്തിപ്പോന്നു. മതപഠനത്തിനും മറ്റും ഊന്നൽ നൽകാനാണ് അവിടെ അദ്ദേഹം ശ്രമിച്ചത്.
 
1951-ൽ ആർച്ച്ബിഷപ്പ് കർദ്ദിനാൽ സപീഹ കാലം ചെയ്തു. അക്കാലത്ത് പോളിഷ് സഭയും സർക്കാരും തമ്മിലുള്ള കരാറിന്റെ ഭാഗമായി റോമും സർക്കാരും ഒന്നിച്ച് അംഗീകരിയ്ക്കുന്ന വ്യക്തി മാത്രമേ രൂപതയുടെ മെത്രോപ്പോലീത്തയാകൂ. അത്തരത്തിലൊരാളില്ലാതെ വന്നതിനാൽ പദവി ശൂന്യമായി. താൽക്കാലിക അഡ്മിനിസ്ട്രേറ്ററായി യൂജനിയൂസ് ബാസിയാക്കിനെ നിയമിച്ചു. ഇതിനിടയിൽ വോയ്റ്റീലച്ചന് 1954-ൽ വീണ്ടും ഡോക്ടറേറ്റ് കിട്ടി. മാക്സ് ഷെല്ലറുടെ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രബന്ധത്തിനാണ് അദ്ദേഹത്തിന് രണ്ടാമത്തെ ഡോക്ടറേറ്റ് ലഭിച്ചത്. തുടർന്ന് ലുബ്ലിനിലെ കത്തോലിക്കാ സർവ്വകലാശാലയിൽ അദ്ദേഹം ധർമ്മശാസ്ത്ര അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ധ്യാപനം ഉപേക്ഷിച്ച് ദൈവവഴിയിലേയ്ക്ക് തിരിഞ്ഞു.
 
വരി 117:
 
ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതങ്ങളുമായും അദ്ദേഹം മികച്ച ബന്ധം പുലർത്തി. ഇന്ത്യ സന്ദർശിച്ച രണ്ട് അവസരങ്ങളിലും ഈ നാല് മതങ്ങളുടെയും നേതാക്കന്മാരെ അദ്ദേഹം സന്ദർശിച്ചിരുന്നു.
 
=== വാഴ്ത്തപ്പെട്ടവരും വിശുദ്ധരും ===
തന്റെ സുദീർഘമായ അധികാരകാലയളവിൽ നിരവധി പേരെ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമാക്കാൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് കഴിഞ്ഞു. തന്റെ എല്ലാ മുൻഗാമികളും ചേർന്ന് ഈ പദവികളിലെത്തിച്ചവരെക്കാൾ കൂടുതൽ പേരെ അദ്ദേഹം ഈ പദവികളിലെത്തിച്ചു. 1327 പേരെയാണ് അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കിയത്. [[കുര്യാക്കോസ് ഏലിയാസ് ചാവറ|ചാവറയച്ചൻ]], [[അൽഫോൺസാമ്മ]], [[മദർ തെരേസ]] തുടങ്ങിയവർ അതിൽ പ്രധാനപ്പെട്ടവരാണ്. കൂടാതെ രണ്ടാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ട 108 പേരെ 1999 ജൂൺ 13-ന് വാഴ്ത്തപ്പെട്ടവരാക്കി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പോളണ്ടിന്റെ തലസ്ഥാനമായ [[വാഴ്സ]]യിൽ വച്ചാണ് അദ്ദേഹം ഈ വമ്പൻ കർമ്മം നടത്തിയത്. 2001 മാർച്ച് 11-ന് 233 സ്പാനിഷ് രക്തസാക്ഷികളെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തി. 111 പേരെയാണ് അദ്ദേഹം വിശുദ്ധരാക്കിയത്.
 
1986-ൽ ഇന്ത്യാസന്ദർശനവേളയിൽ അദ്ദേഹം [[കേരളം|കേരളവും]] സന്ദർശിച്ചിരുന്നു. ആ സമയത്താണ് ചാവയറയച്ചനെയും അൽഫോൺസാമ്മയെയും അദ്ദേഹം വാഴ്ത്തപ്പെട്ടവരാക്കി ഉയർത്തിയത്. 2003 ഒക്ടോബർ 19-ന് അദ്ദേഹം മദർ തെരേസയെയും ഈ പദവിയിലെത്തിച്ചു. തന്റെ കാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടവരുടെ നിരയിലെത്തിയ്ക്കാൻ ഭാഗ്യം ലഭിച്ച മാർപ്പാപ്പയായിരുന്നു അദ്ദേഹം. മദർ തെരേസയുമായി വളരെ അടുത്ത ബന്ധമാണ് മാർപ്പാപ്പ പുലർത്തിയിരുന്നത്. 1986-ൽ ആദ്യ ഇന്ത്യാസന്ദർശനത്തിനിടയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തി. പലയവസരങ്ങളിലും മദർ വത്തിക്കാനിലെത്തി മാർപ്പാപ്പയെയും കണ്ടിരുന്നു. 1997-ൽ മദർ മരിച്ചപ്പോൾ മാർപ്പാപ്പ പറഞ്ഞത് ഇങ്ങനെയാണ്: 'മദറിന്റെ വിയോഗം അവരുടെ സ്നേഹമനുഭവിച്ചവർക്ക് വലിയൊരു നഷ്ടമാണ്. അതുപോലൊരു വ്യക്തി ഇനിയുണ്ടാകില്ല.' അഞ്ചുവർഷത്തെ സമയം കാത്തിരുന്ന ശേഷമാണ് മദറിനെ വിശുദ്ധപദവിയിലെത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ തുടങ്ങിയത്.
 
=== വധശ്രമങ്ങൾ ===
രണ്ടുതവണയാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്കുനേരെ വധശ്രമം ഉണ്ടായത്. കൂടാതെ ഏതാനും തവണ അദ്ദേഹത്തെ വധിയ്ക്കാൻ ചില ഗൂഢാലോചനകൾ നടക്കുകയും ചെയ്തിരുന്നു. ഇവയിൽ ആദ്യത്തെ വധശ്രമം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിയ്ക്കുകയും ചെയ്തു. രണ്ടാമത്തെ വധശ്രമത്തിൽ നിസ്സാരപരുക്കുകളേ ഉണ്ടായുള്ളൂ.
 
1981 മേയ് 13-നാണ് മാർപ്പാപ്പയ്ക്കുനേരെ ആദ്യം വധശ്രമം നടന്നത്. 1917-ൽ [[പോർച്ചുഗൽ|പോർച്ചുഗലിലെ]] [[ഫാത്തിമ]]യിൽ വച്ച് മൂന്ന് കുട്ടികൾക്ക് മറിയംകന്യാമറിയം ദർശനം നൽകി എന്ന് പറയപ്പെടുന്ന ദിവസത്തിന്റെ വാർഷികമായിരുന്നു അന്ന്. മാർപ്പാപ്പ ഭക്തിപൂർവ്വം കൊണ്ടാടിയിരുന്ന ദിവസമായിരുന്നു ഫാത്തിമമാതാവിന്റെ ദർശനവാർഷികം. അന്ന് വൈകീട്ട് അഞ്ചേകാലോടെ മെഹമത് അലി ആഗ എന്ന [[തുർക്കി]]ഷ് തീവ്രവാദി അദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. വൻ ജനക്കൂട്ടമാണ് അന്ന് അദ്ദേഹത്തെ കാണാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയത്. ഇതിനിടയിൽ എല്ലാ സുരക്ഷാവലയങ്ങളും ഭേദിച്ചുവന്ന ആഗ മാർപ്പാപ്പയ്ക്കുനേരെ വെടിയുതിർത്തു. നാല് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടത്. തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.
 
1980 നവംബർ 26-ന് മാർപ്പാപ്പയെ വധിയ്ക്കുമെന്ന് ആഗ ഭീഷണിപ്പെടുത്തിയിരുന്നു. മുമ്പ് ഒരാളെ കൊന്നശേഷം ജയിലിൽ കഴിയുകയായിരുന്ന ആഗ ജയിൽ ചാടിയ ശേഷം [[ബൾഗേറിയ]]യിലേയ്ക്ക് നാടുകടക്കുകയും തുടർന്ന് 1981 മേയ് 10-ന് റോമിലെത്തി പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. അതിൻപ്രകാരം മേയ് 13-ന് വൈകീട്ട് മാർപ്പാപ്പയെ വധിയ്ക്കാൻ ആഗ പുറപ്പെട്ടു. 5:13-ന് പാപ്പ തുറന്ന വാഹനത്തിൽ ആൾക്കൂട്ടത്തെ അഭിവാദനം ചെയ്തുകൊണ്ട് കടന്നുപോകുകയായിരുന്നു. ഒരു കുട്ടിയെ വാരിയെടുത്ത് ഉമ്മ വച്ച് അതിന്റെ മാതാപിതാക്കൾക്ക് സമ്മാനിച്ചശേഷം കടന്നുപോകുന്നതിനിടയിലാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആഗ കടന്നുവന്ന് തന്റെ കയ്യിലുണ്ടായിരുന്ന ബ്രൗണിങ്ങ് 9 എം.എം. സെമി-ഓട്ടോമാറ്റിക് പിസ്റ്റൾ കൊണ്ട് പാപ്പയെ വെടിവച്ചുവീഴ്ത്തിയത്. വെടിയുണ്ടകൾ പാപ്പയുടെ അടിവയറ്റിലും ചെറുകുടലിലും തറച്ചു. ഉടനെ ഒരു ആംബുലൻസ് വിളിച്ചുവരുത്തി പാപ്പയെ റോമിലെ പ്രസിദ്ധമായ ജെമെല്ലി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ശരീരത്തിലെ രക്തത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടിരുന്നു. പിന്നീട് വെടിയുണ്ടകൾ പുറത്തെടുക്കാൻ വിശദമായ ഒരു ശസ്ത്രക്രിയ നടത്തി. ഇടയിൽ അല്പനേരം ബോധം വന്നപ്പോൾ തന്റെ ദേഹത്തെ മാതാവിന്റെ രൂപം എടുക്കരുതെന്ന് അദ്ദേഹം ഡോക്ടർമാരോട് നിർദ്ദേശിച്ചു. ഏറെ ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ജൂൺ പകുതിയോടെ മാർപ്പാപ്പ ആശുപത്രി വിട്ടു. ജൂലൈ അവസാനത്തോടെ അദ്ദേഹം പ്രവർത്തനങ്ങളിൽ മുഴുകി.
Line 141 ⟶ 146:
 
=== മരണവും ശവസംസ്കാരവും ===
 
2005 ഫെബ്രുവരി 1-ന് [[ഇൻഫ്ലുവെൻസ|ഫ്ലൂ]]വും സ്വനപേടകത്തിലുണ്ടായ ജ്വലനവും കാരണം മാർപ്പാപ്പയെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് ആശുപത്രി വിട്ടെങ്കിലും ശ്വാസതടസ്സത്തെത്തുടർന്ന്അ ധികം വൈകാതെ അദ്ദേഹത്തിന് തിരിച്ചുചെല്ലേണ്ടിവന്നു. തുടർന്ന് അദ്ദേഹത്തിന് ഒരു ട്രക്കിയോട്ടോമി നടത്തി. അതുമൂലം അദ്ദേഹത്തിന് ശ്വാസതടസ്സം നീങ്ങിയെങ്കിലും സംസാരിയ്ക്കാൻ ബുദ്ധിമുട്ടുണ്ടായി. ആശുപത്രിയിൽ വച്ച് കാണാനെത്തിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തെങ്കിലും സംസാരിയ്ക്കാൻ അദ്ദേഹത്തിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു.
 
അനാരോഗ്യം കാരണം 2005-ലെ [[വിശുദ്ധ വാരം|വിശുദ്ധ വാരത്തിൽ]] പങ്കെടുക്കാൻ പാപ്പയ്ക്ക് സാധിച്ചില്ല. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ മുതിർന്ന കർദ്ദിനാളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. [[ഓശാന ഞായർ]] ദിവസമായിരുന്ന മാർച്ച് 20-ന് അല്പനേരം തന്റെ വസതിയിലെ ജനലിൽ പ്രത്യക്ഷപ്പെട്ട പാപ്പ കയ്യിൽ ഒരു ഒലീവിലയും പിടിച്ച് ആരാധകർക്ക് ദർശനം നൽകി. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന ദർശനം.
 
രണ്ടുദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കൂടുതൽ ആശങ്കകൾ ഉയർന്നു. പാപ്പ മരണാസന്നനാണെന്നുവരെ പറഞ്ഞുകേട്ടു. ഒടുവിൽ വത്തിക്കാൻ അത് അംഗീകരിച്ചു. മാർച്ച് 31-ന് സ്വകാര്യ ചാപ്പലിൽ ബലിയർപ്പിയ്ക്കുന്നതിനിടയിൽ പാപ്പയ്ക്ക് മൂത്രാശയത്തിൽ അണുബാധയുണ്ടായി. ആശുപത്രിയിൽ പോകാൻ പാപ്പയുടെ സെക്രട്ടറി അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. തന്റെ മരണം ആശുപത്രിയിൽ വച്ചാകരുതെന്നും പകരം വത്തിക്കാനിൽ വച്ചുതന്നെയാകണമെന്നും പാപ്പ ആഗ്രഹിച്ചിരുന്നു. മരണാസന്നനായ പാപ്പയെ ഉടനെ ഔദ്യോഗിക വസതിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ ആരോഗ്യനില നോക്കാനായി ഏതാനും ഡോക്ടർമാരെ നിയോഗിച്ചു. മരണാസന്നനായ പാപ്പയ്ക്ക് കർദ്ദിനാളുമാർ അന്ത്യകൂദാശ നൽകി. ഏപ്രിൽ 2-ന് വൈകീട്ട് 3:30-ന് അദ്ദേഹം അവസാനവാക്കുകൾ ഉരുവിട്ടു: 'ഞാൻ എന്റെ പിതാവിന്റെ സവിധത്തിലേയ്ക്ക് പോകുന്നു' എന്നായിരുന്നു അവസാന വാക്കുകൾ. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം ആറുമണിക്കൂറുകൾക്കുശേഷം രാത്രി 9:37-ന് (ഇന്ത്യൻ സമയം ഏപ്രിൽ 3 പുലർച്ചെ 1:07) കാലം ചെയ്തു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. രക്തത്തിലെഅണുബാധയെത്തുടർന്നുണ്ടായ അണുബാധയുംരക്തദൂഷ്യവും ഹൃദയസ്തംഭനവുമായിരുന്നു മരണകാരണം.
 
2000-ൽ മാർപ്പാപ്പ പുണ്യദിനമായി പ്രഖ്യാപിച്ച ദിവ്യകാരുണ്യത്തിരുനാളിന്റെ തലേന്നാണ് അദ്ദേഹം കാലം ചെയ്തത്. ദിവ്യകാരുണ്യത്തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാന അദ്ദേഹത്തിന്റെ മരണത്തിനും രണ്ട് മണിക്കൂർ മുമ്പ് ആരംഭിച്ചിരുന്നു. മരണവാർത്ത അറിഞ്ഞതോടെ വത്തിക്കാനിലേയ്ക്ക് ജനപ്രവാഹമായി. ലക്ഷക്കണക്കിന് ജനങ്ങളാണ് ആഗോള കത്തോലിക്കാസഭയുടെ തലവന് അന്തിമോപചാരം അർപ്പിയ്ക്കാൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെത്തിച്ചേർന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി [[ഭൈരോൺ സിങ് ശെഖാവത്ത്]], തൊഴിൽ മന്ത്രി [[ഓസ്കാർ ഫെർണാണ്ടസ്]] എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർപ്പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഒരാഴ്ച പൊതുദർശനത്തിന് വച്ചശേഷം ഏപ്രിൽ 8-ന് ദേവാലയത്തിന്റെ താഴെയുള്ള ഭൂഗർഭ അറയിൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ ശവകുടീരത്തിനടുത്ത് സംസ്കരിച്ചു. തന്നെ വെറും മണ്ണിൽ അടക്കിയാൽ മതി എന്ന അന്ത്യാഭിലാഷം കണക്കിലെടുത്താണ് ശവസംസ്കാരകർമ്മം നടത്തിയത്. 1965-ൽ [[വിൻസ്റ്റൺ ചർച്ചിൽ|വിൻസ്റ്റൺ ചർച്ചിലിന്റെ]] ശവസംസ്കാരത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ശവസംസ്കാരച്ചടങ്ങായിരുന്നു മാർപ്പാപ്പയുടേത്.
Line 203 ⟶ 207:
[[വർഗ്ഗം:ഏപ്രിൽ 2-ന് മരിച്ചവർ]]
[[വർഗ്ഗം:മാർപ്പാപ്പമാർ]]
[[വർഗ്ഗം:ക്രൈസ്തവസഭയിലെ വാഴ്ത്തപ്പെട്ടവർവിശുദ്ധർ]]
"https://ml.wikipedia.org/wiki/ജോൺ_പോൾ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്