"ദുശ്ശാസനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
ജ്യേഷ്ഠനായ ദുര്യോധനനെക്കാളും അധർമ്മിയും അപകടകാരിയുമായിരുന്നു ദുശ്ശാസ്സനൻ . പാപം ചെയ്യുന്നതിൽ യാതൊരു അറപ്പോ സങ്കോചമോ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല . കുരുവംശം നശിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ദുശ്ശാസ്സനനായിരുന്നു .
 
ദുശ്ശാസ്സനനെപ്പറ്റി ചിന്തിക്കുമ്പോൾ കൗരവജ്യേഷ്ഠനായ ദുര്യോധനരാജാവിന്റെ ഏറ്റവുമടുത്ത അനുയായി , സഹായി , പ്രിയങ്കരനായ അനുജൻ -എന്നീ നിലകളിലാണ് ഓർക്കുവാൻ സാധിക്കുക . കൗരവരിലെ നൂറ്റൊന്നു പേരുടെയും നേതാവ് ദുര്യോധനൻ ആയിരുന്നെങ്കിലും , അദ്ദേഹത്തിൻറെ അണിയറപ്രവർത്തനങ്ങളുടെ സൂത്രധാരൻ ദുശ്ശാസ്സനനായിരുന്നു . ദുര്യോധനന് കർണ്ണൻ കഴിഞ്ഞാൽ അടുത്ത സഹായി ദുശ്ശാസ്സനൻ തന്നെയാണ് . ഇവർക്കൊക്കെ ബുദ്ധികേന്ദ്രമായി ശകുനിയമ്മാവൻ പ്രവർത്തിച്ചു . 13 വർഷത്തെ ദുര്യോധനന്റെ ഭരണവേളയിൽ , രാജ്യകാര്യങ്ങൾ ദുര്യോധനൻ നോക്കുമ്പോൾ , ആഭ്യന്തരകാര്യങ്ങളുടെ ചുമതല ദുശ്ശാസ്സനനായിരുന്നു . സൈനികകാര്യങ്ങൾ കർണ്ണനും , നയതന്ത്രകാര്യങ്ങൾ ശകുനിയും നോക്കിയിരുന്നു . യുധിഷ്ഠിരന്റെ രാജസൂയത്തിൽ കലവറക്കാരനും വിളമ്പുകാരനുമായി നിന്നിരുന്നത് ദുശ്ശാസ്സനനായിരുന്നു. ധന -സാമ്പത്തിക കാര്യങ്ങളും , കൊട്ടാരത്തിനുള്ളിലെ കാര്യങ്ങളും , രാജ്യത്തെ ആഭ്യന്തര വിഷയങ്ങളും ദുശ്ശാസ്സനൻ മുറപോലെ നടത്തി . യുധിഷ്ഠിരന്റെ രാജസൂയത്തിൽ കലവറക്കാരനും വിളമ്പുകാരനുമായി നിന്നിരുന്നത് ദുശ്ശാസ്സനനായിരുന്നു.
 
ദുശ്ശാസ്സനൻ ജീവിതത്തിൽ ആരെയും ഭയന്നിരുന്നില്ല . അതുകൊണ്ടാണ് പാണ്ഡവരുടെ പ്രിയപത്നിയെ വലിച്ചിഴയ്ക്കാൻ യാതൊരു സങ്കോചവുമില്ലാത്ത വിധം ദുശ്ശാസ്സനനു സാധിച്ചത് . ''പ്രാതികാമി'' എന്ന ദുര്യോധനന്റെ അനുയായി ഭയപ്പെട്ടു മാറിനിന്നപ്പോൾ ദ്രൗപദിയെ സഭയിൽ കൊണ്ടുവരുവാൻ ദുര്യോധനൻ ദുശ്ശാസ്സനനു ആജ്ഞ കൊടുക്കുന്നു . ആജ്ഞ കിട്ടേണ്ട താമസം ചാടിയെണീറ്റ് ദുശ്ശാസ്സനൻ പ്രസ്തുത കൃത്യം നിറവേറ്റി . പതിമൂന്നു കൊല്ലത്തെ അജ്ഞാതവാസം കഴിഞ്ഞു പാണ്ഡവർ തിരിച്ചെത്തിയിട്ടും പാതി രാജ്യം അവർക്കു മടക്കി കൊടുക്കുവാൻ ദുര്യോധനനു മനസ്സ് വരാത്തത് ദുശ്ശാസ്സനനും മറ്റും നൽകിയ ധൈര്യമാണ് .
"https://ml.wikipedia.org/wiki/ദുശ്ശാസനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്