"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66:
ആരാധനയുടെയും ഈശ്വര സങ്കല്പങ്ങളുടെയും അറിവിന്റെയും കാര്യത്തിൽ ഹിന്ദുമതം ഒരു സാഗരതുല്യം വിശാലമാണ് . വിവിധതരം ചിന്താപദ്ധതികളും , സൈദ്ധാന്തികമായ വിപുലതയും ഉൾക്കൊണ്ടിട്ടുണ്ട് .ലോകത്തിലെ എല്ലാ മതങ്ങളിലും കാണുന്ന ആരാധനാസമ്പ്രദായങ്ങളുടെയും കാതലായ അംശങ്ങൾ ഹിന്ദുമതത്തിൽ കാണാവുന്നതാണ് . ഇതിൽ ഏകദൈവ വിശ്വാസം , ബഹുദൈവ വിശ്വാസം , അദ്വൈതം , ദ്വൈതം , വിശിഷ്ടാദ്വൈതം , യോഗപദ്ധതി , സാംഖ്യം , താന്ത്രികാനുഷ്ഠാനം , ദേവതാ സമ്പ്രദായം , ബൗദ്ധം , ചാർവ്വാകം തുടങ്ങിയ നിരീശ്വര തത്വം വരെയുണ്ട് . ഇത്രയും വിപുലമായതു കൊണ്ടാണ് സർവ്വ വൈദേശിക ആക്രമണങ്ങളേയും വിദേശമതങ്ങളുടെ കടന്നുകയറ്റത്തേയും അതിക്രമിച്ചു ഹിന്ദുമതം നിലനിന്നു പോരുന്നത് . ആയൂർവേദം , ജ്യോതിഷം , വാസ്തുവിദ്യ , വേദഗണിതം , ഗണിത സമ്പ്രദായം തുടങ്ങിയവ ലോകത്തിനു ഹിന്ദുമതം നൽകിയ വിലപ്പെട്ട സംഭാവനകളാണ് .
 
ആർക്കും അവരവരുടെ ഇഷ്ടമുള്ള ആരാധനാരീതി തിരഞ്ഞെടുക്കാം . അത് ഹിന്ദുമതം നൽകുന്ന ആരാധനാ സ്വാതന്ത്ര്യമാണ് .ഈശ്വരനെ '''ബ്രഹ്മം''' എന്ന ഒരു സാങ്കേതിക പദത്തിൽ ഹിന്ദുമതം നിർവ്വചിച്ചിരിക്കുന്നു . ബ്രഹ്മം ഒരേസമയം നിർഗ്ഗുണവും സഗുണവുമാണ് . ''സൃഷ്ടി'' സഗുണബ്രഹ്മവും സൃഷ്ടിക്കു മുൻപുള്ള അവസ്ഥയിൽ ബ്രഹ്മം നിർഗ്ഗുണവുമായിരുന്നു . അതിനാൽ ''പരബ്രഹ്മോപാസന , അപരബ്രഹ്മോപാസന'' എന്നിങ്ങനെ രണ്ടു തരത്തിൽ ഈശ്വരനെ ആരാധിക്കാം . പരബ്രഹ്മത്തെ നിർഗ്ഗുണമായി ഉപാസിക്കുന്നവർ '''അദ്വൈതം''' സ്വീകരിക്കുകയും ജീവാത്മാവും പരമാത്മാവായ ഈശ്വരനും ഒന്നാണെന്ന സത്യകല്പനയിൽ എത്തിച്ചേരുകയും ചെയ്യുന്നു . ''ഈശ്വരനെ അറിയുക എന്ന ഒന്നില്ല . ഈശ്വരനായിത്തീരലെയുള്ളൂ'' -എന്ന വിവേകാനന്ദസ്വാമികളുടെ
വചനം ഇവിടെ ചിന്തനീയമാകുന്നു .
 
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്