"സൊറോസ്ട്രിയൻ മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
സരതുഷ്ട്രന്റെ വിശ്വാസമനുസരിച്ച് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണ് പ്രവാചകൻ . പതിനേഴ് സ്തോത്രങ്ങൾ അടങ്ങിയ ഗാഥകളിൽ ഇത് പറഞ്ഞിരിക്കുന്നു . സരതുഷ്ട്രന്റെ ഉപദേശങ്ങളിൽ ഇത് മാത്രമേ അവശേഷിച്ചിട്ടുള്ളൂ . ഇന്നും സരതുഷ്ട്രന്റെ മതത്തിലെ ആരാധനയുടെ പ്രധാന ഭാഗം ഈ സ്തോത്രങ്ങളാണ് .വ്യക്തികൾക്കാണ് ഈ മതത്തിൽ പ്രാധാന്യം . സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യമാണുള്ളത് . ഓരോ വ്യക്തിക്കും നന്മയെ തിന്മയിൽ നിന്നും തിരിച്ചറിയാനുള്ള ചുമതലയുണ്ട് . ഇതിനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് അവരെ വിധിക്കുന്നത് . ചിന്തയിലും വാക്കിലും പ്രവർത്തികളിലും കൂടുതൽ നന്മയുള്ളവർ സ്വർഗ്ഗത്തിലേക്ക് പോകുന്നു . ഇതിനു സാമൂഹ്യപദവി പ്രശ്നമല്ല . ചിന്തയിലും വാക്കിലും പ്രവർത്തിയിലും നന്മയെക്കാൾ തിന്മയുള്ളവർ സാമൂഹ്യപദവി എന്തായിരുന്നാലും നരകത്തിലേക്ക് പോകും . എല്ലാവര്ക്കും തുല്യത കരുതിയിരുന്ന ഈ സദാചാരരീതി സ്വർഗ്ഗം തങ്ങളുടെ കുത്തകയാണെന്നു കരുതിയിരുന്ന പുരോഹിത വർഗ്ഗത്തെ വെറുപ്പിച്ചതിൽ അത്ഭുതമില്ല .
 
==സൗരാഷ്ട്രമത സിദ്ധാന്തം==
സരതുഷ്ട്രന്റെ ഉപദേശമനുസരിച്ച് ലോകത്തിന്റെ മുഴുവൻ സൃഷ്ടാവും രക്ഷകനുമായ '''അഹുറമസ്ദ''' എന്ന ദൈവം ബുദ്ധിയും ദയവും നിറഞ്ഞ ഭരണാധികാരിയാണ് . ഭൗതിക ലോകവും ആത്‌മീയ ലോകവും ഈ ദൈവം സൃഷ്ടിച്ചു . ലോകത്തിലെ എല്ലാ നന്മയുടെയും ഉറവിടം ഈ ദൈവമാണ് .
 
ദൈവമായ അഹുറമസ്ദയുടെ എതിരാളിയും പിശാചുമായ '''അംഗ്രാമൈന്യു''' സാത്താൻമാരെ സൃഷ്ടിച്ചു . അംഗ്രാമൈന്യു നരകത്തിന്റെ അധിപനാണ് . ഇവൻ ആരംഭം മുതൽ ദൈവത്തെ എതിർക്കുന്നു . അന്ധകാരമായ പാതാളത്തിലാണ് അംഗ്രാമൈന്യുവിന്റെ വാസം . അവിടെ തിന്മയുടെ മൂർത്തീകരണങ്ങളായ സാത്താന്മാരുമൊത്ത് അംഗ്രാ മൈന്യു തിന്മയുടെ സിംഹാസനത്തിലിരിക്കുന്നു .
 
നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ ദൈവത്തെ സഹായിക്കാനായി ദൈവമായ ''അഹുറമസ്ദ'' സൃഷ്ടിച്ചതാണ് മനുഷ്യരെ . നന്മയും തിന്മയും തിരിച്ചറിയാനുള്ള വിശേഷബുദ്ധി മനുഷ്യർക്ക് അഹുറമസ്ദ നല്കിയനുഗ്രഹിച്ചു .മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുൻപേ '''അമേഷാ സ്‌പെന്റാസ്''' എന്ന മരണമില്ലാത്ത ചില സ്വർഗ്ഗവാസികളെയും ''അഹുറമസ്ദ'' സൃഷ്ടിച്ചു . ഇവരെ ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമായി കണക്കാക്കുന്നു . ഇവർ നന്മയുടെ മൂർത്തികളും മനുഷ്യർക്ക് മാതൃകകളുമാണ് .അഹുറ മസ്ദയിൽ ഭക്തിയും നന്മയും നിറഞ്ഞ ജീവിതത്തിൽക്കൂടി മനുഷ്യൻ സ്വർഗ്ഗവാസത്തിനു അർഹനാകുന്നു . കന്നുകാലികൾ , അഗ്‌നി , ഭൂമി , ലോഹം , ജലം , സസ്യങ്ങൾ ഇവ ദൈവത്തിന്റെ നല്ല സൃഷ്ടികളാണ് . പ്രധാനപ്പെട്ട ഓരോ ആരാധനയിലും ഈ നല്ല വസ്തുക്കളുടെ പ്രതിനിധികളും സ്വർഗ്ഗത്തിലെ നല്ലവരുടെ പ്രതിനിധികളും ഉണ്ടായിരിക്കും . ഏഴാമത്തെ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ് .
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സൊറോസ്ട്രിയൻ_മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്