"ഗുരുവായൂർ നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''പൊതുവിവരങ്ങൾ'''
കേരളത്തിൽ [[തൃശ്ശൂർ ജില്ല]]യിൽ [[ചാവക്കാട് താലൂക്ക്|ചാവക്കാട് താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനമാണ് '''ഗുരുവായൂർ നഗരസഭ'''. പ്രസിദ്ധമായ [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ശ്രീകൃഷ്ണക്ഷേത്രം]] സ്ഥിതിചെയ്യുന്ന ഇവിടം അറിയപ്പെടുന്ന ഒരു തീർത്ഥാടനകേന്ദ്രമാണ്. അതിർത്തികൾ കിഴക്ക് [[കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്|കണ്ടാണശ്ശേരി]], [[പാവറട്ടി ഗ്രാമപഞ്ചായത്ത്|പാവറട്ടി]] പഞ്ചായത്തുകളും, വടക്ക് [[പുന്നയൂർ ഗ്രാമപഞ്ചായത്ത്|പുന്നയൂർ]], [[പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്|പുന്നയൂർക്കുളം]] പഞ്ചായത്തുകളും [[കുന്നംകുളം നഗരസഭ]]യും, പടിഞ്ഞാറ് [[ചാവക്കാട് നഗരസഭ]], തെക്ക് [[കടപ്പുറം ഗ്രാമപഞ്ചായത്ത്|കടപ്പുറം പഞ്ചായത്ത്]] എന്നിവയാണ്. കേരളത്തിലെ ഏറ്റവും വിസ്തീർണം കുറഞ്ഞ നഗരസഭകളിലൊന്നാണ് ഗുരുവായൂർ.
 
ആദ്യം [[തൈക്കാട് ഗ്രാമപഞ്ചായത്ത്|തൈക്കാട് ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമായിരുന്ന ഗുരുവായൂരിനെ 1962 ജനുവരി 26-നാണ് പ്രാധാന്യം കണക്കിലെടുത്ത് ടൗൺഷിപ്പാക്കി ഉയർത്തിയത്. 1995-ൽ ഇതിനെ നഗരസഭയാക്കി ഉയർത്തി. [[പി.കെ. ശാന്തകുമാരി]]യായിരുന്നു ആദ്യ അദ്ധ്യക്ഷ. 2010-ൽ സമീപത്തുണ്ടായിരുന്ന തൈക്കാട്, [[പൂക്കോട് ഗ്രാമപഞ്ചായത്ത്|പൂക്കോട്]] ഗ്രാമപഞ്ചായത്തുകൾ]] നഗരസഭയിൽ ലയിച്ചു. 2015-ൽ നടന്ന തിരഞ്ഞെടുപ്പിൽ
 
പ്രശസ്ത ചലച്ചിത്രപിന്നണിഗായകൻ [[ഉണ്ണി മേനോൻ]], സംവിധായകൻ [[പി.ടി. കുഞ്ഞുമുഹമ്മദ്]] തുടങ്ങിയവർ ഗുരുവായൂർ നഗരസഭയിൽ നിന്നുള്ളവരാണ്.
 
== വാർഡുകൾ==
"https://ml.wikipedia.org/wiki/ഗുരുവായൂർ_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്