"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
 
=== ആദ്യയാത്ര ===
നാസയുടെ [[എസ് ടി എസ്-87]] എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കൽപനയുടെ ആദ്യ [[ശൂന്യാകാശയാത്ര|ശൂന്യാകാശ യാത്ര]]. [[കൊളംബിയ ബഹിരാകാശ വാഹനം]] എന്ന ബഹിരാകാശ വാഹനത്തിൽ 1997 [[നവംബർ 19|നവംബർ 19ന്]] അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽപനയ്ക്കു മുമ്പ് [[രാകേഷ് ശർമ്മ]] മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കൽപന ചരിത്രം കുറിച്ചത്. [[രാകേഷ് ശർമ്മ|രാകേഷ് ശർമ്മയാകട്ടെ]] [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.
 
ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരായ വിൻസ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കൽപന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ. നാസ കൽപനയെ കുറ്റവിമുക്തയാക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/കൽപന_ചൗള" എന്ന താളിൽനിന്ന് ശേഖരിച്ചത്