"തിരൂർ നമ്പീശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന കലാസപര്യയിൽ ആയിരക്കണക്കിന് വേദികളിൽ നമ്പീശൻ ഗായകനായിട്ടുണ്ട്. ഗുരുനാഥൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശനോടൊപ്പവും സുഹൃത്ത് [[കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്|കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിനൊപ്പവും]] അദ്ദേഹം അവതരിപ്പിച്ച വേദികൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ വിവിധ സ്ഥലങ്ങളിൽ സംഗീതാദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ കലാലയമായ കേരള കലാമണ്ഡലത്തിൽ തുടങ്ങിയ അദ്ധ്യാപനം [[ഇരിഞ്ഞാലക്കുട]] ഉണ്ണായി വാര്യർ സ്മാരക കലാനിലയം, [[പറശ്ശിനിക്കടവ്]] മുത്തപ്പൻ കഥകളിയോഗം, [[പേരൂർ]] ഗാന്ധിസദനം, [[മുംബൈ]], [[ഡൽഹി]]യിലെ ഇന്റർനാഷണൽ കഥകളി സെന്റർ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹം തുടർന്നുപോന്നു. [[ആകാശവാണി]] [[കോഴിക്കോട്]] നിലയത്തിൽ പല തവണ അദ്ദേഹം കഥകളിപ്പദം അവതരിപ്പിച്ചിട്ടുണ്ട്.
 
തികഞ്ഞ [[ഇടതുപക്ഷം|ഇടതുപക്ഷ]] അനുഭാവിയായിരുന്ന നമ്പീശൻ [[പുരോഗമന കലാസാഹിത്യസംഘം|പു.ക.സ.യിലെ]] സജീവപ്രവർത്തകനായിരുന്നു. പ്രശസ്ത കവി [[ഇയ്യങ്കോട് ശ്രീധരൻ]] രചിച്ച 'മാനവവിജയം' ആട്ടക്കഥയിൽ പ്രധാന ഗായകൻ നമ്പീശനായിരുന്നു. കഥകളിസംഗീതത്തിൽ അടിയുറച്ചുനിൽക്കുമ്പോഴും [[ലളിതസംഗീതം]], [[കർണാടകസംഗീതം]] തുടങ്ങി മറ്റ് സംഗീതശാഖകളോടും അവയിലെ കലാകാരന്മാരോടും ആദരവ് പ്രകടിപ്പിച്ചിരുന്നു. അവയിലും അദ്ദേഹം അവഗാഹം നേടിയിരുന്നു എന്നാണ് വാസ്തവം. [[മുഹമ്മദ് റാഫി]], [[കിഷോർ കുമാർ]], [[കെ.ജെ.യേശുദാസ്]] തുടങ്ങിയവരുടെ ചലച്ചിത്രഗാനങ്ങൾ ഏറെ ആസ്വദിച്ചിരുന്ന അദ്ദേഹം [[ബാലമുരളീകൃഷ്ണ]]യുടെ ആരാധകനുമായിരുന്നു. ആദ്യകാലത്ത് ലളിതസംഗീതത്തിനുവേണ്ടിയും കുറച്ചുസമയം ചെലവഴിച്ച അദ്ദേഹം മക്കൾക്കുവേണ്ടി നിരവധി ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തി. പരന്ന വായനക്കാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ
തികഞ്ഞ [[ഇടതുപക്ഷം|ഇടതുപക്ഷ]] അനുഭാവിയായിരുന്ന നമ്പീശൻ [[പുരോഗമന കലാസാഹിത്യസംഘം|പു.ക.സ.യിലെ]] സജീവപ്രവർത്തകനായിരുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/തിരൂർ_നമ്പീശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്