"വർണ്ണവിവേചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Racism}}
{{Discrimination sidebar}}
വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന വിശ്വാസമാണ് വർണ്ണവിവേചനം (Racism) അഥവാ വംശീയ വിവേചനത്തിന്റെ അടിസ്ഥാനം. വിവിധ ജനവിഭാഗങ്ങൾക്കുനേരേ നടത്തുന്ന സാമൂഹ്യവും നിയമപരവുമായ വിവേചനങ്ങളെ ന്യായീകരിക്കാനാണ് ഇത്തരം വാദമുഖങ്ങൾ സാധാരണ ഉയർന്നുവന്നിട്ടുള്ളത്. വർണ്ണ വിവേചനം എന്നത് ഒരു വിഭാഗം മറ്റൊരു വിഭാഗത്തോട് അഥവാ വിഭാഗങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ്. വംശീയ മാതൃകകളുടെയും [[കപടശാസ്ത്രങ്ങൾ|കപടശാസ്ത്രങ്ങളുടെയും]] സഹായത്തോടെ ഇതിന്റെ വ്യക്താക്കൾ ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കും. അവർ അവകാശപ്പെടുന്നത്, മനുഷ്യർ സവിശേഷവും ജൈവപരവുമായ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളിലായി ജനിക്കുന്നുവെന്നും ഒരു വിഭാഗത്തിനേക്കാൾ മറ്റേവിഭാഗത്തിന് ശാരീരികവും മാനസികവും ബൌദ്ധികവും സാംസ്കാരികവുമൊക്കെയായ കഴിവുകൾ സഹജമായിത്തന്നെ കൂടുതലായുണ്ടായിരിക്കുമെന്നും അത്തരം മേധാവി വംശങ്ങൾക്ക് അധമ വംശങ്ങളുടെ മേൽ ആധിപത്യത്തിന് സ്വാഭാവികമായും അവകാശമുണ്ടായിരിക്കുമെന്നുമാണ്.
 
"https://ml.wikipedia.org/wiki/വർണ്ണവിവേചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്