"മനോൻമണീയം സുന്ദരൻ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
തിരുവനന്തപുരത്തെ മാഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദ - ബിരുദാനന്തര ബിരുദങ്ങൾ നേടി. തിരുവിതാംകൂറിലെ ആദ്യ എം,എ. ബിരുദധാരിയാണ്. പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവ്വിയായിരുന്നു അന്ന് അവിടെ പ്രിൻസിപ്പൽ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം(1876) എന്ന സമിതിയിൽ സജീവമായിരുന്നു. ശൈവ പ്രകാശ സഭ (1885) തൈക്കാട് അയ്യാ സ്വാമികളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു.
മനോന്മണീയം എന്ന തമിഴ് നാടകം എഴുതി .1942 ൽ ചലച്ചിത്രം ആക്കപ്പെട്ട ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ് നാട്ടിലെ ദേശീയ ഗാനം ([[തമിഴ് തായ് വാഴ്ത്ത്]] ) . <ref>{{cite web|author= |url=http://www.internationalstory.gla.ac.uk/person/?id=WH11787 |title=University of Glasgow :: International Story :: Robert Harvey |publisher=Internationalstory.gla.ac.uk |date=2011-06-16 |accessdate=2015-07-22}}</ref>
പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയാറാക്കിയ പ്രബന്ധത്തിനു പാരിതോഷികമായി, (Some Early sovereigns of Travancore 1894) [[ശ്രീമൂലം തിരുനാൾ|ശ്രീമൂലം തിരുനാൾ മഹാരാജാവ്]] മരുതുംമൂലയിൽ (ഇപ്പോഴത്തെ
[[പേരൂർക്കട]]) നൂറേക്കർ സ്ഥലം അനുവദിച്ചു. അതിന് തന്റെ അധ്യാപകനായിരുന്ന ഹാർവിയുടെ സ്മരണ നിലനിർത്താൻ അദ്ദേഹം '[[ഹാർവിപുരം]]' എന്ന് പേരിട്ടു .അതിൽ 'ഹാർവി പുരം ബംഗ്ലാവ്' (ഇപ്പോഴത്തെ [[മൻമോഹൻ ബംഗ്ലാവ്]])എന്ന പേരിൽ മനോഹരമായ ബംഗ്ലാവും പണിയിച്ചു. [[ശ്രീനാരായണ ഗുരു]], [[ചട്ടമ്പി സ്വാമികൾ]], [[തൈക്കാട് അയ്യാവു്|തൈക്കാട്ട് അയ്യാ സ്വാമികൾ]], [[സ്വാമി വിവേകാനന്ദൻ]] തുടങ്ങി നിരവധി ചരിത്ര പുരുഷന്മാർ ഈ ഭവനം സന്ദർശിക്കുയും തങ്ങുകയും ചെയ്തിട്ടുണ്ട്.
 
 
[[ഹാരപ്പൻ സംസ്കാരം|ഹാരപ്പൻ പര്യവേഷണം]] തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്‌കാരം ആണ് തനി ഭാരത സംസ്‌കൃതി എന്ന് വാദിച്ചു. [[വർക്കല തുരങ്കം]] നിർമ്മിച്ചപ്പോൾ കിട്ടിയ പുരാതന [[വട്ടെഴുത്ത്]] ([[നാനം മോനം]]) രേഖകൾ വഴി നിരവധി പുതിയ ചരിത്ര വ്യാഖ്യാനങ്ങൾ അവതരിപ്പിച്ചു. 1894-ൽ ആർക്കിയോളജി വിഭാഗം ഓണറ റിഓണററി സൂപ്രണ്ട് ആയി നിയമിക്കപ്പെട്ടു. 1894- ൽ അദ്ദേഹത്തിനു റാവു ബഹദൂർ സ്ഥാനം ലഭിച്ചു .മദിരാശി സർവ്വകലാശാല ഫെലോഷിപ്പ് നൽകി പിള്ളയെ ആദരിച്ചു .
 
സ്‌റേറ്റ് കോണ്ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന നടരാജ പെരുമാൾ പിള്ള എന്ന [[പി.എസ്. നടരാജപിള്ള|പി..എസ്. നടരാജപിള്ള]] ഏക മകൻ ആയിരുന്നു.
നാൽപ്പത്തി രണ്ടാം വയസ്സിൽ പ്രമേഹം മൂലം അന്തരിച്ചു.
 
==കൃതികൾ==
* മനോന്മണീയം
"https://ml.wikipedia.org/wiki/മനോൻമണീയം_സുന്ദരൻ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്