"മഹാഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ - കുരുവംശജരും പാണ്ഡവരും - തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർ‌വേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻ‌പാണ് എന്ന് ചരിത്രം പറയുന്നു.ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി.ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു.മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.
==മഹാഭാരതത്തിലെ ശ്ളോകസംഖ്യ==
മഹാഭാരതത്തിൽ മൊത്തം ശ്ളോകങ്ങളുടെ എണ്ണം 96836 ആണ് .
ഓരോ പർവ്വങ്ങളിലുമുള്ള ശ്ളോകങ്ങളുടെ എണ്ണം താഴെ കൊടുക്കുന്നത് പ്രകാരമാണ് .
'''ആദിപർവ്വം''' - 8884 , '''സഭാപർവ്വം''' -2511 , '''വനപർവ്വം''' -11664 , '''വിരാടപർവ്വം''' -2050 , '''ഉദ്യോഗപർവ്വം''' -6698 , '''ഭീഷ്മപർവ്വം''' -5884 ,'''ദ്രോണപർവ്വം''' -8909 ,'''കർണ്ണപർവ്വം''' -4964 , '''ശല്യപർവ്വം''' -3220 , '''സൗപ്തികപർവ്വം''' -870 , '''സ്ത്രീപർവ്വം''' -775 ,'''ശാന്തിപർവ്വം''' -14732 ,'''അനുശാസനപർവ്വം''' -8000 ,'''അശ്വമേധികപർവ്വം''' -3320 , '''ആശ്രമവാസികപർവ്വം''' -1506 , '''മൗസലപർവ്വം''' -320 , '''മഹാപ്രസ്ഥാനപർവ്വം''' -320 , '''സ്വർഗ്ഗാരോഹണപർവ്വം''' -209 .
 
ഇതിനു പുറമെ , '''ഹരിവംശ'''വും മഹാഭാരതത്തിന്റെ അനുബന്ധമായി വ്യാസമുനി രചിച്ചിട്ടുണ്ട് . അതിനു 12000 ശ്ളോകങ്ങളുണ്ട്‌ .
മൊത്തം ശ്ളോകങ്ങൾ മഹാഭാരതത്തിലെ 18 പർവ്വങ്ങളിലും കൂടി '''84836''' ആകുന്നു . '''12000''' ശ്ളോകങ്ങളുള്ള ഹരിവംശവും കൂടിച്ചേർന്നു '''96836''' ശ്ളോകങ്ങളുണ്ട് . [ മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 2 , പർവ്വസംഗ്രഹപർവ്വം ]
 
== ഉള്ളടക്കത്തിന്റെ പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/മഹാഭാരതം" എന്ന താളിൽനിന്ന് ശേഖരിച്ചത്