"ചരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
{{വൃത്തിയാക്കേണ്ടവ}}
[[ആയുര്‍വേദം|ആയുര്‍വേദത്തിലെ]] [[ത്രിദോഷം|ത്രിദോഷസങ്കല്‍പ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍.[[ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തി|ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍]] പ്രധാനിയാണ്‌ ചരകന്‍. [[സുശ്രുതന്‍]], [[വാഗ്ഭടന്‍]] എന്നിവരാണ്‌ മറ്റു രണ്ടുപേര്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ '[[ചരക സംഹിത|ചരകസംഹിതയില്‍]]' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌.
==ജീവിത രേഖ==
ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു.
കുശാന സാമ്രാജ്യത്തില്‍ ക്രിസ്തുവിനു മുന്‍പ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയില്‍ ജീവിച്ചിരുന്നു എന്നും, ''[[യോഗദര്‍ശനം]]'' ''[[മഹാഭ്യാസം]]'' രചിച്ച [[പതഞ്ജലി|പതഞ്ജലിയും]] തന്നെയാണ് ചരകെന്നും, [[കനിഷ്ക|കനിഷ്കന്‍]] രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകന്‍ എന്നും ഒരു വിഭാഗം പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നു.(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ '[[ത്രിപിടക]]'ത്തില്‍ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, [[അഥര്‍വ്വ വേദം]] പരിഷ്കരിച്ച് ''[[ചാരണ വിദ്യ]]'' എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകന്‍ എന്ന് വിശ്വസിക്കുന്നു.
 
ചരക സംഹിതയില്‍ നിന്ന് ലഭിക്കുന്ന തെളിവുകളെ ആസ്പദമാക്കി ചരകന്‍, ബൌദ്ധാനന്തരകാലഘട്ടത്തില്‍ ഇന്‍ഡ്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹിമാലയ താഴ്വരയില്‍ ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.<ref name="ഡോ. ഏം ഏസ് വല്യത്താന്">ഡോ. ഏം ഏസ് വല്യത്താന്‍, ''ദി ലെഗസി ഒഫ് ചരക, ഓറിയന്റ് ലോങ്ങ്മാന്‍'' ISBN 81-250-2505-7</ref>
[[കനിഷ്കന്‍|കനിഷ്കന്റെ]] രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ്‌ '''[[ചരകസംഹിത]]'''യെന്നാണ്‌ നിഗമനം. [[നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട്|നാഷണല്‍ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ]] കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍' എന്നത്‌.
ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ [[ചരകസംഹിത]]. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. [[ദഹനം]], ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. [[വാതം]], [[പിത്തം]], [[കഫം]] എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷ സങ്കല്‍പ്പം[[ത്രിദോഷസങ്കല്‍പ്പം]] ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. [[ത്രിദോഷങ്ങള്‍]] തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. [[ആയുര്‍വേദം]] ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.
 
ഇന്‍ഡ്യന്‍ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളര്‍ച്ചയിലെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ചരകന്‍ ജീവിച്ചിരുന്നത്. അന്ന് [[സാംഖ്യ]], [[ന്യായം]], [[വൈശേഷികം]], [[മീമാംസ]], [[യോഗ]], [[വേദാന്തം]] എന്ന തത്വശാസ്ത്ര വിഭാഗങ്ങള്‍ വളര്‍ച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൌദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങള്‍ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
 
മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകന്‍, കാലാന്തരത്തില്‍ ചുറ്റുപാടുകള്‍ക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടന്‍ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകള്‍ മുന്‍പ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന [[അഗ്നിവേശ തന്ത്രം]]സൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.<ref name="ഡോ. ഏം ഏസ് വല്യത്താന്"/>
"https://ml.wikipedia.org/wiki/ചരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്