"വിദുരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉളളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
വിദുരരുടെ കൂർമ്മ ബുദ്ധി മഹാഭാരത ചരിത്രത്തിൽ മിക്കയിടത്തും കാണാം. പിന്നീട് പാണ്ഡവരോടുള്ള സ്നേഹവായ്പ്പും ഭാരത കഥയിലെ ശ്രദ്ധയേറിയ ഒരു ഘടകമാണ്.
മാണ്ഡവ്യൻ എന്ന മുനിയുടെ ശാപം നിമിത്തം യമദേവന് ഒരു ശൂദ്രസ്ത്രിയിൽ മനുഷ്യനായി പിറക്കേട്ടിവന്നു. അപ്രകാരമുള്ള യമദേവന്റെ മനുഷ്യ അവതാരം ആണ് വിദുരർ
വിദുരനീതി
പാണ്ഡവരുടെ വനവാസത്തിനു ശേഷം അവർക്ക് അർഹപ്പെട്ട രാജ്യം നല്കുവാൻ ദുരിയോധനൻ തയ്യാറായില്ല. യുദ്ധത്തിന്റെ സാഹചര്യം ഉണ്ടായ അവസ്ഥയിൽ ധൃതരാഷ്ഠർ സഞ്ജയനെ പാണ്ഡവരുടെ തിരുമാനം അറിയാനായി ദൂതയച്ചു. മടങ്ങിയെത്തുന്ന സഞ്ജയൻ എന്തായിരിക്കും പറയുക എന്നോർത്ത് ധൃതരാഷ്ഠർ അസ്വസ്ഥനായി. അദ്ദേഹത്തിന്റെ മനസ്സമാധാനം നിശ്ശേഷം നശിച്ചു. അദ്ദേഹം വിദുരരെ വിളിച്ചു വരുത്തി. തനിക്ക് മനസ്സമാധാനം വേണം എന്ന് ധൃതരാഷ്ഠർ ആവശ്യപ്പെട്ടു. ഇപ്രകാരം ധൃതരാഷ്ഠർക്ക് മനസ്സമാധാനം കൈവരിക്കുന്നതിനായി വിദുരർ നടത്തിയ ഉപദേശമാണ് വിദുരനീതി. പണ്ഡിതന്റെ ലക്ഷണങ്ങൾ, മൂഢന്റെ ലക്ഷണങ്ങൾ മുതലായവയും ധർമ്മത്തെ പറ്റിയല്ലാം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.
വിദുരരുടെ ദേഹവിയോഗം
കുരുക്ഷേത്രയുദ്ധാന്തരം വിദുരർ വനവാസം അനുഷ്ഠിച്ചു. അദ്ദേഹത്തെ അന്വേഷിച്ചു ചെന്ന യുധിഷ്ഠിരന്റെ ദേഹത്ത് തന്റെ ദേഹചൈതന്യം കുടിയിരുത്തി അദ്ദേഹം ദേഹം ഉപേക്ഷിച്ചു. ഇരുവരും യമാംശം ആണല്ലോ. വിദുരരുടെ ദേഹം സംസ്കരിക്കുവാൻ യുധിഷ്ഠരൻ ഒരുങ്ങിയപ്പോൾ ഒരശരീരി കേട്ടു. 'ഹേ രാജാവേ, വിദുരരുടെ ദേഹം ദഹിപ്പിക്കരുത്. അത് അവിടെ തന്നെ ഇട്ടിട്ടു പോയ്കൊൾകുക. ഇവൻ ദിവ്യലോകം ലഭിക്കുന്നതാണ്. യുധിഷ്ഠരൻ വിദുരദേഹം തറയിൽ വച്ചു മടങ്ങി. യുധിഷ്ഠിരൻ വിദുര വിയോഗത്തിനുശേഷം കൂടുതൽ ഓജസ്സും ബലവും തേജസ്വിയായും ഭവിച്ചു.
 
 
"https://ml.wikipedia.org/wiki/വിദുരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്