"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം [[ലുംബിനി]] ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല. മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. ക്രി.മു. 400 ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു <ref> http://www.indology.info/papers/cousins/node6.shtml </ref>
=== ആദ്യകാലം ===
<!--ക്ഷത്രിയവർഗ്ഗക്കാരായ ശാക്യസംഘക്കാരുടെ പ്രധാനികൾ കപിലവസ്തുവിൽ താമസിച്ചിരുന്നു.-->ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ,അദ്ദേഹം ജനിച്ചു് ഏഴു ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു.
 
=== തപസ്സ് ===
"https://ml.wikipedia.org/wiki/ഗൗതമബുദ്ധൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്