"ജെ. ജയലളിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91:
* 2015 മേയ് 11: കർണ്ണാടക ഹൈക്കോടതി ജയലളിതയേയും കൂട്ടാളികളേയും കുറ്റവിമുക്തരാക്കി.<ref>http://www.mathrubhumi.com/story.php?id=544947</ref>
==മരണം==
2016 ഡിസംബർ 5 തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആസ്പത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മൂന്നു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന ജെ. ജയലളിത 68 ആം വയസ്സിൽ ആണ് അന്തരിച്ചത് . 2016 സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിച്ച ജയയുടെ രോഗവിവരം ആശുപത്രി പുറത്തു വിട്ടിരുന്നില്ല.2016 ഡിസംബർഎന്നാൽ, 6ആരോഗ്യനില ചൊവ്വാഴ്ചമെച്ചപ്പെട്ടുവരുന്നതായി വൈകിട്ട്ആശുപത്രി 6.00അധികൃതർ ന്പലരോടും  മറീന ബീച്ചിൽ എംപറഞ്ഞിരുന്നു.ജി.ആർ സ്മാരകത്തോട്ആരെയും ചേർന്ന്കാണാൻ പൂർണ്ണഅനുവദിച്ചിരുന്നതുമില്ല. സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
 
ദിവസങ്ങളായി ജയലളിത യുടെ മരണത്തെപ്പറ്റി അഭ്യൂഹ ങ്ങൾ പരന്നിരുന്നു. 2016 ഡിസംബർ 4 ഞായറാഴ്ച വൈകുന്നേരം ഹൃദയസ്തംഭനം ഉണ്ടായതോടെ അഭ്യൂഹം ശക്‌തമായി. തുടർന്നു ഹൃദയപ്രവർത്തനം നടത്തുന്ന ഇസിഎംഒ സംവിധാനത്തിൽ ജീവൻ നിലനിർത്തുകയായിരുന്നു. ലണ്ടനിൽനിന്നു ഡോ. റിച്ചാർഡ് ബെയ്ലിയും ഡൽഹിയിൽനിന്ന് എഐഐഎംഎസിലെ വിദഗ്ധരും ആശുപത്രിയിലെത്തിയിരുന്നു . പിൻഗാമിയായി ധനമന്ത്രി ഒ. പനീർശെൽവം അർധരാത്രിയിൽ തന്നെ ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്തു സ്‌ഥാനമേറ്റു.
 
ജയയുടെ മരണത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ സംസ്‌ഥാനമെമ്പാടും സുരക്ഷ ശക്‌തമാക്കിയിരുന്നു.സംഘർഷം ഭയന്നു ചെന്നൈ നഗരത്തിലെ പെട്രോൾ പമ്പുകളും കടകളും സ്കൂളുകളും സ്വകാര്യസ്‌ഥാപനങ്ങളും നേരത്തെ അടച്ചു. കേരളത്തിൽ സംസ്ഥാനവ്യാപകമായി എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും  സർക്കാർ ഓഫീസുകൾക്കും മുഖ്യമന്ത്രി [[പിണറായി വിജയൻ ]] അവധി നൽകി ഒരു ദിവസം ദുഃഖാചരണം രേഖപ്പെടുത്തി.
 
ജയയുടെ മൃതദേഹം ഡിസംബർ 6-ന് വൈകീട്ട് ആറുമണിയ്ക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ മറീന ബീച്ചിലെ എം.ജി.ആർ. സ്മാരകത്തിനടുത്ത് സംസ്കരിച്ചു. ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന്റെ വിലാപയാത്രയിൽ പങ്കുകൊണ്ടത്. ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ വിലാപയാത്രകളിലൊന്നായിരുന്നു. മൃതദേഹം രാജാജി ഹാളിൽ നിന്ന് അല്പം മാത്രം അകലെയുള്ള മറീന ബീച്ചിലെത്താൻ ഒരുപാട് സമയമെടുത്തു. ജയയുടെ തോഴിയായിരുന്ന ശശികലയും സഹോദരപുത്രൻ ദീപക്കും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. ഹൈന്ദവ ആചാരങ്ങൾക്ക് വിരുദ്ധമായി മൃതദേഹം അടക്കം ചെയ്തത് ശ്രദ്ധേയമായി. രാഷ്ട്രപതി [[പ്രണബ് മുഖർജി]], പ്രധാനമന്ത്രി [[നരേന്ദ്ര മോദി]], കേന്ദ്രമന്ത്രി [[വെങ്കയ്യ നായിഡു]], കോൺഗ്രസ് ഉപാധ്യക്ഷൻ [[രാഹുൽ ഗാന്ധി]], മഹാരാഷ്ട്ര - തമിഴ്നാട് ഗവർണർ [[വിദ്യാസാഗർ റാവു]], കേരള ഗവർണർ [[പി. സദാശിവം]] കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേരള പ്രതിപക്ഷ നേതാവ് [[രമേശ് ചെന്നിത്തല]], മുൻ കേരള മുഖ്യമന്ത്രി [[ഉമ്മൻ ചാണ്ടി]], കർണാടക മുഖ്യമന്ത്രി [[സിദ്ധരാമയ്യ]], ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി [[എൻ. ചന്ദ്രബാബു നായിഡു]], ചലച്ചിത്ര താരങ്ങളായ [[രജനികാന്ത്]], [[വിജയ്]], [[നയൻതാര]] തുടങ്ങി നിരവധി പ്രമുഖർ അവർക്ക് അന്തിമോപചാരങ്ങൾ അർപ്പിച്ചു. തമിഴ്നാട്ടിൽ 470 പേർ തങ്ങളുടെ 'അമ്മ'യുടെ മരണവാർത്തയറിഞ്ഞ് ഹൃദയം പൊട്ടി മരിച്ചു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ജെ._ജയലളിത" എന്ന താളിൽനിന്ന് ശേഖരിച്ചത്