"നഗര രാഷ്ട്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 11:
പുരാതന നഗര രാഷ്ട്ര സംവിധാനത്തിൽ ഒരു പ്രത്യേകതരം ഭരണ സംവിധാനമാണ് നിലനിന്നിരുന്നത്. ആദ്യം അവിടെ ഉദയം ചെയ്തത് രാജവാഴ്ചയായിരുന്നു. എന്നാൽ കാലക്രമത്തിൽ രാജവാഴ്ചയിൽനിന്ന് കുലീനാധിപത്യത്തിലേക്കും (Aristocracy) ക്രമേണ ജനാധിപത്യത്തിലേക്കും ഭരണക്രമം മാറിക്കൊണ്ടിരുന്നു. ആഥൻസ് ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും പ്രത്യക്ഷ ജനാധിപത്യം (Direct democracy) സ്വീകരിച്ചു. ആഥൻസിലെ പ്രധാന നിയമനിർമ്മാണസഭയായ അസംബ്ലിയിൽ (Ecclesia) എല്ലാ പൗരന്മാരും അംഗങ്ങളായിരുന്നു. അവിടത്തെ ഭരണനിർവഹണഘടകം (Excutive) അഞ്ഞൂറുപേർ അടങ്ങുന്ന കൗൺസിൽ ആയിരുന്നു. ഓരോ വർഷവും നറുക്കെടുപ്പിലൂടെയാണ് കൗൺസിലിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്. ചില നഗര രാഷ്ട്രങ്ങളിൽ ജനാധിപത്യം പരാജയപ്പെട്ടതിനെത്തുടർന്ന് അവിടെ രാജവാഴ്ച പുനഃസ്ഥാപിതമായി. എന്നാൽ സ്പാർട്ടയിൽ മാത്രം തികച്ചും യാഥാസ്ഥിതികമായ രാജവാഴ്ച തുടക്കംമുതൽ നിലനിന്നു.
 
==ശ്രേഷ്ടമായശ്രേഷ്ഠമായ ഭരണകൂടം==
 
പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിൽ പല മേന്മകളും ഉണ്ടായിരുന്നു. ആധുനിക രാജ്യങ്ങൾക്കു സങ്കല്പിക്കുവാൻകൂടി സാധിക്കാത്തവിധം ശക്തമായ ഐകമത്യബോധവും ദേശീയബോധവും തങ്ങളുടെ പൗരന്മാരുടെയിടയിൽ വളർത്തിയെടുക്കാൻ ഓരോ നഗര രാഷ്ട്രത്തിനും സാധിച്ചു. വളരെ ഉന്നത നിലവാരത്തിലുള്ള സ്വരാജ്യസ്നേഹമാണ് ഓരോ നഗര രാഷ്ട്രത്തിലെയും പൌരന്മാരുടെയിടയിൽ നിലനിന്നത്. രാജവാഴ്ച തുടങ്ങി പല തരത്തിലുള്ള ഭരണകൂടങ്ങൾ സ്ഥാപിച്ചുകൊണ്ട്, ഭരണരംഗത്ത് പലവിധ പരീക്ഷണങ്ങൾ നടത്തുന്നതിനും അവർക്കു കഴിഞ്ഞു. ഇതിനെല്ലാം പുറമേ രാഷ്ട്രതന്ത്ര ചിന്താമണ്ഡലത്തിൽ വിലമതിക്കാനാവാത്ത തരത്തിലുള്ള സംഭാവനകൾ നല്കുവാൻ പുരാതന ഗ്രീക്ക് ചിന്തകന്മാർക്കു സാധിച്ചു. എന്നാൽ ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ പോരായ്മകളും ശ്രദ്ധേയമാണ്. ഓരോ നഗര രാഷ്ട്രവും സ്വതന്ത്രമായ, മറ്റൊരു രാഷ്ട്രവുമായും ബന്ധമില്ലാത്ത, നിലനില്പ് ആഗ്രഹിച്ചു. അതിന്റെ ഫലമായി ഓരോ നഗര രാഷ്ട്രവും വളരെ ദുർബല സമൂഹമായിത്തീർന്നു. അത് അവയുടെ നാശത്തിൽ കലാശിച്ചു. മാസിഡോണിയായിലെ ഫിലിപ്പ് രാജാവും അദ്ദേഹത്തിന്റെ പുത്രനായ അലക്സാണ്ടർ ചക്രവർത്തിയും സാമ്രാജ്യ വിസ്തൃതിക്കുള്ള ശ്രമം ആരംഭിച്ചപ്പോൾ നഗര രാഷ്ട്രങ്ങൾ ഒന്നൊന്നായി കീഴടങ്ങി മാസിഡോണിയൻ സാമ്രാജ്യത്തിൽ ലയിച്ചു. എല്ലാ പൗരന്മാരും രാഷ്ട്രത്തിനുവേണ്ടി മാത്രം ജീവിച്ചിരുന്നതിനാൽ അവർക്ക് സ്വന്തമായ ഇച്ഛാശക്തി വളർത്തിയെടുക്കാൻ കഴിഞ്ഞില്ല. പൗരന്മാരുടെയിടയിൽ രാജ്യസ്നേഹവും ജനാധിപത്യബോധവും വളർത്തിയെടുക്കാൻ ശ്രമിച്ച ഭരണാധികാരികൾ, തങ്ങൾ ജനങ്ങളോടു കാണിക്കേണ്ട ദീനാനുകമ്പ പാടേ വിസ്മരിച്ചു. പൗരന്മാരല്ലാത്ത ബഹുഭൂരിപക്ഷം ജനങ്ങൾക്ക്- [[സ്ത്രീകൾ]], [[അടിമകൾ]], [[വിദേശീയർ]] എന്നിവർക്ക്-രാഷ്ട്രീയാവകാശങ്ങൾ നിഷേധിക്കപ്പെട്ടു. [[അടിമത്തം|അടിമത്ത]] വ്യവസ്ഥിതി അംഗീകരിച്ചിരുന്ന നഗര രാഷ്ട്രങ്ങൾ ''ജനങ്ങളുടെ സമത്വം'' എന്ന ആശയത്തിന് ഒരു പ്രാധാന്യവും നല്കിയില്ല.
"https://ml.wikipedia.org/wiki/നഗര_രാഷ്ട്രങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്