"ലണ്ടൻ പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പാലങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഇംഗ്ലണ്ടിലെ പാലങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36:
ലണ്ടൻ പൂളിന്റെ പടിഞ്ഞാറേ അറ്റത്താണ് ലണ്ടൻ പാലം നിലകൊള്ളുന്നത്. 1979-ൽ [[പുട്നി പാലം]] പണികഴിപ്പിക്കുന്നതിനു മുൻപേ കിങ്സ്റ്റൺ-അപ്പോൺ-തേംസിനു ശേഷമുള്ള ഒരേയൊരു റോഡ് പാലം ലണ്ടൻ ബ്രിഡ്ജായിരുന്നു. "ലണ്ടൻ ബ്രിഡ്ജ് നിലം പൊത്തുന്നു (''ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗൺ'') എന്ന നഴ്സറി ഗാനം വളരെ പ്രസിദ്ധിയർജ്ജിച്ചതാണ്. ഇന്നത്തെ ലണ്ടൻ പാലം ബ്രിഡ്ജ് ഹൗസ് എസ്റ്റേറ്റിന്റെ മേൽനോട്ടത്തിലാണ്. ഇത് ലണ്ടൻ കോർപ്പറേഷന്റെ കീഴിലുള്ള സംഘടനയാണ്. പാലത്തിനു മീതെയുള്ള എ-3 റോഡ് ഗ്രേറ്റർ ലണ്ടൻ അഥോറിറ്റിയുടെ കീഴിലാണ്.
 
ആധുനിക ലണ്ടൻ പാലം രൂപകല്പന ചെയ്തത് ലോർഡ് ഹോൾഫോർഡ് എന്ന വാസ്തുശില്പിയും, മോട്ട്, ഹേ, ആന്റർസൺ എന്നീ എഞ്ചിനിയർമാരുമാണ്. 1967 മുതൽ 1972 വരെ ജോൺ മൗലെം ആന്റ് കോ എന്ന കോണ്ട്രാക്ടർമാരാണ് നിർമ്മാണത്തിനു മേൽനോട്ടം വഹിച്ചത്. 17 മാർച്ച് 1973-നാണ് പാലം എലിസബത്ത് രാജ്ഞി പൊതുജനത്തിനായി തുറന്നു കൊടുത്തത്. പാലത്തിന്റെ നിർമ്മാണത്തിനു ചിലവായത്ചെലവായത് 4 മില്ല്യൻ പൗണ്ടാണ്. 1984-ൽ ബ്രിട്ടീഷ് പോർക്കപ്പലായ എച്ച്.എം.എസ് ജുപ്പിറ്റർ ലണ്ടൻ പാലത്തിലിടിച്ചു.ഇതെത്തുടർന്ന് പാലത്തിനു ക്ഷതം സംഭവിച്ചു. 2004 മുതൽ ലണ്ടൻ പാലം ചുവന്ന വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു വരുന്നു. 2009-ൽ പഴയ ലണ്ടൻ പാലത്തിന്റെ 800-മത് വാർഷികത്തിന് ലോർഡ് മേയറും പരിവാരങ്ങളും ഒരു കൂട്ടം ചെമ്മരിയാടുകളെ പാലത്തിലൂടെ മേയ്ക്കുകയുണ്ടായി.
==അവലംബം==
 
"https://ml.wikipedia.org/wiki/ലണ്ടൻ_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്