"മിനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 10:
 
===ഡെഡാലസിന്റെ രക്ഷപെടൽ===
തേസിയസിന് രക്ഷാമാർഗംരക്ഷാമാർഗ്ഗം ചൊല്ലിക്കൊടുത്ത കുറ്റത്തിന് മിനോസ് , രാജശില്പിയേയും മകൻ ഇകാറസിനേയും ലാബിരിന്തിൽ തടവിലിട്ടു. തനിക്കും മകനുമായി രണ്ടു ജോഡി ചിറകുകൾ ഉണ്ടാക്കി ഇരുവരും ആകാശമാർഗംആകാശമാർഗ്ഗം രക്ഷപ്പെട്ടു. ചിറകുകൾ മെഴുകുപയോഗിച്ചാണ് ശരീരത്തോട് ഒട്ടിച്ചു വെച്ചത്. സൂര്യതാപം മൂലം മെഴുക് ഉരുകുമെന്നതിനാൽ അധികം ഉയരത്തിൽ പറക്കരുതെന്ന് ഡെഡാലസ് മകനെ ഉപദേശിച്ചിരുന്നു. പക്ഷെ മകനത് ശ്രദ്ധിക്കാതെ, ഉയർന്നു പൊങ്ങി. സൂര്യന്റെ ചൂടുതട്ടി മെഴുക് ഉരുകി, ഇകാറസിന്റെ ചിറകുകൾ പൊഴിഞ്ഞു വീണു, ഇകാറസും താഴെ കടലിൽ വീണു. ഡെഡാലസ് സിസിലിയിലേക്ക് രക്ഷപെട്ടു.സിസിലിയിലെ രാജാവ് ഡെഡാലസിന് അഭയം നല്കി.
===ഡെഡാലിസിനോടുള്ള പക ===
മിനോസ് അടങ്ങിയിരുന്നില്ല. ഡെഡാലസിനെ കണ്ടു പിടിച്ചേ അടങ്ങൂ എന്ന വാശിയിൽ സമർഥമായി ഒരു മത്സരം സംഘടിപ്പിച്ചു. അറ്റം കാണാനാകാത്ത ഒട്ടനവധി ഉൾപ്പിരിവുകളുള്ള ഒരു ശംഖിലൂടെ നൂലു കോർത്തെടുക്കണം. ലോകമൊട്ടാകെ മത്സരം കൊട്ടിഘോഷിക്കപ്പെട്ടു. സിസിലിയിലെ രാജാവിനോട് ഡെഡാലസ് പറഞ്ഞു തനിക്കതിനു കഴിയുമെന്ന്. ശംഖിന്റെ അടഞ്ഞ ഭാഗത്ത് ഒരു ചെറിയ സുഷിരമുണ്ടാക്കി, അതിലൂടെ ഒരു നൂലിന്റെ തുമ്പ് കയറ്റി. തുമ്പത്ത് ഒരു ഉറുമ്പിനെ ഒട്ടിച്ചു വെച്ചിരുന്നു. ഉറുമ്പ് നൂലും വലിച്ച് മറു ഭാഗത്തെത്തി. ഡെഡാലസിനു മാത്രമേ ഇത്തരമൊരു സൂത്രം ചിന്തിച്ചെടുക്കാനാവൂ എന്ന് മിനോസിനറിയാമായിരുന്നു.
"https://ml.wikipedia.org/wiki/മിനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്