"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95:
 
===അധികാരത്തിൽ നിന്ന് പുറത്തായത്===
ക്വിൻ ഷി ഹുവാങ്ങിനെ വധിക്കുവാൻ മൂന്ന് തവണ ശ്രമങ്ങൾ നടന്നു.<ref>Borthwick, p. 10</ref> [[Taoism|ടാവോയിസ്റ്റ്]] മന്ത്രവാദികളിൽ നിന്ന് ചിരഞ്ജീവി ആകാനുള്ള മരുന്ന് സ്വായത്തമാക്കുവാനായി കിഴക്കോട്ടുള്ള യാത്രയിൽ 210 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. പ്രധാന [[eunuch|ഹിജഡയായ]], [[Zhao Gao|ഷാവോ ഗാവോയും]] പ്രധാനമന്ത്രി [[Li Si|ലി സിയും]] തിരികെയെത്തി ഈ വാർത്ത മറച്ചുവച്ചു. ചക്രവർത്തിയുടെ ഏറ്റവും ദുർബ്ബലനായ മകന് അധികാരം നൽകുവാനായി അദ്ദേഹത്തിന്റെ ഔസ്യത്ത് തിരുത്തിയശേഷമാണ് വാർത്ത പുറത്തുവിട്ടത്. ഹുഹായി എന്ന മകൻ [[Qin Er Shi|ക്വിൻ എർ ഷി]] എന്ന പേര് സ്വീകരിച്ചു.<ref name="bai">{{cite book|author=Bai Yang|title=Records of the Genealogy of Chinese Emperors, Empresses, and Their Descendants (中国帝王皇后亲王公主世系录) |publisher=Friendship Publishing Corporation of China (中国友谊出版公司)|volume=1|pages=134–135|language=Chinese}}</ref> ഇദ്ദേഹത്തെ സ്വാധീനിച്ച് ഭരണം നിയന്ത്രിക്കാം എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. പുതിയ ചക്രവർത്തി വലിയ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും സൈന്യത്തിന്റെ വലിപ്പം വർദ്ധിപ്പിക്കുകയും നികുതി വർദ്ധിപ്പിക്കുകയും മന്ത്രിമാരെ വധിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ചൈനയിലെങ്ങും കലാപമുണ്ടായി. പലയിടത്തും സ്വന്തം നിലയിൽ സേനകൾ രൂപീകരിക്കപ്പെട്ടു. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടു. പലരും രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ചു.<ref name="kinney13">Kinney and Hardy 2005, p. 13-15</ref>
 
===മതം===
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്