"എസ്.പി. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

239 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
== ജീവിത രേഖ ==
[[ഹരിപ്പാട്]] [[മുട്ടം, ഹരിപ്പാട്|മുട്ടത്ത്]] പോലീസ്‌ കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913 ൽ ജനനം. പങ്കജാക്ഷൻ (പങ്കൻ) എന്നായിരുന്നു പേര്‌. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണമടഞ്ഞതിനാൽ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തിൽ പകരക്കാരനായുള്ള ആദ്യ അഭിനയം ശ്രദ്ധ നേടിയതിനെ തുടർന്ന് സ്ഥിരം നടനായി. അപ്പൻ തമ്പുരാന്റെ ''ഭൂതരായർ'' ആയിരുന്നു ആദ്യ [[ചലച്ചിത്രം]]. പക്ഷേ അതു വെളിയിൽ വന്നില്ല.
സി. മാധവൻ പിള്ളയുടെ [[ജ്ഞാനാംബിക]] (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950-ൽ [[വി.വി. കൃഷ്ണയ്യർ]] ([[കെ & കെ പ്രൊഡക്ഷൻസ്‌]]) സംവിധാനം ചെയ്ത ''നല്ലതങ്ക''യിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി. [[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]], [[ടി.എൻ. ഗോപിനാഥൻ നായർ]] എന്നിവരും ചേർന്നു കലാകേന്ദ്രം തുടങ്ങി. ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തിനു സമീപമായിരുന്നു താമസം. 1985 ജൂൺ 12 ന്‌ 72-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രമുഖ ചലച്ചിത്ര-സീരിയൽ നടി [[മഞ്ജു പിള്ള]] ഇദ്ദേഹത്തിന്റെ പേരമകളാണ്.
 
== പ്രധാന ചിത്രങ്ങൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2423152" എന്ന താളിൽനിന്ന് ശേഖരിച്ചത്