"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
==== മൃദുചീയൽ ====
{{Main|മൃദുചീയൽ}}
ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കുമിൾ ജന്യ രോഗമാണിത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്‌ ഈ രോഗം കൂടുതലായി ഉണ്ടാകുന്നത്. ഈ രോഗം ബാധിച്ച ഇലകൾ മഞ്ഞളിക്കുകയും തണ്ട് അഴുകി മൃദുവായി തീരുകയും ഒടിഞ്ഞുവീഴുകയും ചെയ്യും. കൂടാതെ കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യുന്നു.. രോഗബാധയേൽക്കാത്ത വിത്തുകിഴങ്ങുകൾ ശേഖരിച്ച് കീട - കുമിൾ നാശിനികളിൽ മുക്കിയവ കൃഷിക്കായി ഉപയോഗിക്കുക. തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക. തുടർച്ചയായി ഒരേ സ്ഥലത്തു തന്നെയുള്ള കൃഷി ഒഴിവാക്കുക. എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കാവുന്നതാണ്‌. രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി നശിപ്പിക്കുക, രോഗബാധയേറ്റ ചെടികളുടെ ചുറ്റിലും നിൽക്കുന്ന ചെടികളിലും കുമിൾ നാശിനി പ്രയോഗിക്കുക.
 
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്