"ഫെസ്, മൊറോക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Fez, Morocco" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

18:53, 2 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മൊറോക്കോവിലെ രണ്ടാമത്തെ വലിയ നഗരമാണ് ഫെസ്.ജനസംഖ്യ 11 ലക്ഷം(2014)

1925 വരെ ആധുനിക മൊറോക്കോയുടെ തലസ്ഥാന നഗരമായിരുന്നു ഫെസ്. ഇന്നിത് 'ഫെസ്-മെക്നിസ്' പ്രവിശ്യയുടെ തലസ്ഥാനമാണ്. നഗരത്തിനുള്ളിൽ രണ്ടു പുരാതന ഉപനഗരങ്ങളുണ്ട്.അവയിൽ വലുത് ഫെസ് എൽ ബാലി എന്നറിയപ്പെടുന്നു.അതൊരു ലോക പൈതൃക പ്രദേശമായി സംരക്ഷിക്കപ്പെടുന്നു.ഫെസ് എൽ ബാലി കാൽനടക്കാർക്ക് മാത്രമായി നീക്കിവച്ചിട്ടൂള്ള ഒരു നഗരപ്രദേശമാണ്.ഇവിടെ മോട്ടോർ വാഹനങ്ങൾ അനുവദനീയമല്ല.ക്രി.വ 859 ൽ സ്ഥാപിതമായ ഫെസിലെ അൽ ക്വാറായീൻ സർവകലാശാല ലോകത്തിലെ ഏറ്റവും പഴക്കമുള്ള തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർവകലാശാലയാണ്. 'പടിഞ്ഞാറിന്റെ മെക്ക' , 'ആഫ്രിക്കയുടെ ഏഥൻസ്' എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ഫെസ്. [1]

References

Footnotes

Citations

"https://ml.wikipedia.org/w/index.php?title=ഫെസ്,_മൊറോക്കോ&oldid=2422176" എന്ന താളിൽനിന്ന് ശേഖരിച്ചത്