"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
[[കേരളം|കേരള]]ത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് '''മട്ടന്നൂർ ശങ്കരൻകുട്ടി'''. [[തായമ്പക|തായമ്പകയിലൂടെയാണ്]] ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു [[ചെണ്ട|ചെണ്ടമേളങ്ങളിലും]] [[പഞ്ചവാദ്യം|പഞ്ചവാദ്യത്തിലും]] അതീവനിപുണനാണ്.
 
വാദ്യകലയിലെ മികവിന്റെ അംഗീകാരമായി [[2009]]-ൽ ഭാരതസർക്കാറിന്റെ [[പത്മശ്രീ]] പുരസ്കാരം ലഭിച്ചു.<ref>http://pib.nic.in/release/release.asp?relid=46983</ref> ഇതിനുപുറമേ [[കേരള സംഗീതനാടക അക്കാദമി]], [[കേരള കലാമണ്ഡലം]], കേന്ദ്ര സംഗീത നാടക അക്കാദമി<ref>{{cite news|title=Ilayaraja gets Sangeet Natak Akademi award|url=http://www.thehindu.com/news/cities/chennai/ilayaraja-gets-sangeet-natak-akademi-award/article4234942.ece|accessdate=2013 ഓഗസ്റ്റ് 12|newspaper=the hindu|date=December 24, 2012}}</ref> എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്.<ref name=hindu>{{cite news|title=Heir to a proud musical legacy|url=http://www.hindu.com/fr/2005/11/04/stories/2005110401920200.htm|accessdate=24 സെപ്റ്റംബർ 2011|newspaper=ദ ഹിന്ദു|date=2005 നവംബർ 4|author=വി. കലാധരൻ|language=ഇംഗ്ലീഷ്|format=html}}</ref> കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായിക്കണക്കാക്കുന്നഉന്നതസ്ഥാനമായി കണക്കാക്കുന്ന [[തൃശൂർ പൂരം|തൃശൂർ പൂരത്തിൽ]], എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു.
 
== ആദ്യകാലം ==
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മട്ടന്നൂർ|മട്ടന്നൂരിലാണ്]] ശങ്കരൻകുട്ടി ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവികന്മാർ [[മട്ടന്നൂർ മഹാദേവക്ഷേത്രം|മട്ടന്നൂർ ക്ഷേത്രത്തിലെ]] ചെണ്ടക്കാരായിരുന്നു.
 
[[സോപാന സംഗീതം|സോപാനസംഗീതത്തിന്റെയും]] ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂർ ശങ്കരൻ കുട്ടി വളർന്നത്. വീട്ടിൽ നിന്നു തന്നെ അദ്ദേഹം ബാല്യത്തിലേ [[ചെണ്ട|ചെണ്ടയും]] [[ഇടക്ക|ഇടക്കയും]] അഭ്യസിച്ചു. പിന്നീട് [[പേരൂർ]] [[ഗാന്ധി സേവാ സദനം|ഗാന്ധി സേവാ സദനത്തിൽ]] നിന്ന് അദ്ദേഹം [[കഥകളി]] ചെണ്ടയിൽ പാഠങ്ങൾ അഭ്യസിച്ചു. ഈ വിദ്യാലയത്തിലെ ഗുരുക്കളായിരുന്ന [[പല്ലശ്ശന ചന്ദ്ര മന്നടിയാർ|പല്ലശ്ശന ചന്ദ്ര മന്നടിയാരിൽ]] നിന്നും [[സദനം വാസു|സദനം വാസുവിൽ]] നിന്നുമായിരുന്നു അദ്ദേഹം [[തായമ്പക|തായമ്പകയും]] കഥകളി ചെണ്ടയും പഠിച്ചത്. [[തൃശ്ശൂർ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രത്തിലെ]] അടിയന്തരക്കാരനായിരുന്ന പട്ടരാത്ത് ശങ്കരമാരാരിൽ നിന്നും അദ്ദേഹം [[ഇടക്ക|ഇടക്കയും]] അഭ്യസിച്ചു. സദനത്തിൽ നിന്ന് കഥകളി ചെണ്ടയിൽ ഡിസ്റ്റിംഷനോടെഡിസ്റ്റിംഗ്ഷനോടെ പഠനം പൂർത്തിയാക്കുമ്പോൾ അദ്ദേഹം [[തായമ്പക]], [[കഥകളി]] ചെണ്ട, എന്നിവയ്ക്കു പുറമേ [[സോപാന സംഗീതം]], [[പാണി]] എന്നിവയിലും നിപുണനായി മാറിയിരുന്നു{{അവലംബം}}.
 
 
വാനപ്രസ്ഥം എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി
[[വെള്ളിനേഴി]] ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായും ഇദ്ദേഹം ജോലി ചെയ്തിരുന്നു.
വരി 18:
ഒരു തായമ്പക വാദ്യക്കാരനായി ഉള്ള ശങ്കരൻ കുട്ടിയുടെ തുടക്കം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. [[ആലിപ്പറമ്പിൽ ശിവരാമ പൊതുവാൾ]], [[പല്ലാവൂർ അപ്പുമാരാർ]] എന്നീ [[ഇരട്ടത്തായമ്പക|ഇരട്ടത്തായമ്പകക്കാരുടെ]] പങ്കാളിയായതോടെ കേരളത്തിലെ സാംസ്കാരികലോകം ശങ്കരൻകുട്ടിയെ ശ്രദ്ധിച്ചു തുടങ്ങി.<ref name=hindu/>
 
യുവാവായിരിക്കെതന്നെയുവാവായിരിക്കെത്തന്നെ ഏറ്റവും കഴിവുറ്റ തായമ്പകക്കാരനായി പേരെടുത്തു. താളസ്ഥിതി, സാധകം, ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം എന്നിങ്ങനെ വാദ്യകലാകാരന് വേണ്ടസിദ്ധികൾവേണ്ട സിദ്ധികൾ മട്ടന്നൂരിൽ സജ്ജമാണ്. പഴമ നിലനിർത്തികൊണ്ടുതന്നെനിലനിർത്തിക്കൊണ്ടുതന്നെ ട്രിപ്പിൾ തായമ്പകയിൽ സ്വന്തമായി ശൈലിയുണ്ടാക്കി. പഞ്ചാരി, പഞ്ചവാദ്യം, വാദ്യമഞ്ജരി, ശ്രുതി മേളം എന്നീപരീക്ഷണഎന്നീ പരീക്ഷണ സമ്പ്രദായങ്ങൾക്ക് നേത്യത്വംനേതൃത്വം നല്കി. [[പാണ്ടിമേളം|പാണ്ടിമേളവും]] [[പഞ്ചാരിമേളം|പഞ്ചാരിയും]] കഥകളിമേളവും പ്രയോഗിച്ചു ഫലിപ്പിക്കാനും നവീനാർത്ഥതലങ്ങൾ വിന്യസിപ്പിക്കാനും മട്ടന്നൂരിന് സാധിച്ചു.{{അവലംബം}}
 
== പരീക്ഷണങ്ങൾ ==
[[File:Tripple thayampaka by Mattanoor and sons.jpg|thumb|മട്ടന്നൂർ ശങ്കരൻ കുട്ടിയും മക്കളും അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക]]
ഇന്ത്യയിലെപ്പാടുംഇന്ത്യയിലെമ്പാടും സഞ്ചരിച്ച് ചെണ്ടമേളങ്ങൾ നടത്തുകയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാദ്യസംഗീതങ്ങൾ കേൾക്കുകയും ചെയ്ത ശങ്കരൻ കുട്ടി ചെണ്ടവായനയിൽ കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിൽ താല്പര്യം കാണിച്ചു. ഫ്യുഷൻ മ്യൂസിക്കിൽ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി. കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഇദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. മട്ടന്നൂരിന്റെ [[തായമ്പക]] ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്നു.
 
പരമ്പരാഗതമായ പഞ്ചവാദ്യത്തെ അടന്തതാളത്തിനു പകരം പഞ്ചാരിയിൽ ചിട്ടപ്പെടുത്തിയും മട്ടന്നൂർ പരീക്ഷണം നടത്തിയിട്ടുണ്ട്.<ref name=hindu/> പഞ്ചാരി പഞ്ചവാദ്യം എന്നാണിതറിയപ്പെടുന്നത്.
വരി 34:
== സിനിമ ==
 
1999-ൽ പുറത്തിറങ്ങിയ [[വാനപ്രസ്ഥം (മലയാളചലച്ചിത്രം)|വാനപ്രസ്ഥം]] എന്ന മലയാള ചലച്ചിത്രത്തിൽ ഇദേഹം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. രാമൻ എന്ന പക്കമേളക്കാരന്റപക്കമേളക്കാരന്റെ വേഷം അദേഹംഅദ്ദേഹം അവതരിപ്പിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്