"ജോസഫ് മെൻഗെളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61:
 
1943 -ൽ റൊമാനി ക്യാമ്പിൽ [[noma|നോമ]] (മുഖത്തെയും വായയെയും ബാധിക്കുന്ന ഒരു ബാക്റ്റീരിയൽ രോഗം) പൊട്ടിപ്പുറപ്പെട്ടപ്പോൾ മെൻഗെളെ അതേപ്പറ്റി പഠിക്കാനും അതിനെതിരായി ഒരു മരുന്ന് വികസിപ്പിച്ചെടുക്കാനും തുടക്കമിട്ടു. ഒരു യഹൂദിഡോക്ടറും [[Prague University|പ്രാഗ് സർവകലാശാലയിലെ]] പ്രൊഫസറും ആയിരുന്ന ഡോ.[[Berthold Epstein|ബെർത്തോൾഡ് എപ്‌സ്റ്റെയ്നെ]] മെൻഗെളെ സഹായത്തിനായി കൂട്ടി. രോഗികളെ വേറെ ബാരക്കിലേക്കു മാറ്റിപ്പാർപ്പിക്കുകയും രോഗം ബാധിച്ച കുട്ടികളെ കൊല്ലുകയും അവരുടെ അവയവങ്ങൾ ഗ്രാസിലെ എസ് എസ് മെഡിക്കൽ അക്കാദമിക്കും മറ്റു പല സ്ഥാപനങ്ങൾക്കും പഠിക്കാനായി അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. റൊമാനിയയിലെ ക്യാമ്പ് പിരിച്ചു വിടുകയും അവിടത്തെ ബാക്കി അന്തേവാസികളെ കൊല്ലുകയും ചെയ്യുമ്പോഴും അവിടെ ഗവേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു.
[[File:Selection Birkenau ramp.jpg|thumb|"Selection"ഓഷ്‌വിറ്റ്സ് of-II Hungarian(ബിർക്കനേവ്) Jewsക്യാമ്പിലെ onഹംഗേറിയൻ theയഹൂദന്മാരുടെ ramp at Auschwitz-II (Birkenau)"തിരഞ്ഞെടുപ്പ്'', Mayമെയ്/Juneജൂൺ 1944]]
സ്ത്രീകളുടെ ക്യാമ്പിലുണ്ടായ ഒരു [[typhus|ടൈഫസ്]] പകർച്ചവ്യാധിയെ തുടർന്നു മെൻഗെളെ ഒരു കെട്ടിടത്തിൽ ഉണ്ടായിരുന്ന 600 -ഓളം വരുന്ന യഹൂദസ്ത്രീകളെ ഗ്യാസ് ചേമ്പറുകളിലേക്കു അയച്ചു. തുടർന്നു കെട്ടിട്ടം വൃത്തിയാക്കി അണുനശീകരണം നടത്തിയതിനു ശേഷം തൊട്ടടുത്ത കെട്ടിടത്തിലെ അന്തേവാസികളെ കുളിപ്പിച്ചു വൃത്തിയാക്കി പുതിയ വസ്ത്രങ്ങൾ കൊടുത്ത് വൃത്തിയാക്കിയ കെട്ടിടത്തിലേക്ക് മാറ്റിപാർപ്പിച്ചു. എല്ലാ കെട്ടിടങ്ങളും വൃത്തിയാക്കുന്നതുവരേക്കും ഈ പ്രവൃത്തി ആവർത്തിച്ചു. ചുവപ്പുപനി തുടങ്ങിയ പകർച്ചവ്യാധികളുടെ സമയത്തും ഇതു തന്നെയാണ് ചെയ്തത്. രോഗികളായവരെയൊക്കെ ഗാസ് ചേംബറുകളിലേക്കയച്ചുകൊണ്ടാണ് എല്ലായ്പ്പോഴും ശുദ്ധീകരണം സാധിച്ചിരുന്നത്. അകാലത്ത് മെൻഗെളെക്കു [[War Merit Cross|വാർ മെറിറ്റ് ക്രോസ്സ്]] നൽകുകയും 1944 -ൽ അദ്ദേഹത്തെ ബിർക്കനവ് ക്യാമ്പിന്റെ പ്രഥമവൈദ്യനാക്കി ഉയർത്തുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ജോസഫ്_മെൻഗെളെ" എന്ന താളിൽനിന്ന് ശേഖരിച്ചത്