"തെന്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
ഉഷ്ണമേഖലാ [[നിത്യഹരിതവനം|നിത്യഹരിതവനങ്ങൾ]], അർധ നിത്യഹരിതവനങ്ങൾ, ഇലകൊഴിയും കാടുകൾ, ഗിരിശീർഷ ഹരിതവനങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വനങ്ങൾ ഈ വന്യമൃഗസംരക്ഷണകേന്ദ്രത്തിലുണ്ട്. [[തമ്പകം]], [[പുന്ന]], [[കല്പയിൻ]], [[വെള്ളപ്പയിൻ]] തുടങ്ങിയ നിത്യഹരിത വൃക്ഷങ്ങളും [[കരിമരുത്]], [[വെന്തേക്ക്]], [[വേങ്ങ]], [[ഈട്ടി]] (വീട്ടി) മുതലായ ഇലകൊഴിയും വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും [[മുള|മുളങ്കൂട്ടങ്ങളും]] ഇടകലർന്ന സമ്മിശ്ര വനഭാഗങ്ങളാണിവ. ഈ കാടുകളിൽ സ്വാഭാവികമായി തേക്ക് വളരാറില്ല എന്നൊരു സവിശേഷതയുണ്ട്. ഈ പ്രദേശത്തുമാത്രം കണ്ടുവരുന്ന [[ചെങ്കുരുണി]] അഥവാ ചെങ്കുറുഞ്ഞി മരത്തിനെ ആസ്പദമാക്കിയാണ് വന്യമൃഗസംരക്ഷണകേന്ദ്രത്തിന് ചെന്തുരുണി എന്ന പേര് കൈവന്നത്. അനാകാർഡിയേസീ കുടുംബത്തിൽപ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്നാണ്. കനത്ത തൊലിയും നീണ്ട് കട്ടിയുള്ള ഇലകളുമാണ് ഈ മരത്തിന്റെ പ്രത്യേകത.
 
തെന്മലയിൽനിന്ന് ജലസംഭരണിയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും. [[കുരങ്ങ്|നാടൻകുരങ്ങ്]], [[സിംഹവാലൻ കുരങ്ങ്]], [[കരിങ്കുരങ്ങ്]], [[അണ്ണാൻ]], [[മലയണ്ണാൻ]], [[കാട്ടുപോത്ത്]], [[മ്ലാവ്]], [[കേഴമാൻ]], [[കലമാൻ]], [[കൂരൻ]], [[കാട്ടുപന്നി]], [[മുള്ളൻപന്നി]], [[ആന]], [[കൂരമാൻ]], [[കടുവ]], [[പുള്ളിപ്പുലി]], [[കാട്ടുപൂച്ച]], [[ചെന്നായ്]], [[കുറുക്കൻ]], [[കരടി]], [[വെരുക്]], [[മരപ്പട്ടി]], [[കീരി]], [[ഈനാമ്പേച്ചി|അളുങ്ക്]] തുടങ്ങിയ മൃഗങ്ങളും [[മഞ്ഞക്കിളി]], [[മണ്ണാത്തിപ്പുള്ള്]], [[ചെമ്പുകൊട്ടി]], [[പച്ചമരപ്പൊട്ടൻ]], [[കാട്ടുമൈന]], [[കരിയിലക്കിളി]], [[കാടുമുഴക്കി]], [[തീക്കുരുവി]], [[തീക്കാക്ക]], [[നാകമോഹൻ]], [[ആനറാഞ്ചി]],[[ചൂളപ്രാവ്]] ,[[മൂങ്ങ ]]തുടങ്ങിയ നിരവധി പക്ഷിജാലങ്ങളും ഇവിടെയുണ്ട്.
 
== ഗതാഗതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2376083" എന്ന താളിൽനിന്ന് ശേഖരിച്ചത്