"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 284:
കാട്ടാനകളെ പിടിക്കുന്നതും പരിശീലിപ്പിച്ച് പരിപാലിക്കുന്നതുമാണ്‌ '''ആനപിടുത്തം''' കൊണ്ടുദ്ദേശിക്കുന്നത്. കാട്ടിൽ ഒറ്റക്കോ കൂട്ടാമായോ അലയുന്ന ആനകളെ മനുഷ്യൻ അവന്റെ ആവശ്യങ്ങൾക്കായി പിടിക്കാറുണ്ട്. സാധാരണയായി ആനകളെ ഒറ്റക്കു പിടിക്കുന്നത് ആനത്താരകൾക്കടുത്ത് കാണാക്കുഴികൾ ഉണ്ടാക്കിയാണ്‌. വനത്തിലെ അനുയോജ്യമായ എതെങ്കിലും ഒരു സ്ഥലത്ത് ഒരു വലിയ കുഴി കുഴിക്കുന്നു. '''വാരിക്കുഴി''' എന്നാണ്‌ ഇതറിയപ്പെടുന്നത്. പിന്നീട് ഇലകളും, കമ്പുകളും മറ്റും ഉപയോഗിച്ച് ഈ കുഴിയുടെ ഉപരിതലം മാത്രം മൂടും. ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക. ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു. ആനയെ പിന്നീട് മനുഷ്യൻ നാട്ടാനകളുടെ കൂടി സഹായത്താൽ കുഴിയിൽ നിന്നും കരയിലേക്ക് കയറ്റുന്നു. ഇത്തരത്തിൽ സഹായിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക പരിശീലം നേടിയ നാട്ടാനയെ '''താപ്പാന''' എന്നു വിളിക്കും. പിന്നീട് പിടിക്കപ്പെട്ട ആനയെ മരക്കൂടുകൾക്കുള്ളിൽ തളക്കുന്നു. ഏതാനും ദിവസങ്ങൾ ഇങ്ങനെ ഇടും. അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു.
 
കൊട്ടും കുരവയും തീവെട്ടിയും പറയടിയുമായി ആളുകൾ സംഘം ചേർന്ന് കാട്ടിൽ ആനത്താരകളിൽ കയറി ആനകളെ ബഹളം വച്ച് ഓടിക്കുകയും കൂട്ടത്തിൽ പലതിനേയും വഴിതെറ്റിച്ച് കാട്ടിലെവിടെയെങ്കിലും മുൻ കൂട്ടി തയ്യാറാക്കിയ ബലമേറിയ മരക്കൂടുകളിൽ കൂട്ടമായി എത്തിച്ച് കൂടിന്റെ വാതിലടച്ച് ബന്ധിച്ചശേഷം മെരുക്കിയെടുക്കുകയും ചെയ്യുന്ന സമ്പ്രദായം [[1950]] കൾ വരെ മൈസൂർ വനങ്ങളിൽ ഉണ്ടായിരുന്നു. '''ഖെദ്ദ''' എന്നാണ്‌ ഇതിനു പറഞ്ഞിരുന്നത്.
=== ആനയെ ഇണക്കൽ ===
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്