"ഭീഷ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അംബ,അംബിക,അംബാലിക: അക്ഷരപിശക് തിരുത്തി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
→‎അംബ, അംബിക, അംബാലിക: വ്യാകരണം ശരിയാക്കി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 16:
ശന്തനുവിന് സത്യവതിയിൽ [[ചിത്രാംഗദൻ]], [[വിചിത്രവീര്യൻ]] എന്നീ പുത്രന്മാർ ജനിച്ചു. ചിത്രാംഗദൻ ചെറുപ്പത്തിൽ തന്നെ അതേ പേരുള്ള ഒരു [[ഗന്ധർവൻ|ഗന്ധർവ്വന്റെ]] കയ്യാൽ വധിക്കപ്പെട്ടു. വിചിത്രവീര്യന് വിവാഹപ്രായമായപ്പോൾ കാശി രാജ്യത്തെ [[അംബ]], [[അംബിക]], [[അംബാലിക]] എന്നീ രാജകുമാരിമാരെ ഭീഷ്മർ ബലമായി പിടിച്ചു കൊണ്ടു വന്നു. എന്നാൽ, മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് അംബ ഭീഷ്മരെ അറിയിച്ചു. ഭീഷ്മർ തുടർന്ന് അംബയെ പറഞ്ഞയച്ച് വിചിത്രവീര്യനെ അംബിക, അംബാലിക എന്നിവരുമായി വിവാഹം കഴിപ്പിച്ചു. എന്നാൽ, കാമുകനാൽ നിരസിക്കപ്പെട്ട അംബ ഭീഷ്മരോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. ഭീഷ്മർ ഈ ആവശ്യം തള്ളികളഞ്ഞു. ഇതു കാരണം പ്രതികാര ദാഹിനിയായി മാറുന്ന അംബയാണ് പിന്നീട് [[ശിഖണ്ഡി|ശിഖണ്ഡിയായി]] മാറുന്നത്.
 
അൽപ്പകാലം കഴിഞ്ഞപ്പോൾ രോഗബാധിതനായി വിചിത്രവീര്യൻ മരണമടയുന്നു. വിചിത്രവീര്യൻ മക്കളില്ലാത്തതു കാരണം കുരുവംശം തലമുറയറ്റു പോകുമെന്നു ഭയന്ന സത്യവതി ഭീഷ്മരോട് അംബിക, അംബാലിക എന്നിവരെ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നുആവശ്യപ്പെട്ടു. എന്നാൽ തന്റെ ഭീഷ്മ പ്രതിജ്ഞകാരണം ഇത് നിരസിക്കുന്നനിരസിച്ച ഭീഷ്മർ സത്യവതിക്ക് പരാശര മുനിയിൽ ജനിച്ച വ്യാസനെ തനിക്കു പകരം നിർദ്ദേശിക്കുന്നു.നിർദ്ദേശിക്കുകയും [[വ്യാസൻ|വ്യാസന്]] അംബിക,അംബാലിക എന്നിവരിൽ [[ധൃതരാഷ്ട്രർ]], [[പാണ്ഡു]] എന്നീ പുത്രന്മാർ ജനിക്കുന്നുജനിക്കുകയും ചെയ്തു.
 
==കുരുക്ഷേത്രയുദ്ധം==
"https://ml.wikipedia.org/wiki/ഭീഷ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്